സുൽത്വാൻ 8 [ജിബ്രീൽ] 312

“ശ്രീനിലയം ഇൻസ്റ്റ്രീസിന്റെ കീഴിലുള്ള ഹോസ്പിറ്റലുകളിലും ഫാർമസികളിളിലും നർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടേയും എൻ ഡി എ യുടെയും സംയുക്ത റൈഡ്, 150 കിലോയോളം വിവിധ തരം മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്, പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് കണക്കുകൾ ഇനിയു ഉയരും എന്നതാണ് ”

വാർത്ത കണ്ട മഹാദേവന്റെ സർവ്വ ഞാടിഞരമ്പുകളും ഒരു നിമിഷത്തേക്കു തളർന്നു

“ഡാ …….” ആ തളർച്ചയിൽ നിന്നും മുക്തനായതും അവൻ ജിത്തുവിന്റെ നേരെ അലറികൊണ്ട് മുന്നോട്ടായാൻ ശ്രമിച്ചപ്പോഴാണ് തന്റെ അരക്കു താഴെ തളർന്നിരിക്കുകയാണെന്ന സത്യമവന് മനസ്സിലായത്.

“ എന്താ അങ്കിളേ ഇത് ഈ സമയത്ത് ഇങ്ങനെ സ്റ്റ്രൈനെടുക്കാൻ പാടുണ്ടോ ….” ജിത്തുവിന്റെ മുഖത്തെ ചിരിക്ക് ഒരു ക്രൂരഭാവമായിരുന്നു

“നീ….. നീ …. എന്നെ എന്താ ചെയ്തത് ……” മഹാദേവന്റെ വാക്കുകൾ വിറച്ചു

“ ഞാൻ അങ്കിളിന്റെ വീട്ടിൽ കയറി, അങ്കിളെന്റെ മാമന്റെ നേരെ ഉപയോഗിക്കുന്ന അങ്കിളിന്റെ വജ്രായുധം കട്ടെടുത്തു.എന്നിട്ട് കുടിച്ചു ബോധം കെട്ട് കിടക്കുകയായിരുന്ന അങ്കിളിന് ഒരു ഇൻജക്ഷൻ തന്നു ആ ഇൻജക്ഷൻ നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് നമുക്ക് പറയാൻ കഴിയില്ല. അങ്കിളിനെ ബാധിച്ചിരിക്കുന്നത് അരക്കു താഴെയാണ് ” അവസാനെമെത്തിയ പ്പോഴേക്കും ജിത്തു അവന്റെ വാക്കുകളിൽ സങ്കടം നിറച്ചിരുന്നു

അവൻ പറയുന്നത് മഹാദേവനെ അമ്പരപ്പിച്ചിച്ചു

“ നീ ലോക്കറിലെ വിവരങ്ങൾ പോലീസിനു കൊടുത്താൽ നിന്റെ കമ്പനിയായിരിക്കും ആദ്യം കുടുങ്ങുക” അമ്പരപ്പ് മാറിയ മഹാദേവന്റെ മുഖത്ത് ഇപ്പോ പുഞ്ചിരി

“ ശരിയാ …… നിന്റെയൊക്കെ മയക്കു മരുന്ന് ഫാക്ടറികളൊക്കെ ഞങ്ങളുടെ ഫാർമസി ഗോഡൗണുകളിലായിരുന്നല്ലോ …… പക്ഷേ അങ്കിളിതൊന്ന് നോക്ക് ” എന്നു പറഞ്ഞ ജിത്തു മഹാദേവന്റെ മുമ്പിലേക്ക് ഒരു

ഐ പാഡ് കാണിച്ചു

മഹാദേവന്റെ മയക്കുമരുന്നു നിർമ്മാണ ശാലകൾ അതായത് ചോലക്കാട്ടു ഗ്രൂപ്പിന്റെ ഫാർമസി ഗോഡൗണുകളെല്ലാം മാറിയിരി ക്കുന്നു, അവരുടെ മിഷ്നറിയും സ്റ്റാഫും ഒന്നും അവിടെയില്ല. മഹാദേവൻ വെപ്രാളത്തോടെ ചുറ്റും നോക്കാൻ തുടങ്ങി, ഒരു ദിവസം കൊണ്ടാർക്കും ഇത്ര മാറ്റം കൊണ്ടുവരാൻ സാധിക്കില്ലെന്നവനറിയാം

“ അങ്കിളെന്താ ഈ നോക്കുന്നത്. എത്ര ദിവസമായി ബോധം പോയിട്ടെന്നാണോ …. അത് ഞാൻ പറഞ്ഞു തരാല്ലോ, ഇന്നേക്ക് അഞ്ചു ദിവസമായി …..” ജിത്തുവിന്റെ മുഖത്ത് പതിവ് ചിരി

മഹാദേവൻ തകർന്നു പോയിരുന്നു അവനെല്ലാം ഇപ്പോ മനസ്സിലാകുന്നുണ്ട് എന്നാലും ചില സംശയങ്ങൾ അവന്റെ മനസ്സിലുണ്ടായിരുന്നു.

“കുറേ സംശയങ്ങളുണ്ടാവും ഞാൻ ഒരോന്നോരോന്നായി പറയാം” എന്നു പറഞ്ഞ് ജിത്തു അവനെ കൊല്ലാൻ നിഞ്ചകളെ അയച്ചതു മുതൽ അവരുടെ കപ്പൽ മുക്കിയതും അവന്റെ മകനെ തളർത്തി കിടത്തിയതും, പതിനഞ്ചു കോടി എടുത്ത് തിരിച്ചു വരികയായിരുന്ന അവന്റെ പ്രിയപെട്ട അനിയനെ നരകിപ്പിച്ച് കൊന്നതടക്കം അവനെ ഈ ആശുപത്രിയിൽ എത്തിച്ചതു വരെ പറഞ്ഞു നിർത്തി

“എന്തിനാ ….. നീ എന്നെ മാത്രം ബാക്കി വെച്ചത് …..” മഹാദേവന്റെ കണ്ണിൽ മിഴിനീർ തിളക്കം

“മരണം നിനക്ക് കിട്ടാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ് മഹാദേവ …..നീ എന്റെ മാമനോട് ചെയ്തതിന് ….. ആ പെൺകുട്ടിയോട് ചെയ്തതിന് നീ നരകിച്ച് നരകിച്ച് ജീവിക്കണം” ജിത്തുവിന്റെ മുഖത്ത് ക്രോധ ഭാവം

“ ഇനി നമ്മൾ കണ്ടു മുട്ടാൻ സാധ്യതയില്ല. ചെയ്ത തെറ്റുകളോർത്ത് ദുഖിക്ക് ഇല്ലെങ്കിൽ അത്രേം ചെയ്തിട്ടും ഇത്രെയല്ലെ സംഭവിച്ചെ തെന്നോർത്ത് സമാദാനിക്ക് ”ജിത്തു മുറിയിൽ നിന്നും പുറത്തേക്ക് പോയി

പ്രതീക്ഷകൾ നശിച്ച് തളർന്ന മനസ്സും ശരീരവു മായി മഹാദേവൻ അവന്റെ കിടക്കയിൽ നിറ കണ്ണുകളുമായി അശുപത്രി മുറിയുടെ മേൽകൂരയിലേക്ക് നോക്കി

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

 

റേച്ചലും മാളുവും നിസാമും ഷാനുവും അവരുടെ വീടിന്റെ പൂമുഖത്തിരിക്കുകയാണ്.

രാത്രിയുടെ ഇരുട്ടിന് അവിടെയാകെ ഉള്ളതൊരു എമർജൻസി ലാമ്പ് മാത്രമാണ്, കറണ്ട് പോയിട്ട് കുറച്ചു സമയമായിട്ടുണ്ട്.

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *