സുൽത്വാൻ 8 [ജിബ്രീൽ] 312

കട്ടിലിൽ മൽപിടത്തത്തിൽ ക്ഷീണിച്ചിരുന്ന റേച്ചൽ മീശക്കാരന്റെ അലർച്ച കേട്ടാണ് ഞെട്ടിയെണീറ്റത്. തന്റെ ദേഹത്ത് വസ്ത്രങ്ങളില്ലയെന്നു മനസ്സിലാക്കിയവൾ ഉടനെ ബെഡ്ഷീറ്റെടുത്ത് പുതച്ച് കഷ്ടപ്പെട്ടെഴുന്നേറ്റിരുന്ന് കട്ടിലിന്റെ താഴേക്കു നോക്കി അവിടെ അവളെ നശിപ്പിക്കാൻ ശ്രമിച്ചവൻ ചോരയിൽ കുളിച്ചു കിടക്കുന്നുണ്ട് അതിനടുത്ത് ചോരയൊലിക്കുന്ന വാളുമായി കറുത്ത മുഖം മൂടി ധരിച്ച കാപ്പി കണ്ണുള്ള ഒരാളും.

കറുത്ത മുഖം മൂടിക്കാരൻ കട്ടിലിലേക്കു നോക്കി അവിടെയുള്ള അരണ്ട വെളിച്ചത്തിലും അവളുടെ മുഖവും അതിൽ നിറഞ്ഞു നിൽക്കുന്ന പേടിയുമവൻ മനസ്സിലാക്കിയിരുന്നു. അവൻ ഉടനെ തന്നെ അവിടെയുള്ളൊരു ഷെൽഫ് ചവിട്ടി തുറന്നു. അതിൽ മുഴുവൻ അയാളുടെ ഷർട്ടും മുണ്ടുമാണ് അവൻ അതിൽ നിന്നും ഒരു ഷർട്ടെടുത്തു ശേഷം കട്ടിലിന്റെ താഴെ കിടക്കുകയായിരുന്ന അവളുടെ ചുരിദാർ പാന്റും എടുത്തു കൊടുത്തു.

ബാത്റൂമിൽ കയറി അവൻ കൊടുത്ത ഡ്രസ്സു ഉടുക്കന്നതിനിടക്ക് ആ മീശക്കാരന്റെ അലർച്ച അവൾ പിന്നെയും കേട്ടിരുന്നു. ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ അവളുടെ കൈ പിടിച്ച് മുഖം മൂടിക്കാരൻ മുന്നോട്ടു നടന്നു. ആ മുറിയിൽ നിന്നും പുറത്തേക്ക് പോവുമ്പോ നടു ഒടിഞ്ഞു അരക്കെട്ടിൽ നിന്നും ചോരയൊലിച്ച് ജീവച്ചവം പോലെ കിടക്കുന്ന മീശക്കാരനെ റേച്ചലിനു കുറച്ചാശ്വാസം  നൽകി

അവന്റെ കൂടെ ചിതറി കിടക്കുന്ന ശവശരീങ്ങ ൾക്കിടയിലൂടെ അവൾ കോണിപടിയിറങ്ങി.

താഴെയെത്തിയ അവളുടെ മുമ്പിൽ മറ്റൊരു മുഖം മൂടിക്കാരൻ അവളെ ബോധം കെടുത്തി കൊണ്ടുവന്ന മദ്ധ്യവയസ്ക്കയുടെ കഴുത്തിൽ ഉറുമികൊണ്ട് ചുരുട്ടി പിടിച്ചിരിക്കുന്നതാണ്.

“വെളിയെ പോയ് നില്ല് ……(പുറത്ത് പോയി നിൽക്ക് )” അവളെ കൊണ്ടു വന്ന മുഖംമൂടി ക്കാരൻ അവളുടെ മുഖത്തേക്കു നോക്കാതെ പറഞ്ഞു.

അവിടെ നിന്നും പുറത്തേക്ക് ഓടി പോകുന്നതി നിടയിൽ ആ സ്ത്രീയുടെ ഉയിരു പോവുന്ന ശബ്ദമവൾ കേട്ടിരുന്നു. പുറത്തേക്കെത്തി യവൾ അവർ പിടിച്ചു വെച്ചിരുന്ന പെൺകുട്ടിക ളുടെ കൂട്ടത്തിൽ നിന്നു. ആ കെട്ടിടത്തിനു ചുറ്റും കാടായിരുന്നു, ഇരുട്ടും കാടിന്റെ വന്യതയുമെല്ലാം പല പെൺകുട്ടികളെയും പേടിപ്പിക്കുന്നുണ്ടെങ്കിലും റേചലിനെ അത് ബാധിക്കുന്നുണ്ടായിരുന്നില്ല, തന്റെ ജീവിതം നശിച്ചു പോയന്നവൾ വിശ്വസിച്ചു. നശിച്ചവളായി ഈ ഭൂമിയിൽ ജീവിക്കാൻ അവൾക്കാഗ്രഹമു ണ്ടായിരുന്നില്ല, ജീവിതം അവസാനിപ്പിക്കാൻ ഒരു വഴിക്കായി അവൾ ചുറ്റും നോക്കി. കുറച്ചപ്പുറത്ത് വീണ് കിടന്നിരുന്ന കത്തി കണ്ടയവൾ അത് കൈയ്യിലെടുത്തു എന്നിട്ട് അവളുടെ കൈ ഞരമ്പിലേക്ക് വെച്ച് കണ്ണുകൾ ഇറുക്കിയടച്ചു. അവസാന നിമിഷം അവളുടെ അപ്പയുടേയും അമ്മയുടേയും എല്ലാം മുഖങ്ങൾ അവളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു അതിനെയെല്ലാം മറികടന്ന് കത്തിയമർത്താൻ തുടങ്ങിയതും അവളുടെ കയ്യിൽ വേറെ ആരുടേയോ പിടിത്തം വീണു.

പകപ്പോടെ കണ്ണു തുറന്ന അവൾ കണ്ടത് മുഖം മൂടിക്കുള്ളിലെ രണ്ടു നീല കണ്ണുകളാണ്

“എത്ക്ക് സാവ്റെ(എന്തിനാ നീ മരിക്കുന്നത്)” അവന്റെ ശബ്ദത്തിൽ ദേശ്യം

അവൾക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല

“നീ സത്താ ഉന്നെ നേസിത്തവർക്ക് താൻ ഇളൈപ്പ് ഉന്നെ കായപെടുത്തിയവർക ൾക്കല്ലൈ (നീ മരിച്ചാ നിന്നെ സ്നേഹിക്കുന്ന വർക് മാത്രമാണ് നഷ്ടം, അല്ലാതെ നിന്നെ ഉപദ്രവിച്ചവനല്ല )” അവന്റെ ശബ്ദത്തിലെ ഗാഭീര്യം കാരണം കത്തി അവളുടെ കയ്യിൽ നിന്നും വീണ് പോയിരുന്നു

“ഒണ്ട്ര് കുളിത്താ പോയിടും അളുക്ക്ക്കാകെ ഉയിരെ ബലി കൊടുത്തിടാതെ ….. ഒരു സൊറി നായ് ഉന്നെ കടിത്താച്ച് അന്തെ നായെ നമ്മ അറുത്ത് പോട്ടിട്ട അവളേ യോസിച്ചാ പോതും (ഒന്ന് കുളിച്ചാ പോവുന്ന ഈ അഴുക്കിന് വേണ്ടി ജീവൻ കളയരുത് …. ഒരു പട്ടി നിന്നെ കടിച്ചു ആ പട്ടിയെ നമ്മൾ വെട്ടി കൊല്ലുകയും ചെയ്തു അത്ര കരുതിയാ മതി )” നീലയിൽ നിന്നും കാപ്പി നിറമാർജിച്ച അവന്റെ കണ്ണുകളിൽ കാരുണ്യം

റേച്ചലിന്റെ മുഖത്ത് കണ്ണീർ ചാലിട്ടൊഴുകി

“ ഉൻ വാഴ്ക്കയിൽ ഉനക്ക് ഇന്നും സെയ്യറുത്ത്ക് നെറേ ഇറുക്ക് സാധിക്കറത്ക്ക് നെറേരുക്ക് …….. തർകൊലൈ പണ്ണി തോറ്റിടാതെ ജയിച്ചിട്( നിന്റെ ജീവിതത്തിൽ നിനക്കിനിയും ഒരുപാട് ചെയ്യാനുണ്ട് ഒരുപാട് നേടാനുണ്ട് ……. ആത്മഹത്യ ചെയ്ത് തോൽക്കാതെ ജയിക്കാൻ നോക്ക് )” മുഖം മൂടിക്കാരൻ ഒന്നു നിർത്തി

“ വാഴ്ന്ത് ജയിച്ചിട് (ജീവിച്ചുകൊണ്ട് ജയിക്ക്)” അവന്റെ മുഖത്തെ ആത്മവിശ്വാസം അവളിലേക്കും പടർന്നിരുന്നു.

കുറചപ്പുറത്തു നിന്ന് അവന്റെ കൂട്ടുക്കാരന്റെ ഹോണടി ശബ്ദം മുഴങ്ങി.

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *