സുൽത്വാൻ 8 [ജിബ്രീൽ] 315

സാറയുടെ പേരു കേട്ട ജിത്തു പിടി വിട്ടു, ജിത്തുവിനെ തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് ദേശ്യത്തിന്റെ പരമോന്നതിയിൽ നിൽക്കുന്നവനെയാണ്

“ആരെ കെട്ടിക്കാനാ…… നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തേ …..” അവന്റെ അലർച്ച

“ഞാനയാളെ കൊല്ലാൻ വന്നതാണ് ……” അവൾ നിഷ്കളങ്കയായി

“എന്തിന് …… ” അവന്റെ വാക്കുകളിൽ ദേശ്യം

“അയാളല്ലെ നിന്നെ കൊല്ലാൻ വേണ്ടി ആളെ അയച്ചത് …… ” ഇത്തവണ ദേശ്യമവളുടെ മുഖത്തായിരുന്നു

“അതിനു നിന്നോടിതിലെടപടണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ …..” അവന്റെ ഒച്ച വല്ലാതെ പൊങ്ങിയിരുന്നു.

“ഡാ ഇതാ …..” അവരുടെ വഴക്കിനിടെക്ക് പെൺഡ്രൈവ് ലോക്കറിൽ നിന്നെടുത്ത ഷാനു അത്. ജിത്തുവിന്റെ കയ്യിൽ കൊടുത്തു

ജിത്തുവത് വാങ്ങി പോക്കറ്റിലിട്ടു

“അവന്റെ ഖബറ് അവൻ തന്നെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ” ലോക്കറിൽ നിന്നെടുത്ത ഫയലുകൾ കാണിച്ചു കൊടുത്ത് ഷാനു ചിരിച്ചു

ജിത്തു സാറെക്കു നേരെ തിരിഞ്ഞു

“ അവനെ നീ കൊന്നോ ……”

“ഇല്ല ……” അവൾ മറുപടി ചുരുക്കി

അവർ മൂന്നുപേരും വീടിന്റെ പുറത്തേക്കെത്തി

ജിത്തു ബൈക്കെടുക്കാൻ പോയി, ഷാനു സാറക്ക് അവളുടെ തോക്ക് തിരിച്ചു കൊടുത്തു

“അവനെന്തു കൊണ്ടാവും എന്നെ അകറ്റാൻ ശ്രമിക്കുന്നത് ” തോക്ക് വാങ്ങി കൊണ്ടവൾ ചോദിച്ചു

അതിനുത്തരം ഷാനു നൽകുന്നതിന് മുമ്പ് തന്നെ ജിത്തു അങ്ങോട്ടെത്തിയിരുന്നു.

“ഡി …. നേരെ വീട്ടിപൊക്കോണം ” അവൻ വണ്ടിയുടെ ആക്സിലേറ്റർ റൈസ് ചെയ്തു

അവൾ മറുപടിയൊന്നും പറഞ്ഞില്ല

ജിത്തു വണ്ടി മുന്നോട്ടെടുത്തു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

മഹാദേവൻ പതിയെ കണ്ണു തുറന്നു, ചുറ്റും നോക്കാൻ വേണ്ടി തല ഉയർത്താൻ ശ്രമിചെങ്കിലും അയാൾക്കത് സാധിച്ചില്ല. അവന്റെ കണ്ണെത്തിയ സ്ഥലം കണ്ടവന് താനൊരാശുപത്രിയിലാണെന്നു മനസിലായി.

“എങ്ങനെയുണ്ട് അങ്കിളിപ്പോ ……” മുറിയുടെ വാതിൽ തുറന്നകത്തു കയറിയ ജിത്തു ഒരു ചിരിയോടെ ചോദിച്ചു

അവനീ സമയത്ത് ജിത്തുവിനെ തീരെ പ്രതീക്ഷിച്ചിരുന്നില്ല,അതിന്റെ ഞെട്ടൽ അവന്റെ മുഖത്ത് പ്രകടമായിരുന്നു

“ ഞാനങ്കിളെഴുന്നേൽക്കുന്നത് കാത്തിരിക്കു കയായിരുന്നു ”

ജിത്തുവിന്റെ മുഖത്തെ ചിരി മഹാദേവനത്ര പന്തിയായി തോന്നിയില്ല, എല്ലാ സൗകര്യങ്ങ ളുമുള്ള ഒരു ഡീലക്സ് മുറിയിലായിരുന്നവൻ കിടന്നിരുന്നത്. ജിത്തു മുറിയിലെ ടി വി ഓൺ ചെയ്തു.

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *