✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

അവൻ കൊട്ടാരത്തിലെ ഇടനാഴികളിലൂടെ മുന്നോട്ട് നീങ്ങി , പലയിടത്തും തിരഞ്ഞു പക്ഷെ കുമാരിയുടെ അറ കണ്ടെത്താൻ കഴിഞ്ഞില്ല . കാവൽ നിൽക്കുന്ന കാവൽക്കാർ വാല്യക്കാരനാണെന്ന് തോന്നി അവനെ തടഞ്ഞതുമില്ല …..

 

അൽപ്പം കൂടി മുന്നോട്ട് ചെന്നപ്പോഴാണ് തന്റേതു പോലെ വസ്ത്രം ധരിച്ച മറ്റൊരു വാല്യക്കാരൻ കയ്യിൽ തട്ടത്തിലായി എന്തോ ആഹാര സാധനങ്ങളും കൊണ്ട് മുന്നോട്ട് വരുന്നത് അവൻ കണ്ടത് .

 

” എങ്ങോട്ടാ …. ”

അയാൾ മുന്നിലെത്തിയതും നരസിംഹൻ തന്റെ ശബ്ദം കടുപ്പിച്ച് ചോദിച്ചു ….

 

” അ … അത് കുമാരിയുടെ അറയിലേക്ക് … രാജ്ഞിക്കായി കൊണ്ടുപോകുന്ന ആഹാര സാധനങ്ങളാ … ”

ആ വാല്യക്കാരൻ ഭയന്ന മട്ടിൽ പറഞ്ഞു …

 

” എത്ര സമയമായി പറഞ്ഞിട്ട് , ഉം ഇങ്ങ് താ ഞാൻ കൊണ്ട് ചെന്ന് എത്തിക്കാം … ”

നരസിംഹൻ മനസ്സിൽ തോന്നിയ ഒരു സൂത്രം പ്രയോഗിച്ചു നോക്കി , ശേഷം അവനാ തട്ടം കയ്യിലേയ്ക്ക് വാങ്ങി ….

 

” ചേട്ടാ ….. വൈകിയതിന് ക്ഷമ ചോദിക്കുന്നു . പുറത്ത് പറയരുത് , ഞാൻ കൊട്ടാരത്തിൽ വേലയ്ക്ക് വന്നിട്ട് രണ്ട് നാൾ ആകുന്നതേ ഉള്ളൂ … പരിചയക്കുറവുണ്ട് …. ”

ആ വാല്യക്കാരൻ ഭയത്തോടെ പറഞ്ഞു …

 

” ആ …. ശരി … ശരി …. കുഴപ്പമില്ല , ഇനി ആവർത്തിക്കരുത് . ഉം പൊയ്ക്കോ … ”

നരസിംഹൻ പറഞ്ഞതും അയാൾ തിരികെ മടങ്ങി … തന്റെ സൂത്രം ഫലിച്ച സന്തോഷത്തിൽ ആ തട്ടത്തിലെ ആഹാര സാധനങ്ങളുമായി അവൻ മുന്നോട്ട് നടന്നു … അൽപ്പം മുന്നോട്ട് പോയ ശേഷം അവനൊരു കാവൽക്കാരന്റെ മുന്നിലേയ്ക്ക് ചെന്നു .

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.