സുൽത്വാൻ 8 [ജിബ്രീൽ] 312

സാറ അവളുടെ ടെക്സ്റ്റൈൽസിന്റെ മുമ്പിൽ നിൽക്കുമ്പോഴാണ് ജിത്തു ബൈക്കിൽ പോവുന്നത് കണ്ടത് , മുമ്പിൽ കിട്ടിയ ഒരു ഓട്ടോയിലാണ് അവനെ പിന്തുടർന്നവൾ ഷാനുവിന്റെ വീട്ടിലെത്തിയത് അതു കൊണ്ട് തന്നെ തിരിച്ചു പോവാൻ അവൾക്ക് വണ്ടിയില്ലായിരുന്നു, ജിത്തു റാഹിയുടെ കൂടെ വരാൻ പറഞ്ഞെങ്കിലും ജിത്തുവിന്റെ ബൈക്കിന്റെ ചാവിയവൾ ആദ്യമേ കൈക്കലാക്കിയതുകൊണ്ട് ജിത്തുവിന് വേറെ നിവർത്തിയുണ്ടായിരുന്നില്ല

“വണ്ടി ഓടിക്കുമ്പോ ഞാൻ പിന്നെ കഥാപ്രസംഗം നടത്തണോ…..” ജിത്തു കലിപ്പിൽ ചോദിച്ചു

“നിനക്കെവിടെ നിന്നാ എന്നോട്ടു മാത്രം ഇത്ര ദേശ്യം വരുന്നത് ജിത്തു …….”അവൾ അവനോട് ഒന്നുകൂടെ ചേർന്നിരുന്നു കൊണ്ട് അവന്റെ ചെവിയിൽ ചോദിച്ചു

“നീ …… നീങ്ങിയിരിക്ക് …..” ജിത്തു ആക്ഞാപിച്ചു

അവളത് കേൾക്കാത്ത ഭാവത്തിൽ അങ്ങനെ തന്നെയിരുന്നു , അവളോട് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നറിയാവുന്ന ജിത്തു പിന്നെ ഒന്നും പറഞ്ഞില്ല.

സാറ ബൈക്കിന്റെ കണ്ണാടിയിലൂടെ ജിത്തുവിന്റെ മുഖത്തേക്ക് നേക്കിയിരിക്കുക യാണ്, ‘എന്തുകൊണ്ടാണ് ഞാൻ ഇവനെ ഇത്ര സ്നേഹിക്കുന്നത് ‘ അവളുടെ ചിന്തക്ക് ഒരു ഉത്തരം കിട്ടാത്തതു കൊണ്ടു തന്നെ അവൾ അവന്റെ പുറത്തേക്ക് മുഖം ചേർത്തിരുന്നു.

ജിത്തു ബൈക്കിന്റെ മിററിലൂടെ തങ്ങളെ കുറച്ച് നേരമായി പിൻന്തുടരുന്ന ഒരു മിനി ടിപ്പർ ലോറിയെയാണ് ശ്രദ്ധിച്ചിരുന്നത്, ആളൊഴിഞ്ഞ വലിപ്പം കുറഞ റോഡിലേക്ക് ജിത്തു ബൈക്ക് തിരിച്ചതും ലോറി വേഗം കൂട്ടി അത് കണ്ട് ജിത്തുവും ബൈക്കിന്റെ സ്പീഡ് വർദ്ധിപ്പിച്ചു

വണ്ടിയുടെ പെട്ടന്നുള്ള മാറ്റം കണ്ട് സാറ ജിത്തുവിന്റെ പുറത്ത് നിന്നും തലയെടുത്തു, അപ്പോഴേക്ക് പുറകിൽ നിന്നും തങ്ങളെ ലക്ഷ്യമാക്കി വരുന്ന ലോറിയുടെ മുരൾച്ച അവളും കേട്ടിരുന്നു

“സാറ ……. വേണ്ട …….” അവന്റെ വയറിനെ ചുറ്റിയിരുന്ന അവളുടെ കൈ പിൻവലിയുന്നത് മനസ്സിലാക്കിയ അവനവളെ തടഞ്ഞു

“അവന്റെ അസുഖം ഞാനിപ്പോ തീർത്തു കൊടുത്തേക്കാം……” എന്നു പറഞ്ഞവൾ അവളുടെ അരയിൽ നിന്നും മാഗ്നം 357 റിവോൾവെറുടുത്തു.

View post on imgur.com

അപ്പോഴേക്ക് അവരുടെ മുമ്പിൽ നിന്നും ഒരു വലിയ ലോറി കൂടി അവരെ ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു, ജിത്തു ഉടനെ തന്റെ ബൈക്കിന്റെ വേഗത ഒന്നു കുറച്ചു, അടുത്ത നിമിഷം സാറയുടെ റിവോൾവറിന്റെ ബുളളറ്റുകൾ മുമ്പിലെ ലോറിയുടെ ടയറിനെ ലക്ഷ്യമാക്കി പാഞ്ഞു.

പടക്കം പൊട്ടുന്ന ശബ്ദത്തോടെ ലോറി നിന്നു പക്ഷേ ലോറി ആ റോഡ് മുഴുവൻ നിറഞ്ഞു നിന്നിട്ടുണ്ട് അവരുടെ ബൈക്ക് കഷ്ടി കൊള്ളാൻ മാത്രമേ അവിടെയിനി സ്ഥലമൊള്ളു, ഒരു വശത്താണെങ്കിൽ മുൾ വേലിയും പഷേ ജിത്തു അതൊന്നും കാര്യമാക്കാതെ ബൈക്ക് ആ ഗ്യാപിലൂടെ പറപ്പിച്ചു

“ഡാ……. നിർത്ത് അതാരാണെന്നറിയണ്ടേ…..” വണ്ടി പെട്ടന്നെടുക്കുമെന്ന് സാറ ചിന്തിച്ചിരുന്നില്ല അതുകൊണ്ട് തന്നെ ആ മുൾ വേലി അവളുടെ പുറത്ത് കൊളുത്തി മുറിവുണ്ടാക്കിയതിനെയെല്ലാം അവഗണിച്ചവൾ അലറി

ജിത്തു പക്ഷേ അത് കേട്ട ഭാവം കാണിച്ചില്ല.

 

“ നീ എന്താ വണ്ടി നിർത്താതിരുന്നത്. അവരെ ആയച്ചത് ആരാണെന്നറിയണ്ടേ….” സാറയുടെ   J and S ടെക്സ്റ്റൈൽസിനു കുറച്ചപ്പുറത്തായുള്ള അവളുടെ വീടിനു മുമ്പിൽ വണ്ടി നിർത്തിയതും ചാടിയിറങ്ങിയ സാറ ചോദിച്ചു.

ജിത്തു അതിന് മറുപടിയൊന്നും പറഞ്ഞില്ല, അവൻ ബൈക്ക് നിർത്താതിരിക്കാനുളള കാരണം തന്നെ അതാരാണെന്ന് സാറ അറിയാതിരിക്കാനാണ്, അറിഞ്ഞാൻ അവളുടെ റിവോൾവറിലെ ഒരു ബുള്ളറ്റ് മഹാദേവന്റെ തലയിലായിരുക്കുമെന്ന നല്ല ബോദ്ധ്യം അവനുണ്ട്

“നിനക്കറിയാം അതാരെണെന്ന് ….. അല്ലേ… ”

“എനിക്കറിയാം ….. അതുകൊണ്ട് അത് ഞാൻ നോക്കികോളാം നീ അതിൽ എടപെടണ്ട …..” അവന്റെ മറുപടിയിൽ ദേശ്യം

“എനിക്ക് നീ മാത്രമെയൊള്ളു ജിത്തു ….. നിന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത താരാണെങ്കിലും ഞാൻ കണ്ടു പിടിക്കും” അവളുടെ ശബ്ദം ഉറച്ചതായിരുന്നു

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *