എന്റെ ഗീതൂട്ടി ?? 5 [John Wick] 81

എല്ലാവരും സംസാരിച്ചു ഇരിക്കുന്നതിനിടയിൽ ബാത്‌റൂമിലേക്കെന്ന് പറഞ്ഞ് ഞാൻ പതിയെ മുറിയിലേക്ക് നടന്നു….. മുറിയിൽ കയറിയ ഉടനെ ഞാനെന്റെ ഡയറിയെടുത്തു…..

 

അന്നാദ്യമായി എന്റെ ഡയറിയിൽ ഗീതൂട്ടിയുടെ പേരല്ലാതെ മറ്റൊരു പെൺകുട്ടിയുടെ പേര് പതിഞ്ഞു….”സഞ്ജന”

 

ഡയറി എഴുതിയതിനു ശേഷം ഞാൻ മുറിയിൽ നിന്നിറങ്ങി തിരിച്ച് ഉമ്മറത്ത് വന്നിരുന്നു….. സാധാരണപോലെ തന്നെ അന്ന് പ്രത്യേകിച്ചൊന്നും നടക്കാതെ ഞങ്ങൾ ഉറങ്ങുവാൻ വേണ്ടി മുകളിലേക്ക് പോയി….

 

എന്നാൽ കിടന്നപ്പോഴാണ് വളരെ അസാധാരണമായ സംഭവം നടന്നത്….അത്രയും നേരം മനസ്സിൽ നിറഞ്ഞു നിന്നത് സഞ്ജന മാത്രമായിരുവെന്നെങ്കിൽ കിടന്നപ്പോൾ എന്റെ മനസിലേക്ക് ഓടിയെത്തിയത് ഗീതൂട്ടിയായിരുന്നു…..

 

ഒരു തരം നോവായി അതെന്റെ ഉറക്കത്തെ ഇല്ലാതാക്കി മാറ്റി….ഇനിയൊരിക്കലും അവളെ ശല്യം ചെയ്യില്ല എന്ന് ഉറപ്പിച്ചതാണ്….

 

പക്ഷെ എന്തോ ഒരു നോവായി അത് മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കുന്നു…..എന്റെ മുന്നിലൂടെ അവളോട് ഞാൻ ഇഷ്ട്ടം തുറന്ന് പറഞ്ഞ നിമിഷങ്ങളെല്ലാം കടന്നു പോയി…..

 

ആദ്യമായി റോഡിൽ വെച്ച് പറഞ്ഞത് മുതലുള്ള ഓരോ സന്ദർഭവും എന്റെ മനസ്സിൽ തെളിഞ്ഞു…..

 

പലവിധത്തിൽ ഞാൻ അവളോട് എന്റെ സ്നേഹം പറഞ്ഞു….ലവ് ലെറ്ററുകളിലൂടെയും….റോസാപൂക്കളിലൂടെയും….. ദേഹത്ത് പേന കൊണ്ട് എഴുതിയും….. ഏറ്റവുമൊടുവിൽ അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് കെഞ്ചിയ രംഗങ്ങളും…..

 

അതിനെല്ലാം ഗീതൂട്ടി നിർദാക്ഷിണ്യം നിരസിച്ച രംഗങ്ങളും എന്റെ മനസ്സിലൂടെ കടന്നു പോയി…..

13 Comments

Add a Comment
  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *