സുൽത്വാൻ 8 [ജിബ്രീൽ] 312

“താങ്ക്സ് …….. ജീവൻ രക്ഷിച്ചതിന് ജീവിക്കാൻ ധൈര്യം തന്നതിന് ……” അൽപ സമയത്തെ നിശബ്ദതക്കു ശേഷം റേച്ചൽ ഷാനുവിന്റെ കൈയ്യിൽ കരമമർത്തി

“ഞാൻ പറഞ്ഞില്ലേ മേഡം നന്ദിയുടെ ഒന്നും അവിശ്വമില്ല ” ഷാനു അവളെ പൂർത്തിയാക്കാൻ അനുവദിച്ചില്ല

“ നമ്മൾ ഇനി കുറച്ച് മാസങ്ങൾ അല്ലെങ്കിൽ ഈ കോഴ്സ് തീരുന്നവരെ മാത്രമേ ഒപ്പമുണ്ടവൂ . മാഡം എന്നെ പേടിയോടെയും ബഹുമാനത്തോടെയും അല്ലാതെ ഒരു സ്റ്റുഡന്റായി അല്ലെങ്കിൽ റൂമേറ്റായി കാണുന്നതാണ് എനിക്ക് സന്തോഷം” ഷാനുവിന്റെ മുഖത്ത് പ്രതീക്ഷ

“തീർച്ചയായും ……” മുഖത്തെ സംങ്കടം മറച്ചു വെച്ചു കൊണ്ടവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു

കോഫി കുടിച്ചു കഴിഞ്ഞ അവർ രണ്ടു പേരു എഴുന്നേറ്റു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

മിസ്റ് 

വീടിന്റെ മുറ്റത്തു നിന്നു കൊണ്ട് ഒരു ചെറിയ പെൺകുട്ടി പതിനഞ്ചടി അപ്പുറത്തായി സ്ഥാപിച്ചിട്ടുള്ള മരത്തിന്റെ ഒരു വൃത്ത കട്ടിയെ അമ്പുമായി ലക്ഷ്യം വെച്ച് നിൽക്കുകയാണ്. വളരെ ചെറുതും അത്ര വലുതുമല്ലാത്തെ ആ

വീടിന്റെ ചുറ്റും ചെറിയ ഫലവൃക്ഷങ്ങൾ വളർത്തിയിട്ടുണ്ട്.

“ശ്ശേ……..” അവളെയ്ത അമ്പിന് ലക്ഷത്തിലെത്താൻ സാധിക്കാത്തതു കൊണ്ടവൾ നിരാശയോടെ ആ ചെറിയ വില്ല് നിലത്തേക്കെറിഞ്ഞു.

“വീണ്ടും ശ്രമിക്ക് മോളെ ….” വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി വന്ന പ്രായംചെന്ന സ്ത്രീ വില്ല് വീണ്ടും അവളുടെ കയ്യിൽ കൊടുത്തു.

“ഞാനെത്ര നോക്കീട്ടും അമ്പ് മര കട്ടയിലെത്തുന്നില്ല ഉമ്മാമ …..” അവൾ നിരാശയോടെ തന്റെ അമ്മൂമയോട് സംങ്കടം പറഞ്ഞു

മുടി മുഴുവൻ വെളുത്ത നിറം പൂണ്ട ആ വൃദ്ധ ആ വില്ലിൽ അമ്പ് കുലച്ചു. തുടരെ തുടരെ മുന്നമ്പുകൾ ആ വട്ട കട്ടയിൽ എയ്ത് തന്റെ ചെറുമകളെ വാരിയെടുത്തു

“ഉമ്മാമക്ക് മോളുടെ പ്രായത്തിൽ മോളുടെ അത്ര പോലും അമ്പെയ്യാൻ അറിയില്ലായിരുന്നു ഉമ്മാമ ദിവസവും പരിശീലിച്ചാണ് ഇങ്ങനെ ആയത്. അതു പോലെ മോളും ദിവസവും പരിശീലിച്ചാൽ മിസ്റിലെ എറ്റവും വലിയ വല്ലാളി ആവാം ” അവളുടെ തുടുത്ത കവിളുകളിൽ മുത്തം കൊടുത്ത് അവർ പറഞ്ഞു

“ഞാൻ നല്ല അമ്പൈയ്ത്ത് കാരിയാണെങ്കിൽ സുൽത്വാൻ തിരിച്ചു വരുമ്പോ സുൽത്വാന്റെ സൈന്യത്തിൽ എന്നേം കൂട്ടോ ……”

“പിന്നേ …… മോളെ എന്തായാലും സുൽത്വാൻ സൈനത്തിലെടുക്കും ” വൃദ്ധ പുഞ്ചിരിച്ചു

“മതി പരിശീലിച്ചത് ഇനി ഭക്ഷണം കഴിക്ക് …” വീട്ടിൽ നിന്നും പുറത്തേക്കു വന്ന ഒരു യുവതി അവരെ വിളിച്ചു

“ഞാൻ വരൂല …… ഉപ്പ എനിക്ക് എത്ര ദിവസായി ബാദുഷാന്റെ കഥ പറഞ്ഞു തരാന്ന് പറഞ്ഞ് പോയതാ എന്നിട്ട് ഇതുവരെ വന്നിട്ടില്ല. എന്താ ഉമ്മാ ഉപ്പേം കാക്കും വരാ”അവൾ ചിണുങ്ങി

മകള് ഉപ്പാനെയും അവളുടെ ചേട്ടനയും അന്വേഷിക്കുന്നതു കേട്ട് യുവതിയുടെ കണ്ണുകൾ നിറഞ്ഞു. വൃദ്ധയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല പക്ഷേ പ്രായത്തിന്റെ പക്വത അവർക്കുണ്ടായിരുന്നു മരിച്ചു പോയ തന്റെ മകനും പേരകുട്ടിയും ഇനി തിരിച്ചു വരില്ല മൂന്നു സ്ത്രീകളുളള കുടംബം ഇനി അവളുടെ ഉത്തരാവാധിത്വംമാണ്

“മോൾക്ക് ബാദുഷാന്റെ കഥ ഞാൻ പറഞ്ഞു തരാലോ ……” അവർ വിഷയം മാറ്റി

യുവതി അകത്തേക്കു കയറി പോയി.

“മോൾക്ക് എന്തൊക്കെ അറിയും ബാദുഷാനെ കുറിച്ച് ” വൃദ്ധ വീടിന്റെ പടിയിലിരുന്ന് പെൺകുട്ടിയെ അവരുടെ മടിയിലിരുത്തി

“ഒന്നുമറിയില്ല ……” രണ്ടു ചുമലും കൂപ്പി അവൾ കണ്ണടച്ചു കാണിച്ചു

“ സുൽത്വാന്റെ ഉറ്റ കൂട്ടുകാരനായിരുന്നു ബാദുഷ. ബാദുഷാന്റെ കയ്യിൽ ഒരുറുമിയുണ്ട് ബാദുഷ അതു പയറ്റുന്ന വേഗം കാരണം അത് കയ്യിലുണ്ടെന്നാർക്കും മനസ്സിലാവില്ലാരുന്നെത്രെ ” വൃദ്ധ ഭക്ഷണം വാരി കൊടുക്കുകയും കഥ തുടരുകയും ചെയ്തു കൊണ്ടിരുന്നു. ആ കുഞ്ഞ് ആകാംശയോടെ അത് കേട്ട് കൊണ്ടും

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

“ഷാനു ….”കോളേജിലെ ക്ലാസ് കഴിഞ് പാർക്കിങ്ങിൽ എത്തിയ ഷാനുവിനെ റാഹി വിളിച്ചു.

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *