✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99765

 

 

” കഴിയും …. ”

ഇന്ദ്രസേനന്റെ ചോദ്യത്തിന് നരസിംഹൻ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു കൊണ്ട് കടിഞ്ഞാണിൽ മുറുക്കെ പിടിച്ചതും ഇന്ദ്രൻ വേഗം അവന്റെ കയ്യിൽ കയറി പിടിച്ചു . അത് കണ്ട നരസിംഹൻ തിരിഞ്ഞ് നോക്കിയതും ഇന്ദ്രസേനൻ പെട്ടെന്ന് തന്റെ കഴുത്തിൽ കിടന്ന ഒരു മാല പൊട്ടിച്ചെടുത്ത് അവന്റെ കയ്യിൽ വച്ച് കൊടുത്തു , അവനതിലേക്ക് നോക്കി …. ഒരു കുതിരയുടെ ആകൃതി മുദ്രണം ചെയ്തിട്ടുളള പതക്കവും അതിന്റെ മാലയും …

 

” ഇത് …. ”

 

” ചേകവർ കുടുംബത്തിലെ ചേകവർ പരമ്പരാഗതമായി കൈമാറുന്നതാ ഇത് . ഒരു ഉദ്ദ്യമത്തിനോ യുദ്ധത്തിനോ പോകുമ്പോ ഇത് ഊരി തറവാട്ടിലെ നിലവറയിലെ പൂജാ മുറിയിൽ വെച്ചിട്ട് വേണം യാത്ര തിരിക്കാൻ , ഇനിയെങ്ങാനും മടങ്ങി വന്നില്ലെങ്കിൽ ഇത് നഷ്ടമാകാതിരിക്കാൻ . ഞാനത് ഓർക്കാതെയാ ഇതുമായി യാത്ര തിരിച്ചത് … പക്ഷെ ഇതിപ്പൊ സൂക്ഷിക്കാൻ ഉത്തമൻ അങ്ങ് തന്നെയാ … ചേകവർ കുടുംബത്തിന്റെ അഭിമാനവും അന്തസ്സും അങ്ങ് ഇന്ന് കാത്തു , വാക്ക് പാലിക്കാൻ കഴിയാത്ത എന്നെക്കാളും ഉത്തമൻ അങ്ങ് തന്നെയാ എനിക്ക് ജേഷ്ഠ സ്ഥാനക്കാരൻ , മടക്കിത്തരരുത് വാങ്ങില്ല പോയി വരൂ …. ”

ഇന്ദ്ര സേനൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞതും ആ മാലയിൽ മുറുക്കെ പിടിച്ചു കൊണ്ട് നരസിംഹൻ കർണനെ മുന്നോട്ട് പായിച്ചു …

 

‘ ആ ഭൂപട ചിത്രം കയ്യിലില്ലാതെ നിങ്ങളാ ഗുഹയിൽ കടന്ന് കാളീയനെ മറികടന്ന് ഇന്ദ്രജാലക്കല്ല് സ്വന്തമാക്കി അല്ലേ … ആ ഭൂപട ചിത്രം കയ്യിലില്ലാതെ കാളീയന്റെ മുന്നിലെത്തിയാൽ മരണം ഉറപ്പ് , പക്ഷെ നിങ്ങൾ തിരികെ വന്നു ലക്ഷ്യം നേടിക്കൊണ്ട് …

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com