✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99808

 

 

പറ ബാവ ഒരു പ്രതിവിധിയില്ലേ അവളെ രക്ഷിക്കാൻ , ബാവ പറയാറുള്ളതല്ലേ ഏതൊരു പ്രശ്നത്തിനും പരിഹാരമുണ്ടാകുമെന്ന് അപ്പൊ ഈ പ്രശ്നത്തിനും പരിഹാരം കാണില്ലേ … പറ ബാവ ഒന്ന് പറഞ്ഞ് താ …. ഇല്ലെങ്കിൽ എനിക്ക് ചിലപ്പൊ ഭ്രാന്ത് പിടിക്കും …. ”

നിറകണ്ണുകളോടെ ഒരു തരം ഭ്രാന്തമായ അവസ്ഥയിൽ അവൻ ചോദിച്ചു …

 

” മോനെ നീ കരയാതെ . ബാവ എന്ത് ചെയ്യാനാ ? എല്ലാം വിധിയല്ലേ …. ”

ഇതെല്ലാം കണ്ട് നിന്ന ജാനകി വിഷമത്തോടെ പറഞ്ഞു , ആര്യനാകട്ടെ ഒന്നും പറയാനാകാതെ നിറകണ്ണുകളോടെ നോക്കി നിൽക്കുകയാണ് …

 

” ഉണ്ട് മോനെ . ഒരു പ്രതിവിധി മാത്രം . ”

മൗനമായിരുന്ന ബാവ പെട്ടെന്നത് പറഞ്ഞതും എല്ലാവരുടെയും മുഖത്ത് ഒരു അൽഭുതം വന്ന് നിറഞ്ഞു .

 

” എന്താ ബാവ അത് … വേഗം പറ …. ”

നരസിംഹൻ ആവേശത്തോടെ ചോദിച്ചു …

 

” ഇന്ദ്രജാലക്കല്ല് . അതിന് മാത്രമേ ഇനി കുമാരിയെ രക്ഷിക്കാൻ കഴിയൂ … പക്ഷെ അതത്ര എളുപ്പമല്ല , തേടിപ്പോകുന്നവന് ചിലപ്പൊ തന്റെ ജീവൻ പോലും നഷ്ടമായേക്കാം . ഇനി അത് കിട്ടിയാൽ തന്നെ ശരിയായ രീതിയിൽ പ്രയോഗിച്ചില്ലെങ്കിൽ പ്രയോഗിക്കുന്നവന്റെ ജീവൻ തന്നെ ബലി കൊടുക്കേണ്ടി വരും . ഇരുവായ് തലയുള്ള വാളു പോലെയാണത് , ഉന്നം പിഴച്ചാൽ വീശുന്നവന്റെ തല നിലത്ത് പതിക്കും …. ”

ബാവ പറഞ്ഞു , അത് കേട്ടതും എല്ലാവരിലും അതിശയം നിറഞ്ഞു .

 

” അതെവിടെയാ ബാവ ഒന്ന് പറ , എത്ര ദൂരത്താണെങ്കിലും എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാനത് കണ്ടുപിടിക്കും കുമാരിയുടെ ജീവൻ രക്ഷിക്കും …. ”

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com