സുൽത്വാൻ 8 [ജിബ്രീൽ] 312

“ എന്നെ കൊല്ലരുത് …… പ്ലീസ് ….. എന്നെ വെറുതെ വിട്ടാൽ ഇന്ത്യയിലെ ഡ്രഗ്സിന്റെ മുഴുവൻ ഡീറ്റെൽസും ഞാൻ തരാം ….” മരണമടുത്തെന്നു മനസ്സിലാക്കിയ സഹദേവൻ വെപ്രാളപ്പെട്ടു.

“അതൊന്നും ഞങ്ങൾക്കാവിശ്യമില്ല സഹദേവ….. രാജ്യത്തെ മുഴുവൻ ലഹരിയിൽ നിന്നും സംരക്ഷിക്കാൻ വന്ന മാലാഖമാരൊന്നുമല്ല ഞങ്ങൾ ….” ജിത്തു ഒന്ന് നിർത്തി

“ചെകുത്താൻമാരാണ്…..” ജിത്തു ഒരു പേടിപെടുത്തുന്ന ചിരിയോടെ പറഞ്ഞു തീർത്ത് വെടിയുതിർത്തു.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

റാഹിയും അവളുടെ മൂത്താപ്പാന്റെ ഇളയ സന്താനം റിസ്വാൻ എന്ന റിച്ചുവും കൂടി കാറിൽ ഒരു കല്ല്യാണത്തിന് പോവുകയാണ്.

“ എന്താ റാഹി നിന്റെ കാമുകൻ നിന്നെ ഇട്ടേച്ചു പോയോ……” റാഹിയുടെ മുഖത്തെ സന്തോഷമില്ലായ്മ കണ്ട് റിച്ചു ചോദിച്ചു

“ എനിക്കവനോട് പറയാൻ കഴിയുന്നില്ല” എല്ലാമറിയുന്ന റിച്ചുവിനോടവൾക്ക് മറച്ചു പിടിക്കണ്ട കാര്യമുണ്ടായിരുന്നില്ല

റിച്ചു കുറച്ചു നേരം ഒരു കൈ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുകയും മറു കൈ കൊണ്ട് താടിയിൽ ഉഴിഞ്ഞു അലോചിക്കുന്നുണ്ട്. റാഹിയാണെങ്കിൽ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്.

“എത്ര ആലോചിച്ചിട്ടും ഒരു വഴിയും കാണുന്നില്ല റാഹി ….. എന്റെ അഭിപ്രായത്തിൽ നീ അവനെയങ്ങ് മറന്നേക്ക്”

ഒരിടത്തീ പോലെയാണ് അവന്റെ വാക്കുകൾ അവളുടെ ചെവിയിൽ തറച്ചത്. അവൾ പരമാവധി ശ്രമിച്ചിട്ടും കണ്ണിൽ വെള്ളം നിറയുന്നത് തടയാനായില്ല, അത് റിച്ചു കാണാതിരിക്കാനായ് അവൾ പുറത്തേക്കു നോക്കി നിന്നു .

റിച്ചു വണ്ടി റോഡിന്റെ സൈഡിലേക്കൊതുക്കി നിർത്തി. വണ്ടി നിർത്തിയതു കണ്ട റാഹി തല തിരിച്ചവനെ നോക്കി. റാഹിയുടെ കലങ്ങിയ കണ്ണുകൾ കണ്ടവൻ ആദ്യമൊന്നമ്പരന്നെ ങ്കിലും പിന്നെ പൊട്ടി ….. പൊട്ടി …. ചിരിക്കാൻ തുടങ്ങി

“ എന്തിനാടാ തെണ്ടി ….. കിടന്ന് കിണിക്ക്ണേ …….” അവളുടെ സങ്കടം മാറി ദേശ്യം വരാൻ തുടങ്ങിയിരുന്നു

“ പൊന്നു റാഹി ഇത്രെയെ ഉള്ളൂ നീ…… ഞാനൊരു തമാശ പറഞ്ഞപ്പോഴേക്കും …. നീ കരയാൻ തുടങ്ങിയോ …. ഇതാണോ നിന്റെ തന്റേടം …. ” അവൻ ചിരി പണിപെട്ടു നിർത്തി അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു പക്ഷേ ചിരിച്ചിട്ടാണെന്നു മാത്രം.

“അത്രക്കിഷ്ടാണോ … നിനക്കവനെ” അൽപ നേരമായി അവിടെ തത്തി കളിക്കുന്ന നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് റിച്ചു ആർദ്രമായി ചോദിച്ചു

റാഹി മറുപടി പറഞ്ഞില്ല കാരണമവൾക്ക് മറുപടിയുണ്ടായിരുന്നില്ല. ഒരു ത്രാസിലൊക്കെ എനിക്ക് അവനോട് തോനുന്ന ഇഷ്ടം അളക്കാൻ കഴിയുമോ എന്നവൾ ചിന്തിച്ചു

“റാഹി …”റിച്ചുവിന്റെ വിളി അവളെ ചന്തകളിൽ നിന്നുണർത്തി

“ നീ അവനെ മനസ്സിലാക്കാൻ ശ്രമിക്കണം റാഹി , അവന്റെ ഡീറ്റൈൽസ് തപ്പുക എന്നിട്ട് അവന്റെ ഭൂതകാലറിയാൻ ശ്രമിക്കുകയൊന്നു മല്ല ചെയ്യേണ്ടത് അവന്റെ കൂടെ നിന്നാണ് അവനെ നീ അറിയേണ്ടത് …..”

“എനിക്കവനെ കാണുമ്പോ തന്നെ ഒരു വിറയലാണ് …..പിന്നെങ്ങനെ ഒപ്പം നിൽക്കും ” അവൾ സങ്കടത്തോടെ ചോദിച്ചു

“നീ കുറച്ച് കഷ്ടപെടണം … അല്ലാതെ കാര്യം നടക്കില്ല …..”റിച്ചു പറഞ്ഞു നിർത്തി വണ്ടിയെടുത്തു. റാഹി അതിനെ കുറിച്ചാലോചിച്ചു വണ്ടി മുന്നോട്ടു പോകുന്നതിനനുസരിച്ച് പുറകേട്ടേക്കു പോവുന്ന വഴിത്താരകളെ നോക്കികൊണ്ടി രുന്നു.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

 

“സാർ ………. സാറിന്റെ പുതിയ പേഴ്സണൽ സെകട്ട്രി ജോയിൻ ചെയ്യാൻ വന്നിട്ടുണ്ട് ….”

“ ശരി…. വരാൻ പറയൂ ……” ജിത്തു തന്റെ കസേരയിലേക്ക് ചാരി

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *