ഗസൽ (പാർട്ട്‌ 1) [ദത്തൻ ഷാൻ] 60

Views : 726

ദൈവത്തിന് സ്തുതി..

ഏറെകാലമായി മനസ്സിൽ ഒരു പൂക്കാലം തന്നുകൊണ്ട് എന്റെ സ്വപ്നങ്ങളിൽ വന്നു പോകുന്ന ഒരു പ്രണയ കഥയാണ് “ഗസൽ”.. തീർത്തും ഫാന്റസി സ്റ്റോറി ആണ്.. മനോഹരമായ, തീവ്രമായ ഒരു പ്രണയം പറഞ്ഞു പോകുന്ന “ഗസൽ”.. മനസ്സിൽ കണ്ടതുപോലെ എഴുതാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിൽ… ഇവിടെ തുടങ്ങുന്നു…

 

❤️❤️❤️🎶ഗസൽ 🎶❤️❤️❤️

 

രണ്ടായിരത്തിന്റെ തുടക്കത്തിൽ….

തലശ്ശേരിയിൽ നഗരത്തിന് തൊട്ടടുത്ത മൈതാനത്ത് മൂന്നുദിവസമായി നടന്നുവരുന്ന ഗസൽ സന്ധ്യയുടെ അവസാന രാത്രിയാണ് ഇന്ന്. അവിടെയിരിക്കുന്ന ആയിരക്കണക്കിന് കാണികൾ കാതോർക്കുന്നത് അവന്റെ ശബ്ദ മാധുര്യത്തിലാണ്. ഗസലിന്റെ രാജകുമാരൻ ഇജാസ് അഹമ്മദ് മരക്കാർ. പഴയ ഗസൽ ഗായകൻ സയ്യിദ് അഹമ്മദ് മരക്കാരുടെ ഏക മകൻ. ചിരിക്കുമ്പോൾ ഒരു കവിളിൽ മാത്രം നുണക്കുഴി വിരിയുന്ന സുന്ദരൻ. സുറുമ എഴുതിയ കണ്ണുകളിൽ ആരും മയങ്ങും തിളക്കം. കഴുത്തിലേക്ക് നീണ്ട മുടിയും കട്ടിയുള്ള താടിയും കണ്ടാൽ ബാപ്പയെ പോലെ തന്നെ തോന്നിക്കും. പാടുമ്പോൾ താളത്തിനൊത്ത് മേലേക്ക് ഉയർത്തുന്ന കൈ വിരലുകളിൽ പണ്ട് വാപ്പ സമ്മാനിച്ച ഇന്നും അമൂല്യങ്ങളായി സൂക്ഷിക്കുന്ന കല്ലു പതിച്ച വെള്ളിമോതിരങ്ങൾ. തൊട്ടു മുന്നിൽ വാപ്പ അരങ്ങൊഴിയുമ്പോൾ അനുഗ്രഹിച്ചു നൽകിയ ഹാർമോണിയം. തബല വായിക്കുന്നതാണ് വാപ്പയുടെ ജേഷ്ഠൻ..ഹമീദ് മരയ്ക്കാർ..പ്രായം തളർത്താത്ത മനസ്സും ശരീരവും.. 60 കഴിഞ്ഞിട്ടും ഒരു ഇരുപതുകാരന്റെ ചടുലതയോടെ തബലയെ തഴുകി ഉണർത്തുന്ന പ്രതിഭ.. ഇടതുഭാഗത്തായി പുല്ലാംകുഴലിനെ പ്രാണനോളം സ്നേഹിച്ച കലാകാരൻ മണികണ്ഠൻ..കേരളത്തിൽ എവിടെയും ഈ മൂവർ സംഘത്തിന്റെ ഗസൽ സന്ധ്യ നടക്കാത്ത സ്ഥലങ്ങളില്ല.. കാണികളെല്ലാം അവരുടെ സംഗീതത്തിൽ അലിഞ്ഞിരിക്കയാണ്..

ഇജാസ് പാടുന്നു….

“ആകാശ മേഘം.. കുങ്കുമം പൂക്കുന്ന..

വാസന്ത കാലത്ത് വന്നു….

ആഴം നിറഞ്ഞ.. കടലിനും നീ നൽകി

കുങ്കുമത്തിൻ പാതി ചന്തം..

കടം തരുമോ ഇത്തിരി ചോപ്പെനിക്ക്..

കാമുകിതൻ കവിളിൽ നൽകാൻ..

എൻ ചുംബനം കൊണ്ട് ചായം പൂശാൻ…

ആകാശ മേഘം.. കുങ്കുമം പൂക്കുന്ന..

വാസന്ത കാലത്ത് വന്നു….”

 

എന്തു ഭംഗിയായാണ് ഇജാസ് പാടുന്നത്.. സദസ്സ് മുഴുവൻ അവന്റെ ശബ്ദത്തിൽ മയങ്ങി വേദിയിൽ നിന്ന് കണ്ണെടുക്കാതെ ഇരിക്കയാണ്. പാടുന്നതിനിടയ്ക്ക് കാണികളിലേക്ക് കണ്ണോടിച്ച ഇജാസിന്റെ കണ്ണുകൾ സദസ്സിന്റെ വലത് ഭാഗത്തു ഇത്തിരി പിന്നിലായി ഇരിക്കുന്ന ഒരു പെൺകുട്ടിയിൽ ഉടക്കി. ശരീരം മൂടുന്നൊരു വസ്ത്രം. കറുപ്പിച്ചെഴുതിയ വെള്ളാരം കണ്ണുകൾ മാത്രം കാണാം..

“എല്ലാവരെയും പോലെ അവളും എന്നെ തന്നെയല്ലേ നോക്കി നില്കുന്നത്.. പടച്ചോനേ എന്ത് ഭംഗിയാണ് ആ കണ്ണുകൾക്ക്.. ആ കണ്ണുകൾക്ക് ഇത്ര ഭംഗിയെങ്കിൽ ആ മുഖം കാണാൻ എത്രത്തോളം സുന്ദരം ആയിരിക്കും.. അവൾ എന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു അഭിമാനം ഉള്ളിൽ തോന്നുന്നുണ്ട്… ഒരുപക്ഷേ അവൾ എന്നേ മാത്രമല്ലല്ലോ നോക്കുന്നത് ഞങ്ങളിലെ സംഗീതത്തെ അല്ലേ.. എന്താണേലും ഇന്ന് ഇവിടുത്തെ അവസാന രാത്രി അല്ലേ..! പരിപാടി കഴിയുമ്പോൾ അവൾ ന്തായാലും സംസാരിക്കാൻ വരുമായിരിക്കും.. അപ്പോ ആ മുഖമൊന്നു കാണാൻ കഴിഞ്ഞെങ്കിൽ.. ആ ശബ്ദം ഒന്ന് കേൾക്കാൻ കഴിഞ്ഞെങ്കിൽ..”

Recent Stories

The Author

ദത്തൻ ഷാൻ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com