✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 832

 

 

അവൻ വേഗം തന്നെ മരത്തിന്റെ പുറകിൽ നിന്ന് മുന്നിലേയ്ക്ക് തിരിഞ്ഞ് നോക്കി , കറുത്ത നീളമുള്ള ചരടിൽ കോർത്ത ഒരു ആയുധം അത് എവിടെ നിന്നോ വേഗം പറന്ന് വന്ന് നിലത്ത് കിടന്ന ആ ഭൂപട ചിത്രത്തിൽ കുത്തിക്കയറി . ഒടുവിൽ ആ ചരട് വായുവിലേയ്ക്ക് പറന്നുയർന്നു ആ ഭൂപട ചിത്രത്തേയും കൊണ്ട് ….

 

” ഏയ് ….. ”

അത് കണ്ട ഇന്ദ്രസേനൻ ഉറക്കെ അലറി വിളിച്ചു കൊണ്ട് വേഗം തന്നെ നിലത്തു കൂടി മുന്നിലേയ്ക്ക് ഉരുണ്ട് നീങ്ങിയ ശേഷം തന്റെ വാൾ കയ്യിലെടുത്തു . എന്നിട്ടവൻ വേഗത്തിൽ മുന്നോട്ട് ഓടി …. അൽപ്പം അകലെയായി വേഗത്തിൽ പായുന്ന ഒരു കറുത്ത കുതിര അതിന്റെ പുറത്തായി ശരീരം മുഴുവൻ കറുത്ത വസ്ത്രം ധരിച്ച ഒരാൾ , ആ ഭൂപട ചിത്രം ഇപ്പോൾ അവന്റെ കയ്യിലാണ് …. അവനൊന്ന് പാളി തന്നെ തിരിഞ്ഞ് നോക്കിയ ശേഷം മുന്നിലേയ്ക്ക് കുതിക്കുകയാണ് ….

 

ഇന്ദ്ര സേനൻ ആ കുതിരയുടെ പുറകേ വേഗത്തിൽ ഓടി …. ഓടുന്നതിനിടയിൽ തന്റെ അരയിലിരുന്ന ചെറിയ കഠാര അവൻ ഊരിയെടുത്ത് ആ കറുത്ത വസ്ത്രം ധരിച്ച കുതിരപ്പുറത്തിരിക്കുന്നവന്റെ നേരെ വീശി എറിഞ്ഞു ….. പക്ഷെ തന്റെ പുറകിൽ തറയ്ക്കാനായി പറന്ന് വന്ന ആ കഠാരയെ അവൻ ( രണദേവ് ) തന്റെ ഉട വാൾ കൊണ്ട് തടുത്ത് വെട്ടി മാറ്റി .

 

അത് കണ്ട ഇന്ദ്ര സേനൻ ഒന്ന് ഞെട്ടി , കാരണം അവൻ കുതിര ഓടിക്കുകയാണ് ഒപ്പം പുറകിലെത്തിയ കഠാരയുടെ സാമിപ്യവും മനസ്സിലാക്കിയിരിക്കുന്നു , മാത്രമല്ല ഒന്ന് പുറകിലേയ്ക്ക് നോക്കുക പോലും ചെയ്യാതെയാണ് അവൻ അവന്റെ ഉടവാൾ കൊണ്ട് ആ കഠാരയെ വെട്ടി ഇട്ടത് ….

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.