✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 832

 

 

” ഞാൻ വരുമെടാ തിരികെ , നീ പേടിക്കാതെ … മ് … ഇവിടുന്ന് മാറി നിന്നോ ഞാൻ പോയി വരാം … ”

നരസിംഹൻ കർണനോട് പറഞ്ഞ ശേഷം പതിയെ ആ ഗുഹയ്ക്കകത്തേയ്ക്ക് നടന്നു .. മുന്നോട്ട് നടക്കുന്തോറും സൂര്യന്റെ പ്രകാശം തീരെ കുറഞ്ഞു വരുന്നത് പോലെ , ചുറ്റിലും ഒരു തരം ഇരുണ്ട പ്രകാശം ….
ആ ഇരുട്ടിലൂടെ കണ്ണുകളിൽ തെളിയുന്ന അവ്യക്തമായ കാഴ്ചയുടെ സഹായത്തോടെ അവൻ മെല്ലെ മുന്നോട്ട് നീങ്ങി .

 

കുറച്ചധികം ദൂരം അങ്ങനെ പതിയെ മുന്നോട്ട് നീങ്ങി .

 

പെട്ടെന്ന് ….

കാലിൽ എന്തോ തട്ടി അവൻ നിലത്തേയ്ക്ക് മറിഞ്ഞ് വീണു പക്ഷെ അതൊരു കുത്തിറക്കം പോലെയുള്ള സ്ഥലമായിരുന്നു … നിലത്ത് വീണ അവൻ ആ പൊടി മണ്ണിലൂടെ കുറേ ദൂരം ഉരുണ്ട് താഴേയ്ക്ക് നീങ്ങി …. നിലത്തു കൂടി മറിഞ്ഞുരുണ്ട് പോയ അവന് ഒരു പിടിത്തവും കിട്ടിയില്ല ഒന്ന് തടഞ്ഞ് നിൽക്കാനായി … ഇരുട്ടിലൂടെ കുറച്ച് ദൂരം ഉരുണ്ട് നീങ്ങിയതും , പെട്ടെന്ന് ഉയരത്തിൽ നിന്ന് ഒരു ഗർത്തത്തിലേയ്ക്ക് വീഴുന്നത് പോലെയാണവന് തോന്നിയത് വായുവിലൂടെ താഴേയ്ക്ക് വീഴുന്നതു പോലെ … പക്ഷെ അത് വെറുമൊരു തോന്നലായിരുന്നില്ല … ഉയരത്തിൽ നിന്ന് താഴേയ്ക്ക് വീണ സമയം അവന്റെ ഉള്ളിലും ഭയം നിറഞ്ഞ് തുടങ്ങി , കാരണം ഉയരത്തിൽ നിന്ന് താഴെ നിലത്ത് വീണാൽ താൻ മരിക്കും അതുറപ്പ് ….

 

പക്ഷെ അവൻ ഉയർത്തിൽ നിന്ന് ചെന്ന് വീണത് വെള്ളത്തിലേക്കായിരുന്നു , ഒരു വലിയ നീരുറവ പോലെയുള്ള സ്ഥലം …

 

വെള്ളത്തിന്റെ അടിത്തട്ടിലേയ്ക്ക് വീണ അവൻ മുറുക്കിയടച്ചിരുന്ന കണ്ണുകൾ മെല്ലെ തുറന്ന് നോക്കി …

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.