✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99368

 

 

രാജൻ , ഒരു കാര്യം അടിയൻ പറയുന്നത് കൊണ്ട് കോപിക്കുകയോ അവിവേകമോ ഒന്നും ചെയ്യരുത് – ഈ അവസ്ഥയിൽ കുമാരി രണ്ട് ദിനം താണ്ടുക തന്നെ പ്രയാസമാണ് , പ്രതിവിധി ഒന്നും തന്നെ കാണുന്നില്ല …. ”

ആ വൃദ്ധനായ വൈദ്യൻ പറഞ്ഞതും രാജാവും പത്നിയും അലമുറയിട്ട് കരയാൻ തുടങ്ങി ……
അപ്പോഴേയ്ക്കും പുറത്ത് നിന്ന സൈന്യാധിപൻ ആ വൈദ്യനെ പുറത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി …..

 

” രാജൻ അടിയനൊരു കാര്യം പറയാനുണ്ട് ”

നാരായണ മൂർത്തി തല താഴ്ത്തി നിന്നു പറഞ്ഞതും അയാൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തല ഉയർത്തി നോക്കി എന്താ എന്ന അർത്ഥത്തിൽ …

 

” കുമാരിയെ രക്ഷിക്കാൻ , പഴയ അവസ്ഥയിലേക്ക് മടക്കിക്കൊണ്ട് വരാൻ ഒരു വഴിയുണ്ട് …. ”

നാരായണ മൂർത്തി അത് പറഞ്ഞതും അയാളുടെ കണ്ണുകളിൽ അൽഭുതവും പ്രതീക്ഷയും ചെറുതായി മിന്നിമറഞ്ഞു , രാജരാജേന്ദ്രൻ ഉടനെ തന്നെ പട്ടുമെത്തയിൽ നിന്നെണീറ്റ് നാരയണ മൂർത്തിയുടെ അടുത്തേയ്ക്ക് ചെന്നു …

 

” മൂർത്തി …. എന്ത് വഴിയാണത് .. പറയൂ … എന്റെ മോളെ രക്ഷിക്കാൻ ഞാൻ എന്താ ചെയ്യേണ്ടത് ….? ”

അയാളുടെ ഉള്ളിലെ പിതൃവാത്സല്യം കേണപേക്ഷിക്കാൻ തുടങ്ങി …

 

” രാജൻ ഇനി ഒരു വഴിയേ ഉള്ളൂ …
അത് …. അത് …… ഇന്ദ്രജാലക്കല്ല് അതിനു മാത്രമേ ഇനി കുമാരിയെ രക്ഷിക്കാൻ സാധിക്കൂ …. ”

മൂർത്തി പതർച്ചയോടെ അത് പറഞ്ഞതും അയാൾ ഒരു ഞെട്ടലോടെ ഒന്ന് രണ്ട് ചുവടുകൾ പിന്നോട്ട് വെച്ചു ….

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com