❣️താലികെട്ട് ❣️ Part 3 By Akku ? “എന്താടി നിന്നാലോചിക്കുന്നെ???ഇവിടുന്ന് എങ്ങനെ രക്ഷപ്പെടാം എന്നായിരിക്കും??????.. മധുരിമ ” എന്റെ കൊടുങ്ങല്ലൂരമ്മേ.. പാവം എന്റെ സുഭദ്രയാന്റീടെ മോൻ കേട്ടുന്നതിനു മുമ്പ് വിധവൻ ആയി പോകുവല്ലോ ദേവി ??”…നിച്ചു ആത്മ “മ്മ്മ്മ് അങ്ങനെ ചിന്തിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ മോളു… ഇനി നവനീത പുറംലോകം കാണില്ലല്ലോ??? അല്ലേ അങ്കുഷ്????….. വീണ്ടും അവരുടെ ഇടയിലേക്ക് ഒരു ഗാംഭീര്യമേറിയ പുരുഷശബ്ദം കടന്നു […]
❤️From your Valentine❤️ [Akku✨️] 66
❤️From your Valentine❤️ By Akku ? Part 1 ” പതിവിലും വേഗത്തിൽ അവളുടെ ചുവടുകൾ കൊച്ചിയിലെ നഗരവീഥികളിലൂടെ ചലിച്ചുകൊണ്ടിരുന്നു…കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾ ഒരു കൈ കൊണ്ട് ചെവിയ്ക്ക് പിന്നിലേക്ക് ഒതുക്കിവെച്ചുകൊണ്ട് കയ്യിൽ കെട്ടിയിരിക്കുന്ന റോസ് നിറത്തിലുള്ള സ്റ്റോൺ വാച്ചിലേക്ക് അവൾ ആവലാതിയോടെ നോക്കുന്നുണ്ട്… “ “എന്റെ കർത്താവെ ഇന്നും ലേറ്റ്…എത്രയൊക്കെ നേരത്തെ റെഡിയായാലും എന്നും ഇതുതന്നെ.. ഇനിയാ കാലമാടന്റെ വായിലിരിക്കുന്നത് കൂടി കേൾക്കാൻ മേലാ”… അവൾ ഓരോന്ന് പിറുപ്പിറുത്തുകൊണ്ട് വലതു വശത്തേക്ക് കാണുന്ന […]
ഒരാൾ മാത്രം (നൗഫു) 920
ഒരാൾ മാത്രം… Oraal mathram Author : നൗഫു ഒറിജിനൽ “Get out…… Neither I nor this company want anyone who disobeys me…” വിശാൽ നിഷ യെ നോക്കി കൊണ്ടു ക്രൂരമായി ചിരിച്ചു… “പുറത്തേക് പോകുവാനായി തിരിഞ്ഞ അവളുടെ അടുത്തേക് നടന്നടുത്തു കൊണ്ടു വിശാൽ ഒരു കാര്യം കൂടേ സ്വകാര്യം പോലെ പറഞ്ഞു..” “ഞാൻ ഉപ്പ് നോക്കാത്ത ഒരു പെണ്ണും ഈ ഓഫീസിലില്ല… അതിൽ നീയുമുണ്ടാവും […]
MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 863
MOONLIGHT CLIMAX മാലാഖയുടെ കാമുകൻ Previous Part Moonlight “സഹോദരിമാരെ.. മറ്റു രണ്ട് ലോകങ്ങളിൽ രണ്ട് മക്കൾ ഉണ്ടെന്ന് പിതാവ് മരണപെടും മുൻപേ എന്നോട് പറഞ്ഞിരുന്നു..” വയലിൻ അത് പറഞ്ഞപ്പോൾ ജൂഹിയും എലനോറും അവളെ തന്നെ നോക്കി ആകാംഷയോടെ നിന്നു.. വയലിൻ ഇരുവരെയും ഒന്ന് നോക്കി.. “ഭൂമിയിൽ മനുഷ്യ സ്ത്രീക്ക് ഉണ്ടായ ഒരു പെൺകുട്ടി.. അതെ പോലെ അമ്മന്യ ഗ്രഹത്തിൽ അമ്മന്യ സ്ത്രീക്ക് ഉണ്ടായ ഒരു പെൺകുട്ടി.. ഭാവിയിൽ നിങ്ങൾ എല്ലാം ഒരുമിച്ച് യുദ്ധങ്ങൾ […]
ഒരു പോലീസ് സ്റ്റോറി (നൗഫു) 914
ഒരു പോലീസ് സ്റ്റോറി ഒരു പോലീസ് കഥ രചയിതാവ്: നൗഫു “രാവിലെ പോലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായ് എത്തിയപ്പോൾ സ്റ്റേഷനിൽ ഒരുമ്മ ഉള്ളിലേക്ക് കയറണോ വേണ്ടയോ എന്ന പോലെ നിൽക്കുന്നത് കണ്ടത്… അവർക്കെന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ടായിരിക്കാം… സിവിൽ ഡ്രസ്സിൽ ആയിരുന്ന ഞാൻ അവരുടെ അടുത്ത് ബൈക്ക് നിർത്തി എന്താണുമ്മ കാര്യമെന്ന് ചോദിച്ചത്…” “കണ്ടാൽ ഒരു പോലീസിന്റെ ലുക്കെ ഇല്ലാത്ത എന്നെ… (ലുക്കില്ലെന്നേ ഉള്ളൂ…ശാരീരിക ക്ഷമതയും… എസ് ഐ ടെസ്റ്റും എഴുതി […]
തൊഴിലുറപ്പിച്ച ബംബര്‍ [സുരേഷ് നീറാട്] 67
തൊഴിലുറപ്പിച്ച ബംബര്‍ ഓണം ബംബറെടുക്കുമ്പോള്‍ ആധി ഒറ്റക്കാര്യത്തിലായിരുന്നു. 25 കോടി അടിച്ചാല്‍ ആരുമറിയാതെ എങ്ങനെ കൈക്കലാക്കും. നിക്ഷേപിച്ച കാശ് തിരിച്ചെടുക്കാന്‍ പോലും ടോക്കണെടുത്ത് വരിനിര്‍ത്തുന്ന ബാങ്കുകാര്‍ വീടിന്റെ മുന്നില്‍ വന്ന് വരിനില്‍ക്കുന്നത് ഞാന്‍ കണ്ടു. ഉറപ്പായും ഇവന്‍മാര്‍ നാട്ടുകാരോട് പറയും. വലിയ ഡെപോസിറ്റുള്ളവരൊക്കെ അവരുടെ സുഹൃത്തുക്കളാണല്ലോ. അതുകൊണ്ട് രഹസ്യമായി അവരത് പരസ്യപ്പെടുത്തും. അങ്ങനെ ലോട്ടറിക്കാര്യം നാട്ടിലാകെ പാട്ടാവും. പിന്നെ, സ്‌നേഹവും വാല്‍സലവും വളര്‍ന്ന നാട്ടുകാരെ കാണും. ലോട്ടറിയടിക്കുന്നത് ആളുകളറിയുന്നത് എനിക്കെന്തോ അത്ര സുഖകരമായി തോന്നിയില്ല. അതിലെന്തോ, ഒരു […]
Anzz [Anz_____Thesniii] 61
നീലക്കടമ്പിൻ്റെ താഴ്‌വരയോളം ആഴത്തിൽ നിൻ്റെ മുന്തിരിത്തോപ്പുകൾ മരവിച്ചു കിടക്കുകയാണ്… നിൻ്റെ പ്രണയത്തിൻ്റെ മുന്തിരിച്ചാറിൽ ഞാൻ മുങ്ങീടട്ടെ.. ആ വീഞ്ഞുവീപ്പകളൊന്നിലെ പ്രണയമധുരം നുണഞ്ഞു കൊണ്ട് രാത്രിയുടെ ആലസ്യത്തിൽ വിരിഞ്ഞയങ്ങിയ നിൻ്റെ മടിത്തട്ടിൽ ഒരു കൊച്ചു കുട്ടിയുടെ ഭാവങ്ങളോടെ മായാനിദ്രയിലേക്ക് ചേക്കേറി കൊണ്ട്… ആ രാത്രി നീ സ്വന്തമാക്കിയിട്ടും നാമിടങ്ങളിലെ ചൂട് ഇന്നും കുറഞ്ഞിട്ടില്ല.. ജാലകങ്ങളിൽ തെളിഞ്ഞുയരുന്ന മെഴുകുതിരി നാളങ്ങൾ അവിടവിടെയായി ചില അവ്യക്തമായ രൂപങ്ങളുടെ മറ നീക്കുന്നു.. അതിലൊന്നിൽ ഞാൻ നിന്നെ തിരയുന്നു!! […]
Short Film [RNRR] 50
നമ്മുടെ കഥയിലെ നായകൻ ഒരു കോളേജ് വിദ്യാർത്ഥി ആണ്.നമ്മുടെ കഥയിലെ നായകന്റെ പേര് രാഹുൽ എന്നാണ്. രാഹുലിന് കഥകൾ എഴുതാൻ ഭയങ്കര ഇഷ്ട്ടമാണ്. രാഹുലിന് നാലു സുഹൃത്തുക്കൾ ഉണ്ട് കോളേജിൽ. രാഹുൽ എഴുതുന്ന കഥകൾ എല്ലാം ഇവന്റെ ഈ കൂട്ടുകാരോട് പറയും. ഒരു ദിവസം രാഹുൽ അവന്റെ കൂട്ടുകാരോട് ഒരു ഹൊറാർ സ്റ്റോറി പറഞ്ഞു. അവന്റെ കൂട്ടുകാർക്ക് ആ കഥ ഭയങ്കര ഇഷ്ടമായി. അതിൽ ഒരു കൂട്ടുകാരൻ പറഞ്ഞു ഈ കഥ ഷോർട് ഫിലിം ആക്കിയാലോ എന്ന്. […]
മാർഗഴി [നിള] 81
മാർഗഴി മഴ പെയ്തുതോർന്നിട്ടും വൈകിയെത്തിയ പൊൻവെയിൽ ആ പ്രഭാതത്തെ മടിയുടെ കരിമ്പടം പുതപ്പിച്ചു. അരുണനെ ആകാശക്യാൻവാസിൽ ഒരു കുഞ്ഞു കുട്ടി ഇളം മഞ്ഞ നിറം കൊണ്ട് വരച്ചു ചേർത്ത പോലെ തെളിച്ചമില്ലാതെ കാണാം. മുകളിലോട്ട് കണ്ണുയർത്തുമ്പോൾ ഇത്തിരി മാനം പച്ചപ്പിന്റെ കീറുകളിലൂടെ അവിടിവിടെയായി വെള്ളിയുടുപ്പിട്ടു നിൽപ്പുണ്ട്. അലക്കുകല്ലിന്റെ മുകളിൽ വായിൽ നിറച്ച പതയ്ക്കൊപ്പം ബ്രഷും കടിച്ചു പിടിച്ച് ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു ഞാൻ. പല്ല് തേയ്ക്കാനുള്ള എന്റെ ഇഷ്ടസ്ഥലമാണ് വശങ്ങളിൽ പായൽ […]
തിരിച്ചുപോക്ക് ✒️[അഹമ്മദ് ശഫീഖ് ചെറുകുന്ന്] 80
_തിരിച്ചുപോക്ക്_ ================ ✒️അഹമ്മദ് ശഫീഖ് ചെറുകുന്ന് അവസാനം എങ്ങനെയോ അള്ളിപ്പിടിച്ചു കൊണ്ട് , മെട്രോ സ്റ്റേഷനിൽ എത്തി… ഇരുപത് വർഷം കൊണ്ട് ദുബായ് ഇത്രമാത്രം മാറുമെന്ന് ചിന്തിച്ചു പോലുമില്ലായിരുന്നു…. ഈ എഴുപതാം വയസ്സിൽ , ദുബായിലേക്ക് പോകേണ്ടെന്ന് ഐഷുമോൾ ഒരുപാട് പറഞ്ഞതാ…എന്നാൽ എന്റെ ഫൈസി വിളിച്ചപ്പോൾ വരാതിരിക്കാൻ പറ്റിയില്ല… ദുബായ് കാണാനുള്ള കൊതി കൊണ്ടല്ല… അതൊക്കെ കണ്ടും അനുഭവിച്ചും മടുത്തിട്ടല്ലേ നാട്ടിലേക്ക് പോയത്… ഫൈസിയെ കാണാൻ വന്നതാണ്.. അവൻ നാട്ടിലേക്ക് വന്നിട്ട് അഞ്ച് വർഷമായി… എന്റെ […]
MOONLIGHT IX (മാലാഖയുടെ കാമുകൻ ) 724
MOONLIGHT IX മാലാഖയുടെ കാമുകൻ Previous Part Moonlight “നല്ല മരണം… ഞാൻ വിചാരിച്ച പോലെ തന്നെ..” അവൾ സ്വയം അത് പറഞ്ഞപ്പോൾ അവരെ തന്നെ നോക്കി നിന്ന രണ്ട് ചുവന്ന മനുഷ്യർ അലർച്ചയോടെ അവർക്ക് നേരെ കുതിച്ചു ചെന്നു.. അതെ സമയം അപ്പുറത്തെ ഭാഗത്ത് നിന്നിരുന്ന ഡൈനോസർ പോലെയുള്ള വലിയ ജീവിയും അവർക്ക് നേരെ കുതിച്ചിരുന്നു.. മരണത്തിനെ മുൻപിൽ കണ്ട് എമ്മ കണ്ണുകൾ ഇറുക്കി അടച്ചു.. അലർച്ചകൾ അടുത്ത് വന്നു.. എന്നാൽ അവർക്ക് നേരെ കുതിച്ചു […]
അറബിയും പിന്നെ ഞാനും (നൗഫു) 854
എഴുതുന്ന കഥകൾ എല്ലാം കോപ്പി ആണെന്ന് ഒരു ആരോപണം കണ്ടു…. ഒന്നും പറയാനില്ല… ഇവിടെ ഇടുന്ന 156 മത്തെ ഭാഗമാണ് ഈ കഥ യും… ഇത് കോപ്പി അല്ല കോപ്പാണെന്ന് കരുതിയാലും എനിക്കൊരു —– ഇല്ല ??? ഒരു വരിയെങ്കിലും സ്വന്തമായി എഴുതുമ്പോളുള്ള ബുദ്ധിമുട്ട് അവൻ എന്നെകിലും മനസിലാക്കിയാൽ ഈ ഒരു ആരോപണം ഉണ്ടാവില്ലായിരുന്നു… +++++ “എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്… ഒന്നെന്റെ കൂടേ വരുമോ…?” ഞാൻ സാധനങ്ങൾ […]
ഡിവോഴ്സ് (നൗഫു) 866
ഡിവോഴ്സ് Author : നൗഫു “ഇനി നിങ്ങളുടെ കൂടേ ജീവിക്കാൻ എനിക്കാവില്ല… കണ്ണിൽ കണ്ട സ്ത്രീകൾക്കെല്ലാം മെസ്സേജും അയച്ച്…. അവരോട് ശ്രിങ്കരിക്കുന്ന നിങ്ങളെ എനിക്കിനി വേണ്ടാ… ഞാൻ എന്റെ വീട്ടിൽ പോവാണ്… ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല…” “പത്രം വായിച്ചു കൊണ്ടു ഇരിക്കുന്ന സമയത്താണ് സംല യുടെ വാക്കുകൾ എന്റെ ചെവിയിലേക് കയറിയത്… ലോട്ടറി അടിച്ചപ്പോൾ ഇന്നസന്റട്ടൻ നിന്നത് പോലെ ആയിരുന്നു അപ്പൊ എന്റെ ഭാവം… കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്…എന്നുള്ള […]
MOONLIGHT VIII(മാലാഖയുടെ കാമുകൻ ) 860
MOONLIGHT VII മാലാഖയുടെ കാമുകൻ Previous Part ആകാശത്തേക്ക് ഒരുമിച്ച് പറന്ന് ഉയർന്ന ഡിസംബറും സ്കാർലെറ്റും കൊന്ന് തള്ളാൻ കാത്ത് നിൽക്കുന്ന റോബോട്ട് ആർമിയുടെ മുകളിലേക്ക് ഉയർന്നു.. ക്വീൻ ഓഫ് ആൾ ക്വീൻസ് ഇഗ്ഗിയാത്തിന അതൊന്ന് നോക്കി നിന്ന ശേഷം അലറിക്കൊണ്ട് കൈകൾ ആകാശത്തേക്ക് ഉയർത്തി.. അവളുടെ കണ്ണുകൾ നീല നിറത്തിൽ തിളങ്ങി… അവൾ ഒരു കൈ ഉയർത്തിയതും മേഘങ്ങൾക്ക് ഇടയിൽ നിന്നും പട പട ശബ്ദത്തോടെ മിന്നൽ പിണരുകൾ അവളുടെ കൈയ്യിലേക്ക് കയറി.. അവൾ […]
ഇവിടം സ്വാർഗമാണ് (നൗഫു) 858
“ഉപ്പയുടെ മരണം മനസിന്റെ താളം തെറ്റിക്കുക മാത്രമായിരുന്നില്ല.. അടുപ്പിലെ പുക ഉയരുന്നത് പോലും ഉപ്പയിലൂടെ ആയിരുന്നെന്ന് വീട്ടിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു തുടങ്ങിയപ്പോൾ ആയിരുന്നു മനസിലായത്.. വരുന്നവരുടെ എല്ലാം കൈയിൽ വീട്ടിലേക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം അന്നത് മനസിലാക്കാൻ കഴിയാതെ പോയത്..” “ഒന്നും രണ്ടും മൂന്നും ഏഴും കഴിഞ്ഞപ്പോൾ സ്ഥിരമായി വന്നിരുന്ന പലരും അവരുടേതായ ജോലി തിരക്കിലേക് ഊളിയിട്ടു…” “ഉപ്പ യുടെ കൂടേ തന്നെ എന്റെ വീടിന്റെ അടുക്കളയും ഉറങ്ങി… “എനിക്ക് […]
മാന്ത്രികം (നൗഫു) 897
“എനിക്കൊരു മൂവായിരം രൂപ അയച്ചു തരുമോ നീ ” മൊബൈൽ എടുത്തു ഐഎംഒ ഓൺ ചെയ്തു വീട്ടിലേക് വിളിക്കുവാനായി നോക്കുമ്പോൾ ആയിരുന്നു ഞാൻ ആ മെസ്സേജ് കണ്ടത്… ഐഎംഒ യിൽ തന്നെ ആയിരുന്നു ആ മെസ്സേജ്… “വല്ലപ്പോഴും എനിക്കോ അനിയനോ മാത്രം വിളിക്കാൻ വേണ്ടി എടുത്ത അക്കൗണ്ടിലെ പച്ച വെളിച്ചം ആ സമയത്തിനുള്ളിൽ തന്നെ മങ്ങി പോയിരുന്നു…” “അങ്ങിങ്ങായി മുളച്ചു പൊന്തിയ താടിയും… നരച്ച മുടിയുമുള്ള അതിലെ പ്രൊഫൈൽ ഫോട്ടോയിലേക്ക് ഞാൻ കുറച്ചു സമയം നോക്കി ഇരുന്നു..” […]
മായ[ആദിശേഷൻ] 92
മായ എല്ലാ ദിവസവും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷന് സമീപം ഉള്ള കൊട്ടേഴ്‌സിൽ ആണ് ഞാൻ കിടന്നു ഉറങ്ങാറ്.. ഇന്നലെ പതിവ് തെറ്റിച്ച് ഏതാണ്ട് മൂന്നര ആയപ്പോഴേക്കും സൈക്കിൾ എടുത്ത് വീട്ടിലേക്ക് തിരിച്ചു.. വീട്ടിലേക്ക് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ഉണ്ട്.. അധികം ആളുകൾ സഞ്ചരിക്കാത്ത ഒരു കാട്ടുപാത ആണ് വീട്ടിലേക്ക് ഉള്ള വഴി.. കുറച്ച് ദൂരം ഞാൻ അങ്ങ് ചെന്നു.. റോഡിലെ പൊട്ടി പൊളിഞ്ഞ വശങ്ങളിൽ ടയർ ഉരുളുമ്പോൾ പിറകിലെ കരിയറിൽ വെച്ചിരിക്കുന്ന […]
? ശേഷന്റെ കന്യക [ആദിശേഷൻ] 69
പണ്ട് ഒരു രാജ്യത്ത് ധനികയും ബുദ്ധിമതിയുമായൊരു സുന്ദരി പെൺകുട്ടി ഉണ്ടായിരുന്നു… അതേ രാജ്യത്ത്തന്നെ ബുദ്ധിശൂന്യനായൊരുവനും വസിച്ചിരുന്നു… തിരക്കുപിടിച്ച പ്രദർശനലോകത്തെവിടെയോവെച് ശേഷൻ അവളെ കണ്ടുമുട്ടുകയും അവളോടൊരല്പം സംസാരിക്കുകയും ചെയ്തു… ശേഷന്റെ വികൃതജീവിതചര്യയിൽ കൗതുകംതോന്നിയ പെൺകുട്ടി അവനോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി.. ശേഷന്റെ ഭാഷ, ദേശം, വംശം എല്ലാം അവൾ ചോദിച്ചു മനസ്സിലാക്കി… ശേഷന്റെ കണ്ണുകളിൽ സഹതാപത്തോടെ നോക്കിയ അവളുടെ കണ്ണുകളിൽ ഒരു കനലെരിയുന്നപോലെ അവനു തോന്നി… ഇരുട്ടിൽ ശേഷനാ കനലെടുത്തു […]
അവൾ ❣️?[ആദിശേഷൻ] 64
നിനക്കെത്രയെത്ര ഭാവങ്ങളാണ് അനു …? പണ്ടും ഇതുപോലെ ഞാൻനിന്റെ ഭാവങ്ങളിൽകുടുങ്ങി വിഷംതീണ്ടിനിലിച്ചപോലിങ്ങനെ കണ്ണെടുക്കാനാവാതെ… വർഷങ്ങൾക്കിപ്പുറവും ഓരോ നിമിഷവും, ശ്വാസവും, ഇടയ്ക്ക് ആത്മാവോളംപോലുമങ്ങനെ… എന്റെ ഇഷ്ട്ടങ്ങളെല്ലാം കൂട്ടിവെച്ച്, ഒടുവിൽ ഒരുകണ്ണാടിപോലെ എന്നെനിന്നിലിങ്ങനെ നിറയെ കാണുന്നതിന്റെഭംഗി എത്രത്തോളമാണെന്ന് അറിയാമോ നിനക്ക്…? നിന്റെ ചിരി ചിറപൊട്ടിഒഴുകാത്ത പകലും, ചുംബനചൂടിൽ വേകാത്ത ഉടലും ഓർമകളിൽപോലും എത്രദൂരെയാണെന്നോ…? നിന്റെ ഭാവങ്ങളിൽ ചാലിച്ചെഴുതിയ കവിതകൾക്കെല്ലാം അക്ഷരം തീരും മുൻപേ അർത്ഥം മാറുന്നുവല്ലോ പെണ്ണെ…! നീയെന്നെ എത്ര മനോഹരമായാണ് […]
എന്റെ ഭ്രാന്ത് ?[ആദിശേഷൻ] 55
മലനിരകളുടെ താഴ് വാരത്ത് തേയിലകുന്നുകൾക്ക് നടുവിലായിരുന്നു ഞങ്ങളുടെ ഹയർ സെക്കണ്ടറി സ്കൂൾ.. പത്താം ക്ലാസ്സ് പൂർത്തിയാക്കി റിസൾട്ട് പോലും നോക്കാതെ മൈസൂരുള്ളൊരു ബന്ധുവിന്റെ കടയിൽ നിൽക്കാൻ പോയ പതിനാറുകാരൻ ഒരു വർഷത്തിന് ശേഷമാണ് തിരിച്ചു വന്നത്.. കുതിരവണ്ടികളും ഗോ ദൈവങ്ങളും ചെമ്മരിയാടുകളും നിറഞ്ഞ ആ കുഗ്രാമത്തെക്കാളും ഭംഗി സ്വന്തം നാടിനുണ്ടെന്ന തിരിച്ചറിവിൽ തിരിച്ചു വന്നവൻ ഇവിടെ തന്നെ വെരുറച്ചുപോയി… കബനി നദിയുടെ ഉത്ഭവസ്ഥാനമായ മലഞ്ചേരുവിലായിരുന്നു അവളുടെ വീട്.. അന്നൊരു ദിവസം കാട് […]
ദുസ്വപ്നം ?[ആദിശേഷൻ] 44
എഴുതിപൂർത്തിയാക്കാത്ത തുടർകഥയിൽ നിന്നും അനു പതിയെ ഇറങ്ങി നടന്നു… പ്രണയപരവശംകൊണ്ട് തന്നെപൂർണ്ണമായുംമറന്ന ശേഷന്റെ ചിന്തകളിലേക്കുള്ള ദൂരം അവൾക്ക് വ്യക്തമായറിയാം.. അക്ഷരങ്ങളുടെഞരുക്കങ്ങൾക്കിടയിൽ ശ്വാസംമുട്ടിപിടഞ്ഞവളുടെ അലർച്ചകളിലൊന്നും കാതോർക്കാത്തവനോടുള്ള വിദ്വോഷംപൂണ്ട് നിലിച്ചകവിൾത്തടങ്ങൾ നനച് അനു മെല്ലെ ശേഷന്റെ ഉറക്കത്തിലേക്ക് നൂന്നുകയറി… ആന്തരാത്മാവിൽ ആഴത്തിൽകീറിയ പച്ചമുറിവിന്റെ ഗന്ധം രാത്രിയുടെ നനുത്തസീൽക്കാരങ്ങൾ വകഞ്ഞുമാറ്റി നിലാവിന്റെ അലകളിലാകെപടർന്നുപൂത്തു… ശേഷാ……. സ്വപ്നങ്ങളുടെഉൽചുഴികളിൽ നിന്നും പുറത്തുകടക്കാതെ തന്നെ ആഴ്ന്നനിദ്രയിൽ അവൻചെറുതായൊന്നു മൂളി… ഉം… 169 രാത്രികളിൽ ഒരിക്കൽപോലും […]
മോഹ ഭംഗം ?[ആദിശേഷൻ] 36
ചന്ദനം ചോരാതെ കാത്തു വെച്ച നെറ്റി ചുളിച്ചവൾ മിഴിച്ചു നിന്നു , ഉദരത്തിലെ ഉയിരായ ഉണ്ണിയെ വേണ്ടന്നു തൻ പാതി ചൊല്ലിയ നേരം. ദാരിദ്രമാം നാഗത്തിൻ ദംശനമേറ്റ തറവാട്ടിലിന്ന് ഒരു കുഞ്ഞിക്കാലിന് വാഴുവാൻ യോഗമില്ലാ.. അവനെ വളർത്തുവാൻ , അവളെ പുണരുവാൻ കയ്യിലെ പണത്തിനൊക്കുകില്ല. പൊക്കിൾ കൊടിയറുത്ത് കയ്യിലേന്തി മുലയൂട്ടുവാൻ കൊതിച്ച അമ്മമനമപ്പോൾ കൈകൂപ്പി തേങ്ങി പറഞ്ഞ കാര്യമവൻ കേൾക്കാതെ മുഖംമറച്ച് നീങ്ങിയ നേരം അവൻ്റെ കണ്ണ് നീർ തുള്ളികൾ അവനറിയാതെ നിലംപതിച്ചു. […]
അവർ ?[ആദിശേഷൻ] 39
അവൻ ഒരു കടംകഥയുടെ ആർക്കും അറിയാത്ത ഉത്തരവും അവൾ ഈണം ഇല്ലാത്ത കവിതയുടെ അവസാന വരിയും ആയപ്പോൾ വായിക്കാൻ അർത്ഥമില്ലാത്ത പുസ്തകങ്ങൾ തിരഞ്ഞെടുത്ത നിറമില്ലാത്ത അന്ധനുമായി ഞാൻ.. അവൻ അവളെ പ്രണയിച്ചു എന്നിലൂടെ അനന്തമായി.. മാരി പെയ്ത് തെളിഞ്ഞ വിടർന്ന പൂക്കൾ അവൻ അവൾക്കായി സമ്മാനിച്ചത് ഇന്നലെ രാത്രിയുടെ മൗനത്തിലൂടെ സഞ്ചരിച്ചപ്പോളായിരുന്നു.. മിന്നുന്ന നിലാവും നിശബ്ദതയുടെ ധൈര്യവും അവനെ അവന്റെ പ്രണയം പറയാൻ പിന്തുണ നൽകി. അവളുടെ കണ്ണുകളിൽ വിരസത കൂടി […]
?❤️[ആദിശേഷൻ] 30
അവനൊരു എഴുത്തുകാരൻ. അവൻ്റെ വരികളിൽ പ്രണയമില്ല. എഴുതി തുടങ്ങിയ വരിയുടെ അവസാനം സ്വർണ്ണ ചിലമ്പണിഞ്ഞ യക്ഷിയുടെ വശ്യത മാത്രം. യക്ഷിയെ പ്രണയിക്കാമോ…? പകരം ജീവൻ കടം നൽകേണ്ടി വന്നാലോ. ഭയമാണ് അവളെ കണ്ട നിമിഷം മുതൽ. യക്ഷി വെള്ളവസ്ത്രധാരി ആണെന്ന് ആരാണാവോ പറഞ്ഞു പരത്തിയ. ഞാൻ കണ്ട യക്ഷി ശാന്ത സ്വരൂപിണിയാണ്. അവൾക്ക് കൊമ്പൻ പല്ലുകളില്ല , പനംകുല പോലെ മുടികളില്ല , ആർത്ത് ചിരിക്കാൻ കഴിയില്ല , പാദം […]