സുൽത്വാൻ 8 [ജിബ്രീൽ] 312

“ഷാനു …..” അവൾ അൽപം ഭയത്തോടെ യാണെങ്കിലും അവനെ വിളിച്ചു

മാളുവിന്റെ സ്വരത്തിലെ പേടി തിരിച്ചറിഞ്ഞ ഷാനു നിശബ്ദമായി ശ്വാസം വലിച്ചു വിട്ടു തന്റെ ദേശ്യം നിയന്ത്രിച്ചു

“എന്തിനാ അവന്റെ ഉപ്പാനെ കുറിച്ചങ്ങനെ പറഞ്ഞത്” അവൻ തെല്ല് സങ്കടത്തോടെ ചോദിച്ചു

“ഞാൻ ….. അപ്പോഴെത്തെ ദേശ്യത്തില് ”

ഷാനു മറുപടിയൊന്നും പറഞ്ഞില്ല

“ഞാൻ ചെയ്തത് തെറ്റു തന്നെയാണ് പക്ഷേ ….. കൊല്ലാനുള്ള ദേശ്യം വരാൻ മാത്രമുള്ള തെറ്റാണോ….” മാളു ഒരു ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി

“അവൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരാൾ അവന്റെ ഉപ്പയാണ് അപ്പോ അവന്റെ ദേശ്യം ന്യായമല്ലെ ….. അതും ഉപ്പ മരിച്ചു പോയ ഒരാളാവുമ്പോ …”

“അവന്റെ ഉപ്പ …….”മാളുവിന് ഞെട്ടൽ കാരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല

ഷാനു അവളോട് അവൻ പറഞ്ഞത് ഒന്നു കൂടി തലയാട്ടി ഉറപ്പിച്ചു .

ഷാനു ജിത്തുവിന്റെ ദേശ്യത്തിന്റെ പ്രധാന കാരണം മാളുവിനോടു പറഞ്ഞില്ല

“സമയമൊരുപാടായി …. പോയി കിടന്നോ ….. നീ പേടിക്കണ്ട നാളെ തന്നെ എല്ലാം ശരിയാവും ……” എന്നു പറഞ്ഞ് ഷാനു താഴേക്കു പോയി

മാളു അപ്പോഴും കുറ്റബോധവും സങ്കടവും നിറഞ്ഞ മുഖവുമായി ഇരുട്ടിലേക്കു നോക്കി നിൽക്കുകയായിരുന്നു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

റാഹി ബാത്റൂമിൽ നിന്നും കുളിച്ചിറങ്ങി വസ്ത്രങ്ങൾ വെച്ചിട്ടുള്ള അലമാറ തുറന്ന് അതിന്റെ മുന്നിൽ കുറച്ചു നേരം ആലോചിച്ചിരുന്നു. ഇതു വരെ അവൾക്ക് ഇങ്ങനെയൊരവസ്ഥയുണ്ടായിരുന്നില്ല ആദ്യം കാണുന്ന വസ്ത്രം അത് ധരിച്ചു പോവാറാണു പതിവ്. ഇന്നവൾ ഒരോ വസ്ത്രങ്ങളെടുത്ത് ദേഹത്ത് വെച്ചു ആ മുറിയിൽ അവളപൂർവമായി മാത്രം നോക്കാറുള്ള കണ്ണാടിയുടെ മുമ്പിലേക്കു വന്നു പക്ഷേ ഒന്നു മവൾക്കു പൂർണ്ണമായി തൃപ്തി നൽകിയില്ല.

അപ്പോഴാണവളുടെ കണ്ണുകൾ ഒരിളം നീല നിറത്തിലുള്ള ചുരിദാറിൽ പതിഞ്ഞത്. കഴിഞ്ഞ കൊല്ലം അവളുടെ ഉമ്മ വാങ്ങി കൊടുത്ത ആ ചുരിദാറവളിതുവരെ ധരിച്ചിട്ടില്ലായിരുന്നു. അവളതെടുത്തണിഞ്ഞു ഇതുവരെ ലഭിക്കാത്ത തൃപ്തിയാണ് അവൾക്കതണിഞ് കണ്ണാടിയിൽ നോക്കിയപ്പോൾ കിട്ടിയത്. അവൾ ആ കരിനീല കണ്ണുകൾക്ക് ഭംഗി കൂട്ടാൻ വേണ്ടി കുറച്ച് കൺമഷി ചാർത്തി. ഒരുങ്ങി കഴിഞ്ഞു കണ്ണാടിയിൽ നോക്കിയ അവൾക്കപ രിജിതമായ നാണം അവളുടെ മുഖത്തുണ്ടാ യിരുന്നു.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

മേഡം റാഹിയുടെ ശബ്ദം ക്ലാസിന്റെ പുറത്തു നിന്നു കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി

ക്ലാസെടുത്തു കൊണ്ടിരുന്ന റേച്ചൽ റാഹിയെ കണ്ടമ്പരന്നു നിൽക്കുകയാണ് റേച്ചലിന്റെ മുഖത്തെ ഭാവം തന്നെയാണ് ക്ലാസിലെ ബാക്കിയാളുകളുടെ മുഖത്തും . റേച്ചൽ കൈ കൊണ്ടവളോട് അകത്തേക്കു കയറാൻ ആങ്ങ്യം കാട്ടി. അകത്തേക്കു കയറുന്നതിനിടെ അവൾ ഏറ്റവും പുറകിലെ ബെഞ്ചിലേ ക്കൊന്നു പാളി നോക്കിയിരുനു

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *