എന്റെ ഗീതൂട്ടി ?? 5 [John Wick] 81

അങ്ങനെ എല്ലാവരും കാത്തിരുന്ന തിരുവോണം വന്നെത്തി….എല്ലാവരും അതിരാവിലെ എണീറ്റ് കുളിച്ച് ഓരോ പണികളിൽ ഏർപ്പെട്ടു…..

 

ഇന്ന് ഹോട്ടലും സൂപ്പർ മാർക്കറ്റും ഇല്ലാത്തതിനാൽ അമ്മയും അച്ഛനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു…..

 

എല്ലാവരും പുതിയ ഡ്രസ്സ്‌ ഒക്കെ ഇട്ടു…ഞാൻ ഒരു ഷർട്ടും മുണ്ടുമായിരുന്നു വേഷം….ഗീതൂട്ടി ഒരു മഞ്ഞ പട്ടുപാവാട ആയിരുന്നു….അവളെ കാണാൻ ആ ഡ്രസ്സിൽ നല്ല ഭംഗിയായിരുന്നു….

 

വല്യേച്ചി ഒരു പച്ച പട്ടുപാവാട ആയിരുന്നു….അച്ഛന്മാരെല്ലാം മുണ്ടും ഷർട്ടും….അമ്മമാർ സെറ്റ് സാരികളുമായിരുന്നു…..

 

രാവിലെ നേരത്തെ എഴുനേറ്റ് അമ്മയും ചെറിയമ്മയും സരസ്വതിയമ്മയും അടുക്കളയുടെ ചാർജ് ഏറ്റെടുത്തു…..

 

ഇളയമ്മയും ഗീതൂട്ടിയും വല്യേച്ചിയും കൂടെ പൂക്കളത്തിന്റെ ചാർജും ഏറ്റെടുത്തു….അച്ഛന്മാരെല്ലാവരും ഉമ്മറത്തിരുന്ന് ഉച്ചക്കുള്ള സദ്യക്ക് വേണ്ടി പച്ചക്കറി അരിയുകയായിരുന്നു…..

 

ഈ കൂട്ടത്തിൽ ഞാൻ മാത്രം പ്രത്യേകിച്ച് യാതൊരു പണിയുമില്ലാതെ നടന്നു…..ഇഷ മോളെയും ഇഷാനെയും എഴുനേൽപ്പിച്ചിട്ടില്ല……

 

ഇത്ര നേരത്തെ അവരെ എഴുനേൽപ്പിച്ചാൽ പിന്നെ എല്ലാവർക്കും അവരുടെ പിന്നാലെ നടക്കേണ്ടി വരും…..

 

അങ്ങനെ ഒരു വിധം പൂക്കളമിട്ടു കഴിഞ്ഞ ഗീതൂട്ടിയും വല്യേച്ചിയും വേഗം തന്നെ മുറിയിൽ പോയി കാലും മുഖവും കഴുകി വന്നു……

 

അവർ അമ്പലത്തിലേക്ക് പോകുവാനായി എന്നേയും വിളിച്ചു….ഞാനും മുറിയിൽ പോയി കാലും മുഖവും കഴുകി അവരുടെ കൂടെ അമ്പലത്തിലേക്ക് നടന്നു…..

13 Comments

Add a Comment
  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *