✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

പുറത്ത് നിൽക്കുന്ന കാവൽക്കാർ തന്നെ കാണുന്നില്ല എന്ന് ഉറപ്പായതും , അവൻ മുന്നോട്ട് നീങ്ങി പതിയെ തന്റെ കൈ ഉയർത്തി അവളുടെ നെറ്റിയിലൂടെ മുടിയിഴകൾ മെല്ലെ തഴുകി , ശേഷം അവളുടെ വലത് കയ്യിൽ അവൻ മറുക്കെ പിടിച്ചു …

 

” ഞാൻ വാക്ക് തരുന്നു , കുമാരിയെ ഞാൻ രക്ഷിക്കും , ഞാൻ മടങ്ങി വരും ആ ഇന്ദ്രജാലക്കല്ലുമായി . ഒരാപത്തും വരാതെ കുമാരിയെ ഞാൻ കാക്കും ഇത് നരസിഹന്റെ വാക്ക് , എനിക്കതിന് കഴിഞ്ഞില്ലെങ്കിൽ കുമാരിക്ക് എന്തെങ്കിലും സംഭിവിക്കുന്നതിന് ഒരു നിമിഷം മുൻപെങ്കിലും എന്റെ ജീവൻ എനിക്ക് നഷ്ടമായിരിക്കും . ഞാൻ പോകുന്നു ഇനി അധികം സമയമില്ല . ”

അവൻ അത്രയും പറഞ്ഞ ശേഷം വേഗം തിരിഞ്ഞ് ബാൽക്കണി വഴി പുറത്തേക്ക് ചാടിയിറങ്ങി , ഉള്ളിലേക്ക് കയറിയതുപോലെ അവൻ കൊട്ടാരമതിൽക്കെട്ടിന് പുറത്തേയ്ക്ക് പോയി . തന്നെയും കാത്ത് നിന്ന കർണന്റെ പുറത്തേയ്ക്ക് കയറി അവൻ മുന്നോട്ട് കുതിച്ചു , തന്റെ ബാവ പറഞ്ഞ സൂചനകൾ വച്ച് ആ ഇന്ദ്രജാലക്കല്ലിനെത്തേടി ….

 

                    ……………………..

 

കൊട്ടാരത്തിനുള്ളിൽ
സദസ്സിനടുത്തായി …..

 

” ഇന്ദ്ര സേനാ …. ഇതാണ് ആ ഭൂപട ചിത്രം , ഒരു ദിവസം പൂർണമായും വേണ്ടി വരും പോയി വരാൻ . എത്രയും വേഗം ആ ഇന്ദ്രജാലക്കല്ല് കണ്ടെത്തി ഇവിടെ എത്തിക്കണം … രണ്ട് നാൾ പോലും തികച്ചില്ല , അത്ര മാത്രമാണ് വൈദ്യർമാർ കുമാരിയുടെ ആയുസിന് പറഞ്ഞിരിക്കുന്ന സമയം . ഈ വൈകുണ്ഡ പുരിയുടെ ഭാവി ഇപ്പൊ നിന്റെ കയ്യിലാണ് … ”

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.