സുൽത്വാൻ 8 [ജിബ്രീൽ] 312

“ മോളേ ……. ” അവളുടെ ഉപ്പാന്റെ ശബ്ദം . അവളുടെ ഉപ്പ നൗഫൽ ഇന്നലെ രാത്രിയാണ് മീറ്റിങ്ങുകൾ കഴിഞ്ഞ് തിരിച്ചെത്തിയത് “എങ്ങനെയുണ്ടായിരുന്നു നിന്റെ ആദ്യത്തെ ഒഫീഷ്യൽ മീറ്റിങ് ”നൗഫൽ അടുത്തിരുന്നവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു

“ഇവളാകെ അന്തം വിട്ടിരിക്കുകയായിരുന്നു ” ആ ചോദ്യത്തിന് റാഹിയെ കളിയാക്കി മറുപടി പറഞ്ഞു കൊണ്ട് നൗഷാദ് അങ്ങോട്ടേക്കു വന്നു.

സാധാരണ ഗതിയിൽ അതിനവളെന്തേ ങ്കിലും തിരിച്ചു പറയണ്ടതാണ് പക്ഷേ അവൾ മറുപടിയൊന്നും പറയാതെ തന്റെ ഉപ്പാന്റെ തോളിലേക്ക് തല ചായ്ച്ചു.

“ഇവളെന്തിനാ അവരുടെ എംഡി സൈനുദ്ദീനെ കണ്ട് അന്തം വിട്ടത്….” നൗഫൽ ഒരു ചിരിയോടെ ചോദിച്ചു

“മീറ്റിങ്ങിനുണ്ടായിരുന്നതവരുടെ എം ഡി യായിരുന്നില്ല. അയാളുടെ മകനായിരുന്നു .. ഞാനത് ഉപ്പാനോട് പറയാൻ വിട്ടു പോയി …”

“എന്താ ഉപ്പാ എന്തെങ്കിലും പ്രശ്നമുണ്ടോ….” താൻ പറഞ്ഞത് കേട്ടിട്ട് ഉപ്പാന്റെ മുഖത്ത് അത്ഭുതം പടർന്നതു കണ്ട് നൗഷാദ് ചോദിച്ചു

“ഏയ് ….. ഒന്നുല്ല പക്ഷേ ഞാൻ പോലും സൈനുദ്ദീന്റെ മകനെ ഇതുവരെ കണ്ടിട്ടില്ല. ആ പയ്യന് പതിനെട്ടു തികഞ്ഞ അന്നു തന്നെ അവനെ ഡയറക്ടറാക്കായിരുന്നു …… പക്ഷേ ഷാൻസ് ഇന്റർനാഷണലിന്റെ ഒരു മീറ്റിങ്ങിലോ ഫംഗഷനിലോ അവനെ സൈനുദ്ദീൻ ഇതുവരെ കൊണ്ടു വന്നിട്ടില്ല …….” നൗഫൽ പറഞ്ഞു നിർത്തി

“ഉപ്പാ …… അത്രയും വലിയ ഒരു ബിസ്നസ്സ് ഗ്രൂപ്പ് എന്തിനായിരിക്കും കൊച്ചി പോലൊരു ചെറിയ പോർട്ടിൽ ഇത്രയും വലിയ ഒരു മറൈൻ സിറ്റി തുടങ്ങുന്നത് എന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല …..” നൗഷാദ് തന്റെ സംശയം എടുത്തിട്ടു

“മറൈൻ സിറ്റിയിൽ ബിസ്നസ്സ് നടന്ന് ലാഭമുണ്ടാക്കാനല്ല അവരത് തുടങ്ങുന്നത് മോനെ …. ”

“ പിന്നെ ……” നൗഷാദിന്റെ മുഖത്താശ്ചര്യം

“നിനക്ക് ഷാൻസ് ഇന്റർനാഷണലിന്റെ മേജർ ബിസ്നസ് എന്താണെന്നറിയുമോ…..”

“ അവർക്കൊരുപാടു ബിസ്നസ്സില്ലേ ….” നൗഫലിന്റെ ചോദ്യത്തെ നൗഷാദ് ഒരു മറു ചോദ്യം കൊണ്ടാണ് നേരിട്ടത്

“അതെ ഉണ്ട് ……. അവരിങ്ങനെ പല പല ബിസ്നസ്സുകളിലേക്കിറങ്ങിയിട്ട് ഒരു ഇരുപത്തഞ്ചു ഇരുപത്താറു കൊല്ലമായിട്ടൊള്ളു … അതിനു മുമ്പ് അവരുടെ ആകെയുള്ള കച്ചവടം സ്വർണ്ണവും വജ്രവുമായിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗോൾഡ് സ്മഗ്ലേഴ്സ് ആൻഡ് ഡിസ്റ്റ്രിബൂട്ടേഴ്സ് .അവരായിരുന്നു സ്വർണ്ണം മുഴുവൻ നിയന്ത്രിച്ചിരുന്നത് ….. ഇപോഴും അവരു തന്നെയാണ് ഒന്നാം സ്ഥാനത് ……”

“പക്ഷേ അതും മറൈൻ സിറ്റിയുമായി എന്താ ബന്ധം”

“മറൈൻ സിറ്റി വന്നാൽ പോർട്ടു മുഴുവൻ അവരുടെ നിയന്ത്രണത്തിലാവും….. പോർട്ട് അവരുടെ നിയന്ത്രണത്തിലായാൽ പിന്നെ അവിടെ നടക്കുന്ന മുഴുവൻ സ്വർണ്ണ ഇടപാടിന്റെയും കുത്തക അവർക്കായിരിക്കും ” നൗഫൽ തന്റെ മകന് മനസ്സിലാക്കി കൊടുത്തു

നൗഷാദിന്റെ മുഖത്ത് അത്ഭുതമാണെങ്കിൽ നൗഫലിന്റെ തോളിൽ തല ചായ്ച്ചു കിടക്കുന്ന റാഹിയുടെ ഉള്ളിൽ നിന്നും ഒരു നെടുവീർപ്പുയർന്നു.

ഷാനുവിനെ കുറിചുറിയുന്ന ഒരോ കാര്യങ്ങളും തന്നെ ഞെട്ടിച്ചു കൊണ്ടേയിരിക്കുകയാണന്ന വളോർത്തു. ഷാനു നിൽക്കുന്നത് വളരെ ഉയരത്തിലാണെന്ന് തോന്നിയവൾക്ക് ആലക്കാട്ടെ രാജകുമാരിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഉയരത്തിൽ. പക്ഷേ തന്റെ മനസ്സിലെ പ്രണയത്തിൽ റാഹിക്ക് വിശ്വാസമുണ്ടായിരുന്നു അതിലവൾക്ക് പ്രതീക്ഷയുണ്ടായി രുന്നു.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

 

ജിത്തു തന്റെ ഓഫീസ് മുറിയിൽ കാര്യമായ പണികളിലായിരുന്നു. പെട്ടന്നാണ് അവന്റെ റൂമിന്റെ വാതിൽ തള്ളി തുറന്ന് ഗഫൂർ കയറി വന്നത്

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *