സുൽത്വാൻ 8 [ജിബ്രീൽ] 312

അവിടെ നടക്കുന്ന അഭിപ്രായ പ്രകനങ്ങ ളൊന്നും ജിത്തുവിനെ ബാധിക്കുന്നുണ്ടാ യിരുന്നില്ല അവൻ എന്താ സംഭവിച്ചതെന്ന് ഒന്നോർത്തു നോക്കുകയായിരുന്നു

“നീ ….. നിന്റെ ഒരു കൈ ചുരിട്ടി പിടിച്ചാണ് ബാഗ്‌ തുറന്നത്. ഇവളാണത് എടുത്തത് എന്നിട്ട് കൈയ്യിലുണ്ടായിരുന്ന മാല എന്റെ ബാഗിൽ നിന്നും എടുത്ത പോലെ അഭിനയിച്ചു …..” ജിത്തുവിന്റെ മുഖത്തെ ഞെട്ടലെല്ലാം പോയ് മറഞ്ഞു പ്രശ്നം പരിഹരിക്കപ്പെട്ട സന്തോഷമായയിരുന്നു മുഖത്ത്

“ഇനി നീ ഇത് എന്റെ തലയിലിടാൻ നോക്കു കയാണോ …. നീ ഒരു പഠിച്ച കള്ളൻ തന്നെ….” പെട്ടന്ന് ഒന്നു ഞെട്ടിയെങ്കിലും അവളത് സമർഥമായി മറച്ചു പിടിച്ചു

“അപ്പോ നീയല്ല ഇതെടുത്തത് ” ജിത്തു അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി

“അല്ല …..” അവൾ തറപ്പിച്ചു പറഞ്ഞു

“കള്ളം ………” ജിത്തുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു

“ഇവൾ കള്ളം പറയുകയാണ് ” ജിത്തു കരഞ്ഞ കണ്ണുകളുമായി നിൽക്കുന്ന മാളുവിന് നേരെ തിരിഞ്ഞു

“ഇവളെയെനിക്കറിയാം എന്നോടിവളിങ്ങനെ ചെയ്യില്ല” മാളു കോപം കൊണ്ടു ജ്വലിച്ചിരുന്നു

“എന്റെ ഉപ്പയാണെ സത്യം ഞാനിതെടുത്തിട്ടില്ല” ജിത്തുവിന്റെ ശബ്ദം ശാന്തമായിരുന്നെ ങ്കിലും അതിനു വല്ലാത്ത ഉറപ്പുണ്ടായിരുന്നു

“എത്ര പെട്ടന്നാണ് നീ ഉപ്പാനെ പിടിച്ചു സത്യം ചെയ്യുന്നത്. നിന്റെ ഉപ്പയും നിന്നെ പോലൊരു കള്ളനായിരിക്കും ……..” മാളുവിനത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല അതിനു മുമ്പു തന്നെ ജിത്തുവിന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു.

അവളുടെ തല മുഴവൻ കറങ്ങുന്നതിനിടയിൽ ജിത്തുവിന്റെ കണ്ണുകൾ ഇളം കറുപ്പു നിറത്തിൽ നിന്നും ചാര നിറത്തിലേക്കു മാറുന്നതവൾ കണ്ടിരുന്നു.

പെട്ടന്നു ആൺകുട്ടികൾ മുഴുവനും അവനു നേരെ കുതിച്ചു.ആദ്യം വന്നവന്റെ തലയിൽ ജിത്തു ടേബിളിലിരുന്ന ഗ്ലാസെടുത്തടിച്ചു  അവൻ അലറികൊണ്ടു നിലത്തിരുന്നു അതു കണ്ട് ബാക്കിയുള്ളവർ ഒന്നു പതറിയ സമയം കൊണ്ട് ജിത്തു ടേബിളിന്റെ വശത്തു വെച്ചിരുന്ന മരത്തിൻറെ സ്റ്റൂൾ കയിലെ ടുത്തിരുന്നു. ആദ്യത്തെ ഞെട്ടൽ മാറിയ അവർ മുന്നോട്ടു വന്നതും ജിത്തു സ്റ്റൂൾ ഉപയോഗിച്ചു വീശി അടിക്കാൻ തുടങ്ങി ആദ്യത്തെ അടിയിൽ തന്നെ മുന്നാളുകൾ തെറിച്ചു പോയി ശക്തമായ ആ അടിയിൽ സ്റ്റൂളിന്റെ കാലുകൾ പൊട്ടിയിരുന്നു. പിന്നെ ജിത്തു അതിലൊരു കാലൊടുത്തു കൊണ്ടവരെ തല്ലാൻ തുടങ്ങി അവന്റെ കരുത്തിനു മുമ്പിൽ പതിനഞ്ചോളം വരുന്ന ആ കോളേജ് പയ്യന്മാർക്കു പിടിച്ചു നിൽക്കാൻ സാധിച്ചില്ല. അവരെ മുഴുവൻ അടിച്ചൊതുക്കിയ ശേഷം ജിത്തു മാളുവിന്റെ നേരെ തിരിഞ്ഞു. നേരത്തെ കിട്ടിയ അടികൊണ്ടു തന്നെ അവൾ തളർന്നു പോയിരുന്നു അവളുടെ അടുത്തവളുടെ മൂന്നു കൂട്ടുകാരികളും ഇരിക്കുന്നുണ്ട് അവർക്ക് ചുറ്റും ഹോട്ടലിലെ ജീവനക്കാരും അവരുടെയെല്ലാം കണ്ണുകളിൽ ഭയം നിറഞ്ഞിട്ടുണ്ട് ബാക്കിയുണ്ടായിരുന്ന കുറച്ച് കസ്റ്റമേഴ്സെല്ലാം തല്ല് തുടങ്ങിയപ്പോഴേ അവിടം വിട്ടു പോയിരുന്നു.

“പ്ലീസ് …… എന്നെ ഒന്നും ചെയ്യല്ലെ …… എന്നെ വിട്” ജിത്തുവിനെ കണ്ടു ഓടാൻ ശ്രമിച്ച ഹന്നയെ ജിത്തു പിടിച്ചു വെച്ചു

നിലത്തു വീണു കിടന്നിരുന്ന ഫോർക്കെടുത്ത് അവളുടെ കഴുത്തിൽ വെച്ചു ശേഷം മാളുവിനെ താങ്ങി ഇരിക്കുന്ന രണ്ടു പേരോട് അവളെ എഴുന്നേൽപ്പിക്കാൻ ആക്ഞാപിച്ചു

 

മുഖത്ത് തണുപ്പുള എന്തോ വീണതും മാളു ഞെട്ടിയുണർന്ന് ചുറ്റും നോക്കിയപ്പോൾ കാണുന്നത് നിലത്തു ചിതറി കിടക്കുന്ന തന്റെ ക്ലാസ് മേറ്റ്സിനേയും ഒരു ഫോർക്കിൻ മുനയിൽ നിൽക്കുന്ന തന്റെ ആത്മാർഥ കൂട്ടു കാരിയേയും ഒരു കൈയ്യിൽ ഫോർക്കും മറു കയ്യിൽ അവളുടെ മുഖത്തൊഴിച്ച വാട്ടർ ബോട്ടിലും പിടിച്ചു നിൽക്കുന്ന ജിത്തുവിനെയുമാണ്

17 Comments

Add a Comment
 1. രുദ്രരാവണൻ

  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  1. ജിബ്രീൽ

   Thank you Bro❤️❤️❤️

 2. നിധീഷ്

  ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  1. ജിബ്രീൽ

   ♥️?♥️♥️

 3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

  1. ജിബ്രീൽ

   Thanks

 4. Brother you are doing a great work.
  Kindly try to send the next parts without delay.
  Your story is one of the best now a days in this platforms.
  Good Job

  1. ജിബ്രീൽ

   കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

   ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

   Thanks for your feed Back ♥️♥️♥️♥️

 5. Very good story. Waiting for next part..

  1. ജിബ്രീൽ

   Thanks Bro

 6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

  1. ജിബ്രീൽ

   ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

   thank you for your words ♥️♥️♥️?

   1. ബ്രോ എഴുതി തുടങ്ങിയോ?

 7. Good keep writing

  1. ജിബ്രീൽ

   Thanks Bro

 8. ബ്രോ കാലതാമസം എടുക്കുന്നതാണ്
  കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
  അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
  ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
  അപ്പോൾ തുടർച്ചയായി എഴുതൂ .
  കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
  8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
  ഇതുവരെ അടിപൊളി അണ്
  നല്ല ഫീൽ ഉണ്ടായിരുന്നു.

  ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

  ?❤️❤️❤️??

  1. ജിബ്രീൽ

   ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
   ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
   ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
   സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

   ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

   ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

   Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *