✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99352

 

 

ആ കാഴ്ച കണ്ട നരസിംഹന്റെ ഉള്ളൊന്ന് നടങ്ങി , അവൾക്കെന്താണ് സംഭവിച്ചതെന്ന സംശയവും ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള ഭയവും അവന്റെ ഉള്ളിൽ വന്ന് നിറഞ്ഞു . മത്സരക്കളത്തിന് ചുറ്റും നിന്നവർ തന്നെ സംശയത്തോടെ നോക്കുകയാണ് കാരണക്കാരൻ താനാണെന്നുള്ള ഭാവത്തിൽ … ആ കാഴ്ച കണ്ട കർണൻ അപകടം മണത്തതും ഉടനെ തന്നെ മുന്നോട്ട് കുതിച്ചു , നരസിംഹൻ കടിഞ്ഞാണിൽ പിടിച്ച് അവനെ നിർത്താൻ നോക്കിയെങ്കിലും കർണൻ അതിലൊന്നും വഴങ്ങാതെ ആ പ്രധാന കവാടവും ചാടിക്കടന്ന് നരസിംഹനെയും കൊണ്ട് മുന്നോട്ട് കുതിച്ചു …..

 

വളരെ വേഗത്തിൽ മുന്നോട്ട് കുതിച്ച കർണൻ ഒടുവിൽ ചെന്ന് നിന്നത് മനുഷ്യ വാസമില്ലാത്ത വനാതിർത്തിക്കടുത്തായിരുന്നു …. കർണൻ തന്റെ വേഗത ഒന്ന് കുറച്ചതും നരസിംഹൻ വേഗം അവന്റെ പുറത്ത് നിന്ന് ചാടിയിറങ്ങിയ ശേഷം മുഖത്ത് മൂടിക്കെട്ടിയിരുന്ന തുണി അഴിച്ചു മാറ്റി ….

 

” കർണ്ണാ ….. നീ എന്താ ഈ കാണിച്ചേ ? ഞാൻ പറഞ്ഞിട്ടും നീ എന്താ ഒന്ന് നിൽക്കുക പോലും ചെയ്യാതെ വേഗത്തിൽ കുതിച്ചത് …. അവൾ , അവൾക്കെന്താ പറ്റിയതെന്ന് അറിയില്ലല്ലോ ഈശ്വരാ …. അവളെന്തിനാ മയങ്ങി വീണത് ? എന്തോ അപകട സൂചനയെന്നാ മനസ്സ് പോലും പറയുന്നത് . എനിക്കവളെ ഒന്ന് കാണണം … കർണാ ഞാനിപ്പൊ എന്താ ചെയ്യുക ….. ”

 

നിറഞ്ഞ് തുളുമ്പിയ കണ്ണുകളോടെ നരസിംഹൻ മുന്നിൽ നിൽക്കുന്ന കർണനോട് ചോദിച്ചു , മറുപടിയായി അവൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് കണ്ണ് ചിമ്മി .

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com