✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99806

 

 

വിജനമായ ആ പ്രദേശത്ത് കർണൻ പതിയെ തന്റെ വേഗത കുറയ്ച്ച് നിന്നതും നരസിംഹൻ താഴേയ്ക്ക് ചാടിയിറങ്ങി ശേഷം ഇന്ദ്രനെയും താഴേക്കിറക്കി …

 

” ടാ … ഞാൻ നിന്നെയും പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു … ആ ഇത് ചേകവരല്ലേ ….. ഇദ്ദേഹം എങ്ങനെ നിന്റെ ഒപ്പം അതൊക്കെ പോട്ടെ ഇന്ദ്രജാലക്കല്ല് കിട്ടിയോ …? ”

അവനെ കണ്ട ആവേശത്തിൽ ആര്യൻ ചോദിച്ചു , ചോദിച്ച ശേഷമാണ് അത് അബന്ധമായെന്ന് അവന് മനസ്സിലായത് …

 

” ഇന്ദ്രജാലക്കല്ലോ …. ? ”

അവന്റെ വാക്കുകൾ കേട്ട ഇന്ദ്രസേനൻ അതിശയത്തോടെ ചോദിച്ചു

 

” അ ….അത് …. ”

ആര്യന്റെ വാക്കുകൾ പതറി ….

 

” അതെ ഇന്ദ്രജാലക്കല്ല് തന്നെ … ചേകവർ തേടിപ്പോയ ഇന്ദ്രജാലക്കല്ല് ഞാൻ കണ്ടെത്തിയെടുത്തു കുമാരിക്ക് വേണ്ടി … കൂടുതൽ ചോദ്യങ്ങൾ തൽക്കാലം വേണ്ട … ആര്യാ ….. ചേകവരെ സുരക്ഷിതനാക്ക് ഞാനിത് കൊട്ടാരത്തിൽ എത്തിക്കാം ചേകവർ തന്നയച്ചതെന്ന് പറയാം . സമയം തീരെയില്ല .”

നരസിംഹൻ അതും പറഞ്ഞ് കർണന്റെ പുറത്തേയ്ക്ക് കയറി …

 

” നിൽക്ക് ….. അ …. അത് വേണ്ട . ഞാൻ കൊട്ടാരത്തിൽ നിന്നും തിരിച്ച് യാത്രാമദ്ധ്യേ തന്നെ എന്നെ ആരോ ആക്രമിച്ചു എങ്കിൽ ശത്രു കൊട്ടാരത്തിനകത്ത് തന്നെയുണ്ട് , പിന്നെ കുമാരിക്ക് ഈ അവസ്ഥ വന്നതിൽ കൊട്ടാരത്തിനുള്ളിലെ ആർക്കോ നല്ല പങ്കുള്ളത് പോലെ ഒരു തോന്നലുമെനിക്കുണ്ട് . ഇത് അവരുടെ കയ്യിൽ അകപ്പെട്ടാൽ കുമാരിയെ രക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല …. അങ്ങ് ബാവയുടെ അനന്തരവനന്നല്ലേ എന്നോട് പറഞ്ഞത് …. വഴി പറഞ്ഞ് തന്ന സമയം ഇന്ദ്രജാലക്കല്ലിനെപ്പറ്റിയും പറഞ്ഞ് കാണുമല്ലോ അദ്ദേഹം … കുമാരിയുടെ അടുത്ത് പോകണം അങ്ങ് തന്നെ ഇതിന്റെ ശക്തി ഉപയോഗിച്ച് കുമാരിയെ രക്ഷിക്കണം . എന്താ കഴിയില്ലേ …. ?”

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com