✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99806

 

 

” സത്യത്തിൽ നിങ്ങളാരാ എന്താ നിങ്ങളുടെ പേര് ? എവിടെയാ നിങ്ങൾ ജനിച്ചത് ”

ആ വേദനയിലും ഇന്ദ്രൻ ആകാംഷയോടെ ചോദിച്ചു ….

 

” എന്റെ പേര് നരസിംഹൻ . പിന്നെ ഞാൻ ജനിച്ചത് എവിടെ അതെനിക്കറിയില്ല … എന്റെ അമ്മയ്ക്കും ബാവയ്ക്കും എന്നെ കിട്ടുന്നത് കാടിനടുത്ത് വച്ചാ ഒരു രാത്രിയിൽ ….. ”

 

” ജേഷ്ഠാ …… ”

അത് കേട്ട ഇന്ദ്രൻ അവന്റെ മുഖത്തേയ്ക്ക് നോക്കി അറിയാതെ പതിയെ വിളിച്ചു ….

 

” എന്താ …. ? ”

അതു കേട്ട നരസിംഹൻ തിരക്കി ….

 

” അ …. അത് ഒന്നുമില്ല … എന്നെ കൊന്നേയ്ക്ക് , വാക്ക് പാലിക്കാൻ കഴിയാത്ത ചേകവർ ഇനി ഭൂമിയിൽ വേണ്ട … ”

ഇന്ദ്രനത് പറഞ്ഞതും നരസിംഹൻ വേഗം എണീറ്റ് ചുറ്റിലും തിരഞ്ഞു …. ചെടികൾ കൂടി നിൽക്കുന്ന ഇടത്ത് ചെന്ന് ചില പച്ചിലകൾ പറിച്ചെടുത്ത് പാറയുടെ പുറത്ത് വച്ച് അതിനെ ചതച്ച് പരുവപ്പെടുത്തി ശേഷം അവൻ കർണന്റെ പുറത്ത് നിന്ന് ഇരിപ്പിടത്തിൽ വച്ചിരുന്ന ഒരു നീളൻ വസ്ത്രം കയ്യിലെടുത്തു .

 

ശേഷം അവൻ ഇന്ദ്രനെ തന്റെ മടിയിലേയ്ക്ക് കിടത്തി എന്നിട്ട് പതിയെ ആ മൂന്ന് അമ്പും വലിച്ചൂരിയെടുത്തു .

 

“സ് ……. ആ ….. ഹ് …. ”

അവൻ വേദന കൊണ്ട് പുളഞ്ഞു .

 

” മുറിവുകൾ മാരകമല്ല , പക്ഷെ അമ്പിൽ പുരട്ടിയിരുന്ന വിഷം അത് പെട്ടെന്ന് തന്നെ ബോധം നഷ്ടപ്പെടുത്തും പതിയെപ്പതിയെ ജീവൻ അപഹരിക്കും …. ”

നരസിംഹൻ അത്രയും പറഞ്ഞ ശേഷം അവന്റെ മേൽ കുപ്പായം ഊരി മാറ്റി എന്നിട്ട് ആ പച്ചില മരുന്ന് മുറിവുകളിൽ വച്ച് തുണി കൊണ്ട് ചുറ്റിക്കെട്ടാൻ തുടങ്ങി ….

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com