സുൽത്വാൻ 8 [ജിബ്രീൽ] 312

“ സലീൽ …..” എല്ലാവരും എഴുന്നേറ്റു പോവാൻ നിന്നപ്പോൾ ചക്രവർത്തി അയാളുടെ മകനെ വാക്കാൽ തടഞ്ഞു നിർത്തി

“ നീ നിന്റെ യുദ്ധ കൊതി കുറയ്ക്കണം മോനെ …..” അയാൾ വാത്സല്യത്തോടെ പറഞ്ഞു

“മ്മ് … പോക്കോ …. ”ഉപദേശം കാരണം മകനുണ്ടായ അസ്വസ്തത മനസ്സിലാക്കിയ അയാൾ അവനെ പോകാനനുവദിച്ചു ”

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

സഹദേവൻ ഒരു ഞെരുക്കത്തോടെ കണ്ണു തുറന്നു . പെട്ടന്നുതന്നെ അവൻ വെളിച്ചം കാരണം കണ്ണുകൾ ഇറുക്കി അടച്ചു .പതിയെ പതിയെ വെളിചവുമായി സമരസപെട്ട് കണ്ണു തുറന്ന സഹദേവൻ കാണുന്നത് മുന്നിൽ നിൽക്കുന്ന രണ്ടു പേരെയാണ് അതിൽ ആദ്യം നിൽക്കുന്നത് ബൈക്കിൽ വന്നവനാണെന്ന് സഹദേവനു മനസ്സിലായി രണ്ടാമത്തെവനെ കണ്ടതും അവന്റെ നട്ടല്ലിലൂടെ ഒരു കുളിരങ്ങ് പാഞ്ഞു പോയി

“ഹുദൈഫ്…….” അവൻ പരിഭ്രമത്തോടെ മൊഴിഞ്ഞു

“ ഹാ ….. അങ്കിളെഴുന്നേറ്റോ …” അവൻ ചിരിച്ചു കൊണ്ട് അയാളുടെ അടുത്തേക്കു ചെന്നു

“നീ…..”

“ആ…. നിക്ക് … നിക്ക് … അങ്കിളിന് ഇപ്പോ ഡയലോകില്ല. ഞാൻ പറയുമ്പോ വായ തുറന്നാ മതി ” എന്തോ പറയാൻ വന്ന സഹദേവനെ അവൻ തടഞ്ഞു

ഷാനു സഹദേവനെ കെട്ടിയിട്ടിരുന്ന കസേരക്ക് കുറച്ച് മാറിയുളള ഒരു കസേരയിൽ പോയി ഇരുന്നു മറ്റൊന്നിൽ കാലെടുത്തു വെച്ചു

“ അപ്പോ സഹദേവ നിനക്ക് രണ്ടു വഴികളുണ്ട്. ഒന്ന് നിനക്ക് ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തന്ന് ഒറ്റ ബുള്ളറ്റിൽ ചാവാം ….. ഇല്ലെങ്കിൽ മരിച്ചു പോയാ മതീന്ന് നീ ആഗ്രഹിക്കും ” ജിത്തുവിന്റെ മുഖത്ത് വല്ലാത്തൊരു ക്രൂര ഭാവം വന്നിരുന്നു

“നീ ഒന്നു പോടാ ചെള്ള് ചെക്കാ …. നീ എന്നെ എന്തു ചെയ്യാനാ…” ഹൃദയം പട പടാന്ന് ഇടിക്കുന്നുണ്ടെങ്കിലും സഹദേവൻ ധൈര്യം കാണിച്ചു

ജിത്തുവിന്റെ ചുണ്ടിൽ പുഞ്ചിരി , അവൻ അവന്റെ പോക്കറ്റിൽ നിന്നും ഒരു മുട്ടു സൂചി കയ്യിലെടുത്തു അതിനു സാധാരണ മൊട്ടു സൂചിയേക്കാൾ നീളവും വണ്ണവുമുണ്ടായിരുന്നു

എന്നിട്ട് സഹദേവന്റെ അടുത്ത് ചെന്നിരുന്ന് കസേര ചേർത്ത് കെട്ടി വെച്ചിരുന്ന അവന്റെ കൈ മുറുകെ പിടിച്ച് മൊട്ടു സൂചി അവന്റെ നഖത്തിന്റെ ഇടയിൽ വെച്ചു

“ സഫീറിന്റെ വീഡിയോ ആരുടെ കയ്യിലാണ് …. അതിന്റെ കോപ്പി എടുത്തിട്ടുണ്ടെങ്കിൽ അതെല്ലാം എവിടെയാണ്”

ജിത്തുവിന്റെ ചോദ്യങ്ങൾ സഹദേവന്റെ മുഖത്ത് പുഛം നിറച്ചു “ അപ്പോ …… മാമനും മോനും ഒന്നായി അല്ലേ …..”

“ എന്റെ ചോദ്യത്തിനുള്ള ഉത്തരം അതല്ല”

“ എനിക്ക് പറയാൻ സൗകര്യമില്ല …..”

ആ ആ ….ആ ആ …..” തൊട്ടടുത്ത നിമിഷം സഹദേവന്റെ അലർച്ച മുറിയിലെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു. ചൂണ്ടുവിരലിന്റെ അറ്റത്തു നിന്നും രക്തം പുറത്തേക്കു ചീറ്റുന്നുണ്ടായിരുന്നു. അടുത്ത നിമിഷം ജിത്തു ആ സൂചി വലിച്ചെടുത്തതും സഹദേവൻ തൊണ്ട പൊട്ടുമുച്ചത്തിൽ കരഞ്ഞു

“പറ സഹദേവ…..” ജിത്തുവിന്റെ ആക്ഞ

“എനിക്കറിയില്ല…..” സഹദേവൻ വേദന കടിച്ചു പിടിച്ചിരിക്കുകയാണ്

“കള്ളം…..” എന്നു പറഞ്ഞു കൊണ്ട് ജിത്തു തന്റെ പ്രവർത്തി തുടർന്നു. സഹദേവന്റെ അലർച്ച ആ മുറിയിലെ ചുമരുകൾ വീണ്ടും ഏറ്റു വാങ്ങി

“ഞാൻ ….. ഞാൻ പറയാം” മുന്നു വിരൽ കഴിഞ്ഞ് നാലാമത്തെ വിരലിലേക്ക് സൂചി വച്ചതും സഹദേവൻ കരഞ്ഞു കൊണ്ട് പറഞ്ഞു

ജിത്തു സൂചി എടുത്തു മാറ്റി സഹദേവന്റെ കണ്ണുകളിലേക്കു നോക്കി

“ ആ വീഡിയോ ഒരു പെൻഡ്രൈവിലാണുള്ളത് അത് ചേട്ടന്റെ കയ്യിലാണ് ….”

“ശരി….. അത് നിന്റെ ചേട്ടൻ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് ”

“അത്….. അത് …….” സഹദേവൻ വിക്കാൻ തുടങ്ങി.

ജിത്തു സൂചി പതിയെ വിരലിൽ അമർത്താൻ തുടങ്ങിയതും

” ചേട്ടന്റെ വീട്ടിലെ ഡിജിറ്റൽ ലോക്കറിലാണ് ” പേടി കാരണമവനലറുകയായിരുന്നു

“അതിന്റെ കോപ്പി എടുത്തു വെച്ചിട്ടുണ്ടോ…..”

“ഇല്ലാ…..”

“ലേക്കറിന്റെ പാസ് വേർഡെന്താ…?” “എനിക്കറിയില്ല …… സത്യമായിട്ടും എനിക്കറിയില്ല …..” സഹദേവൻ തേങ്ങി

അവന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിയ ജിത്തു നെടുവീർപ്പിട്ടെഴുന്നേറ്റു

“അപ്പോ ശരി അങ്കിൾ നമുക്ക് ഇനി നരഗത്തിൽ വെച്ചു കണ്ടു മുട്ടാം ……” ജിത്തു തന്റെ അരയിൽ നിന്നും തോക്കെടുത്ത് അവന്റെ നെറ്റിയെ ഉന്നം വെച്ചു

അപ്പോഴേക്ക് ഷാനു എഴുന്നേറ്റു വന്നിരുന്നു. ഷാനുവിനെ സഹദേവൻ ആദ്യമായി കാണുന്നതായതുകൊണ്ടു തന്നെ അവനതാ രണെന്നു മനസ്സിലായില്ല

“ നിനെക്കെന്തെങ്കിലും പറയാനുണ്ടോ …..” ജിത്തു ഷാനുവിനോട് ചോദിച്ചു

“ നിങ്ങളുടെ കപ്പൽ മുക്കിയതും , ഗോഡൗണിന് തീയിട്ടതും ഞങ്ങളാണ് ..” ഷാനു സഹദേവന്റെ അടുത്തു വന്നു അവന്റെ ചെവിയിൽ മന്ത്രിച്ചു.

സഹദേവനത് തീരെ പ്രധീക്ഷിച്ചിരുന്നില്ലാ എന്ന് അവന്റെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാം. ജിത്തു തോക്ക് ലോഡ് ചെയ്തു

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *