അത്ഭുതദീപ് ഭാഗം 1 [Eren yeager] 166

ആദം : ചേട്ടാ……

വിക്കി : മോനെ….ആദം…

ആദം : വാ എണീയ്ക് നമുക്ക് രക്ഷപെടാം..

വിക്കി : എനിക്ക് വരാൻ പറ്റും എന്ന് തോന്നുന്നില്ല… മോനെ… തും ഗു…. ഗുഹും….

വിക്കി വിടും ചോര തുപ്പി കൊണ്ട് പറഞ്ഞു

ആദം : നിങ്ങളെ ഒറ്റക് ആക്കി ഞാൻ എങ്ങും പോവില്ല….

ഇതൊക്കെ കണ്ടു എന്ത് ചെയ്യണം എന്ന് അറിയാതെ നിസ്സഹായരായി നിൽക്കുന്ന അൻവറും സത്യയും?

വിക്കി : എന്റെ… എന്റെ…ജീവിതം കഴിഞ്ഞെടാ..മോനെ.. ഞാൻ.. ഞാൻ..

ഗുഹും… തും….

ആദം : ഇല്ല നിങ്ങളെ എനിക്ക് ഒറ്റക് ആക്കി പോകാൻ പറ്റില്ല…

വിക്കി : മോനെ…നമ്മൾ.. ഇപ്പൊ എവിടെ ആണെന്ന് അറിയില്ല കയുമെങ്കിൽ രക്ഷപ്പെടണം അല്ലെങ്കിൽ ജീവിക്കണം എന്നെ പോലെ മരണത്തിന് കിഴടങ്ങരുന്നത്…

ആദം : അങ്ങനെ ഒന്നും പറയല്ലേ ചേട്ടാ…

വിക്കി : മോനെ ആദം നീ…വലിയവൻ ആകും…നിന്റെ അച്ഛന്റെ ആഗ്രഹം പോലെ..ഒരു പ്രയാസത്തിലും മോൻ തളർന്നു പോകരുത് അച്ഛനെ പോലെ തല ഉയർത്തി നേരിടണം അതിന് ദൈവം നിന്റെ കൂടെ ഉണ്ട്… എന്റെ ആന്റണിടെ മോൻ ആണെടാ നീ…നീ .. എന്റെ ആന്റണിടെ ..ആന്റണിടെ…മോ….

പെട്ടന്ന് വിക്കിയുടെ വാക്കുകൾ നിലച്ചു… തല താന്നു വീണു വിക്കിയെ മരണം എന്ന ശുന്യത പിടിപെട്ടു അയാൾ മരിച്ചു

…….ചേട്ടാ…..ആാാ .ഹ്ഹഹ്ഹ ..

ആദം ഉറക്കെ കരഞ്ഞു

കുറച്ചു കഴിഞ്ഞു അൻവർ അവനെ പിടിച്ചു എഴുനേൽപ്പിച്ചു

സത്യാ : ഡാ ആദം വാ ക്യാപ്റ്റൻ പോയെടാ…

ആദം : ഞാൻ ഇല്ല എങ്ങോട്ടും…

അൻവർ : ഡാ നീ എന്ത് തേങ്ങയാ പറയുന്നേ എടാ പോയവർ പോയി ഇനി രക്ഷപെടാൻ ഉള്ള വഴി നോക്ക്…നമ്മൾ ഇവിടെ കിടന്നു ചാവുന്നത് കാണാൻ അല്ല ക്യാപ്റ്റൻ ആഗ്രഹിക്കുന്നത്… ജീവിക്കാന.. ഇനി നീ തീരുമാനിക് മരിക്കണോ ജീവിക്കണോ എന്ന്…

ആദം കുറച്ചു നേരം അതെ നിൽപ് നിന്നു ശേഷം വിക്കിയുടെ അടുത്ത് പോയി കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ നൽകി തന്നെ ഒരു മകൻ ആയി കണ്ട ഒരു അച്ഛനോട് അല്ലെകിൽ ഒരു ചേട്ടനോട് ഉള്ള സ്നേഹ ചുംബനം ശേഷം അവൻ എഴുനേറ്റ് പിറകിലേക്ക് നിന്നു അവരോട് ആയി പറഞ്ഞു

Set your position…

അവൻ ശബ്ദം കനപ്പിച് പറഞ്ഞു

അൻവറും സത്യയും അവന്റെ പിറകിൽ ആയി വന്ന് നിന്നു എന്നിട്ട് മരിച്ചു പോയ വിക്കിയുടെയും ആൽബിന്റെയും ചിശോയുടെയും നേരെ നിന്നുകൊണ്ട് ഒരു സല്യൂട്ട് ചെയ്തു മൂന്നു പേരും…

“Rest in peace my brothers ”

അവർ പറഞ്ഞു

ശേഷം ആവിശ്യം ഉള്ള കുറച്ചു സാധനം ഒരു ബാഗിൽ ഇട്ടു. അവർ ജെറ്റിന്റെ വാതിൽ തുറക്കാൻ നോക്കി എന്നാൽ അത് ജാം ആയിരുന്നു. എന്നാൽ മുന്നിലെ ഗ്ലാസ് മുഴുവൻ പൊട്ടിയിരുന്നു ശേഷം ഉള്ള ഗ്ലാസ് അവർ തകർത്തു പുറത്ത് ഇറങ്ങി

ചുറ്റും കണ്ട കാഴ്ച അവരെ അത്ഭുത പെടുത്തി ഒരു അത്ഭുത ലോകം വലിയ കടൽ തീരം ആയിരുന്നു അത് ആഘാശത്തു വായുവിൽ നിൽക്കുന്ന കൂറ്റെൻ പാറ കെട്ടുകൾ അതിൽ നിന്നും ഇളം നീല വെള്ളം കടലിലേക് വിയുന്നു…. പലനിറത്തിൽ വെട്ടി തിളങ്ങുന്ന മണൽ തരി ഓരോ നിമിഷവും അതിന്റെ നിറം മാറുന്നു….റോസ് നിറമുള്ള ആകാശം വലിയ ഗ്രഹങ്ങളും അടുത്ത് ആകാശത്തു വലുതായി കാണാം അതിനെ ചുറ്റുന്ന വലയങ്ങളും….കുറെ പറക്കുന്ന ജീവികളും

പെട്ടന്ന് അവിടെക്ക് വലിയ ശബ്ദം വന്നു കുറെ വലിയ കുട്ടമായി വരുന്ന കുളമ്പടി ശബ്‌ദം…..

പിന്നീട് അവർ ആ കാഴ്ച കണ്ടു കുറെ കുതിരയുടെ മുകളിൽ വരുന്ന ഒരു കൂട്ടം മനുഷ്യർ… എന്നാൽ ആ കുതിര ഭൂമിയിലെ കുതിരയെ പോലെ അല്ലായിരുന്നു പരുന്തിന്റെ തലയുള്ള നില നിറമുള്ള കുതിരകൾ ഭൂമിയിലെ കുതിരയേക്കാൾ 5ഇരട്ടി വലുപ്പം …..കുറെ വസ്ത്ര ധാരികളും

സത്യ : ഡാ അവർ മനുഷ്യൻ അല്ലേ നമുക്ക് അങ്ങോട്ട്‌ പോയാലോ

അൻവർ : പോടാ നാറി നീ ഈ സ്ഥലം കണ്ടോ ആ കുതിരയെ കണ്ടോ ഇത് വേറെ ഏതോ സ്ഥലം ആണ്… അങ്ങോട്ട്‌ ചെന്ന് കേറിക്കൊടുത്താലേ പണി പാളും എന്ത് ടൈപ്പ് മനുഷ്യർ ആണെന്ന് പറയാൻ പറ്റില്ല..

ആദം : ശെരിയാ ഇത് കണ്ടിട്ട് എന്റെ കിളി പോയ പോലെ ഉണ്ട് ഇത് എന്താ വല്ല ജെയിംസ് കാമറൂൺ പടം പോലെ ഉണ്ട്…കുറച്ചു അങ്ങോട്ട്‌ മാറി നിൽക് അവരുടെ കണ്ണിൽ പെടേണ്ട അവർ എന്താ ചെയ്യുന്നേ എന്ന് നോകാം ആദ്യം…

അവർ തിരത്തു വീണു കിടക്കുന്ന വലിയ മരത്തിന്റെ മറവിൽ പോയി നിന്നു ആ മരം അടുത്ത് കാണുന്ന കാട്ടിലേക് നീങ്ങി കിടക്കുന്നു അത്രയും നീളം ഉണ്ട് അതിന്

ആ വന്ന കൂട്ടം ജെറ്റിന്റെ അടുത്ത് എത്തി അവർ കുറെ അതിനെ വീക്ഷിച്ചു അവർ പരസ്പരം ചർച്ച ചെയ്തു…

ശേഷം കുട്ടത്തിലെ തലവൻ കുതിര പുറത്ത് മുന്നോട്ടു വന്നു അവിടെ ഉള്ളതിൽ വച്ചു ഏറ്റവും വലിയ കുതിര ആയിരുന്നു അത്

ശേഷം അയാൾ അഥവാ മഹാരാജാവ് ആയ എൽദോർ ഒരു ഭടന്റെ കയ്യിൽ നിന്നും ഒരു തിളങ്ങുന്ന ബോൾ വാങ്ങി അത് ജെറ്റിനു നേരെ എറിഞ്ഞു പെട്ടന്ന് അവിടേം മുഴുവൻ ഒരു വലിയ പൊട്ടി തെറിയോടെ ചുട്ടു ചാമ്പൽ ആയിരുന്നു ജെറ്റ് പൊട്ടി പൊടിഞ്ഞു ഓരോ കഷ്ണം ആയി പോയി

ഇത് കണ്ട ആദം അങ്ങോട്ട്‌ ഓടാൻ ആയി നോക്കി എന്നാൽ അൻവർ പിടിച്ചു വച്ചു

അൻവർ : ഡാ പുല്ലേ നിനക്ക് ഭ്രാന്തു പിടിച്ചോ നീ കണ്ടില്ലേ അയാൾ എറിഞ്ഞത് നിനക്ക് ചവാൻ അത്രയും പൂതി ഉണ്ടോ..അവരുടെ കയ്യിൽ കിട്ടിയാൽ പൊടിപോലും ബാക്കി കാണില്ല

ആദം : ഡാ ചേട്ടൻ… ??.

സത്യ : കഴിഞ്ഞത് കഴിഞ്ഞു അവരുടെ കണ്ണിൽ പെടാതെ രക്ഷപെടാൻ നോകാം വാ…

ശേഷം അവർ ആ മരത്തിന്റെ മറവിലൂടെ കാട്ടിലേക് കയറി പോയി

തന്റെ നാട് നശിപ്പിക്കാൻ വന്ന ജന്തു ആണെന്ന് കരുതി ജെറ്റ് നശിപ്പിച്ച എൽദോറും അവന്റെ പടയാളികളും അവിടെ നിന്നും കൊട്ടാരത്തിലേക്ക് മടങ്ങി

****************************************

ഇതേ സമയം കൊട്ടാരത്തിലെ യുവ രാജകുമാരി എൽദോരിന്റെയും ഗ്ലിൻഡയുടെയും മകൾ അലിറ്റയുടെ മുറി 

****************************************

18 Comments

Add a Comment
  1. 6seater F-16?

  2. Baki appo carmy

  3. F-16 is a single or two seater fighter aircraft…

  4. ബാക്കി എവിടെ
    അവിടെ ഇടുമോ

    1. പ്രജാപതി

      ബ്രോ ബാക്കികുടിഇടാവോ നിങ്ങളും ഹർഷൻ ആകുവാണോ

  5. ❤️????

  6. കഥകൾ ഒന്നും തന്നെ താങ്കളുടെ കാണുന്നില്ല, രാജകുമാരി ഇഷ്ടപ്പെട്ടു, നിർത്തിയോ അത്

  7. Kk യിൽ profile ഉം കഥകളും ഒന്നും കാണുന്നില്ലല്ലോ… ചെകുത്താൻ, രാജകുമാരി, അത്ഭുത ദീപ് ഒന്നും…
    രാജ കുമാരി എഴുത്, നല്ല രസം ഉള്ള കഥ ആരുന്നു, നിർത്തി പോയതാണോ….

  8. Ee kadha vere evideyengilum upload cheydayirunno..

  9. അടുത്ത ആഴ്ച വീണ്ടും ഒന്നാംഭാഗം ഇടുമോ.

  10. അത്ഭുതദീപിലെ kadha pole anangil vend pinne oru karyam ee sthalath ninum pokkumbol marichu poyavare thirichu kondu varanam … ….avrku marikunathintte thottu munnu ulla karyam mathram ormayil undayal mathi avru thirichu varanam

  11. ത്രിലോക്

    Tatakae ?

  12. bro baaki avde idathe ivde vann iduvano

  13. Good story. ? waiting for next part.

  14. Good
    Keep writing

Leave a Reply

Your email address will not be published. Required fields are marked *