✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

കൊട്ടാരമതിൽ കെട്ടിന് അടുത്തെത്തിയതും കർണൻ മതിലിനോട് ചേർന്ന് നിന്നു , നരസിംഹൻ ഉടനെ തന്നെ അവന്റെ പുറത്തായി കയറി …

 

” കർണാ ഞാൻ പോയി വരാം , നീ ഇവിടെ തന്നെ നിൽക്ക് …. ”

നരസിംഹൻ അതും പറഞ്ഞ് ഉയർന്ന് പൊങ്ങിച്ചാടി മതിൽക്കെട്ടിന് മുകളിൽ പിടിച്ച് തൂങ്ങി നിന്ന ശേഷം പതിയെ അതിന് മുകളിലേയ്ക്ക് വലിഞ്ഞ് കയറി …. കോട്ട മതിലിന് പുറത്തായി അൽപ്പം അകലെ കാവൽ നിൽക്കുന്ന കാവൽക്കാരനെ കണ്ടതും ശബ്ദം ഉണ്ടാക്കാതെ പതിയെ ഇരുട്ടിലൂടെ മുന്നോട്ട് നീങ്ങി തൊട്ടടുത്തായിട്ടുള്ള ഒരു ഗോപുരത്തിന്റെ പടവിലേയ്ക്ക് ചാടിക്കയറി , അവിടെ നിന്ന് കൊട്ടാരത്തിന്റെ ഒരു വശത്തെ ബാൽക്കണി വഴി കൊട്ടാരത്തിനകത്തേയ്ക്കും ….

 

ചുറ്റിലും പടയാളികൾ ഉണ്ട് , ഈ വേഷത്തിൽ മുന്നോട്ട് നീങ്ങിയാൽ അപകടമാണെന്ന് അവന് സ്വയം മനസ്സിലായി …. ഇരുട്ടിന്റെ മറവ് പറ്റി അൽപ്പം മുന്നോട്ട് ചെന്നതും ഒരു തൂണിന് മുന്നിലായി മറ്റൊരു കാവൽക്കാരൻ നിൽക്കുന്നത് അവൻ കണ്ടു , എന്തോ സംശയം തോന്നി ആ കാവൽക്കാരൻ തിരിഞ്ഞ് നോക്കി പക്ഷെ ആ നിമിഷത്തിന് തൊട്ട് മുമ്പ് തന്നെ നരസിംഹൻ മുന്നിൽ തുറന്ന് കിടന്ന അറയ്ക്കുള്ളിലേയ്ക്ക് ചാടിക്കയറിയിരുന്നു ….

 

ശ്വാസമൊന്ന് അടക്കിപ്പിടിച്ച് അൽപ്പ സമയം നിന്ന ശേഷം അവൻ ചുറ്റിലും നോക്കി . അപ്പോഴാണ് കൊട്ടാരം വാല്യക്കാരുടെ മുറിയാണതെന്നുള്ള കാര്യം അവന് മനസ്സിലായത് , വേഗം തന്നെ അവൻ തന്റെ വസ്ത്രം മാറിയ ശേഷം ജോലിക്കാരന്റെ വസ്ത്രം ധരിച്ച് പുറത്തേയ്ക്കിറങ്ങി … മുന്നോട്ട് പോകാൻ തുടങ്ങിയതും ആ കാവൽക്കാരൻ വീണ്ടും തിരിഞ്ഞ് നോക്കി , വാല്യക്കാരനാണെന്ന് മനസ്സിലായതും അയാൾ പഴയത് പോലെ മുന്നോട്ട് നോക്കി നിന്നു , അത് കണ്ടതും നരസിംഹന് ആശ്വാസമായി ഇനി ആരും തന്നെ മനസ്സിലാക്കില്ല എന്ന് ….

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.