സുൽത്വാൻ 8 [ജിബ്രീൽ] 312

“എനിക്ക് നിന്നെ ഇഷ്ടമാണ് ഷാനു , ഒരു പാടിഷ്ടമാണ്” വണ്ടിയിൽ നിന്നിറങ്ങിയവന്റെ കാതിൽ റാഹിയുടെ വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു. അവന്റെ മനസ്സിൽ പ്രതീക്ഷയോടെ അവനെ നോക്കുന്ന അവളുടെ മുഖവും.

അവൻ ആ തോട്ടിലേക്കു കുതിച്ചു ഒരു പാട് തവണ മുങ്ങിയെണീറ്റു …. കുറച്ചു സമയം കഴിഞ്ഞതും അവനു കുറച്ചാശ്വാസം തോന്നി തോട്ടിൽ നിന്നും കയറി.

‘ഞാനെന്താണ് ചെയ്തത് അവളോടെനിക്കവളെ ഇഷ്ടമല്ലായെന്ന് പറഞ്ഞാ പോരായിരുന്നില്ലേ….നാളെ തന്നെ അതു പറയണം …..’ അവന്റെ മനസ്സിലെ ചിന്തകൾ ഒരോ വഴിക്ക് പാഞ്ഞു. സൂര്യൻ പൂർണ്ണമായും ആഴിയിൽ അമർന്നിരുന്നു നാളെ തിരിച്ചു വരുമെങ്കിലും ഭൂമിയെ വിട്ടു പോകാൻ മടിയുളള ചില സൂര്യ രശ്മികൾ മാത്രം ആകാശത്തിന് ചെറിയൊരു ചുവപ്പു ചായം നൽകിയിട്ടുണ്ട്

ഷാനു പതിയെ എഴുന്നേറ്റ് വണ്ടിയെടുത്ത് വീട് ലക്ഷ്യമാക്കി പോയി

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

അലക്കാട്ടു തറവാടിന്റെ ടെറസിൽ വല കൊണ്ടുള്ള ഉഞ്ഞാലിൽ കിടന്നുകൊണ്ടാകാശത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു റാഹി, അവളുടെ മനസ്സ് പ്രക്ഷുബ്ദമാണ്, വേദനിയിലുമാണ് ഇതു വരെ അവൾ പരിചയിച്ചിട്ടില്ലാത്ത മനസ്സിന്റെ ഭാരം എങ്ങനെ നേരിടണമെന്നവൾക്ക് ഒരു ഊഹവുമുണ്ടായിരുന്നില്ല …….

‘അവന് നിന്നെ ഇഷ്ടമില്ലെങ്കിലെന്താ….. അവനോട് പോയി പണി നോക്കാൻ പറ …….’

പലതും പറഞ്ഞവൾ അവളെ തന്നെ സമാദാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇടക്ക് നിറഞ്ഞു വരുന്ന കണ്ണുകൾ അതെല്ലാം പാഴ് ശ്രമങ്ങളായെന്നോർമിപ്പിച്ചു.

“നീ ഇവിടെ കെടക്കാ….. എത്ര നേരായി നിന്റെ ഫോണിൽ ഞാൻ വിളിക്കുന്നു …..” ഏറ്റവും മുകളിലേക്ക് കേറാൻ വേണ്ടി വെച്ച ഏണിയിൽ കൂടി കയറി വന്ന റിച്ചു റാഹിയെ നോക്കി ഊരക്ക് കൈ കുത്തി കൊണ്ട് പറഞ്ഞു

റാഹി ഒന്നും പറഞ്ഞില്ല നിറഞ്ഞു വന്ന കണ്ണുകൾ അവൻ കാണാതെ പെട്ടന്ന് തുടച്ച് അവൾ എഴുന്നേറ്റു

“ നീ പറഞ്ഞോ…… ?” ടെറസിലേക്ക് വരുന്ന ചെറിയ വെളിച്ചത്തിൽ അവളുടെ മുഖമവനത്ര കാണാൻ സാധിച്ചില്ലെങ്കിലും അവനാവേശത്തോടെ ചോദിച്ചു.

“റാഹി ………” അവളുടെ കണ്ണുകളിൽ മിഴിനീർ തിളക്കം കണ്ടവൻ ഒരാദിയോടെ അവളെ വിളിച്ചു

പൊട്ടിയുള്ള ഒരു കരച്ചിലായിരുന്നു അവളുടെ മറുപടി. റിച്ചു അക്ഷരാർഥത്തിൽ ഞെട്ടി പോയിരുന്നു അവനെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു

“അവനെന്നെ ഇഷ്ടമല്ലടാ…….” കരച്ചിലൊന്നവസാനിപ്പിച്ചു കൊണ്ടവൾ പറഞ്ഞു

“ അവൻ നിന്നെ ഇഷ്ടമല്ലെന്നു പറഞ്ഞോ….?” അവളുടെ കരച്ചിൽ നിന്നതിന്റെ ആശ്വാസത്തിലവൻ ചോദിച്ചു

അവൾ നടന്നതു മുഴുവൻ അവനെ കേൾപ്പിച്ചു.

“റാഹി ……. നിനക്കവനെ മറക്കാൻ സാധിക്കുമോ…..? ”

റാഹിയുടെ ഹൃദയത്തിലേക്കാണാ ചോദ്യം കയറി പോയത്, അങ്ങനൊരു കാര്യം അവളൊരിക്കലും ചിന്തിച്ചിരുന്നില്ല അതുകൊണ്ട് തന്നെ അവളവളോടു തന്നെ ആ ചോദ്യം വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരുന്നു

“ പറ്റുമോ…..?” അവൻ ചോദ്യം ആവർത്തിച്ചു

അവൾ പതിയെ ഇല്ലായെന്നു തലയാട്ടി

“അപ്പോ പിന്നെ നീ ഈ കിടന്നു മോങ്ങുന്നതെന്തിനാ ….. മറക്കാൻ കഴിയില്ലെങ്കിൽ വിട്ടു കൊടുക്കരുത് അവനെ ഇഷ്ടപെടുത്തണം ” നിസാര മട്ടിൽ പറഞ് അവിടെയിരുന്നു

“എങ്ങനെ ……”

“ അതൊക്കെ നീ തീരുമാനിക്ക് …… പക്ഷേ വിട്ടു കൊടുക്കരുത് …..” അവൻ ആത്മവിശ്വസത്തോടെ അവളെ നോക്കി

സങ്കടം നിറഞ്ഞിരുന്ന അവളുടെ മുഖത്തും ആത്മവിശ്വാസം നിറഞ്ഞു, അവനോടൊരു താങ്ക്സും പറഞ്ഞവൾ താഴേക്ക് ഓടി പോയി

 

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

 

ഷാനു ഹാളിലെ സോഫയിലിരിക്കുകയായി രുന്നു ടി.വി ഓണാക്കിയിട്ടിട്ടുണ്ടെങ്കിലും അവനതിലേക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ചിന്ത മുഴുവൻ റാഹിയെ കുറിച്ചായിരുന്നു അവളെ അഭിമുഖീകരിക്കാനായിരുന്നവൻ കോളേജിലേക്ക് പോവാതിരുന്നത്. അവിനിന്നലെ ആ തോട്ടിൻ കരയിൽ വെച്ചെടുത്ത തീരുമാനങ്ങൾക്കൊന്നും വലിയ ബലമില്ലായെന്ന് ഇന്നലെ രാത്രി റാഹി ഫോൺ വിളിച്ചപ്പോഴെ അവനു മനസ്സിലായിരുന്നു കാരണം അവളോടവന് ഇഷ്ടമല്ലെന്ന് പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല ….

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *