എന്റെ ഗീതൂട്ടി ?? 5 [John Wick] 81

ഇല്ല….അവളെ ഇനി ഒരിക്കലും ഓർക്കില്ല ഞാൻ….അവളുടെ മുന്നിൽ അത്രയും താഴ്ന്നു….ഇനിയും വയ്യ….

 

ഞാൻ എന്റെ മനസ്സിൽ ദൃഡ നിശ്ചയമെടുത്തു….പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു…

 

പിറ്റേന്ന് മുതൽ ക്ലാസുകൾ തകൃതിയായി തന്നെ മുന്നേറി….. സഞ്ജന വളരെ നന്നായി പഠിക്കുന്ന കുട്ടിയാണെന്ന് ആദ്യ ദിവസങ്ങളിൽ തന്നെ മനസിലായി….

 

ക്ലാസ്സിൽ ടീച്ചർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം തന്നെ നല്ല ചുറുചുറുക്കോടെ മറുപടി പറഞ്ഞിരുന്നു…..

 

ഞാനാണേൽ ക്ലാസ്സിൽ ചോദിക്കുന്ന ചോദ്യങ്ങളെക്കെല്ലാം തെറ്റുത്തരം പറയുന്ന മഹാ ഒഴപ്പനും….പക്ഷെ ടീച്ചർമാർക്കൊന്നും അതിൽ വലിയ പ്രശ്നമില്ല…..അതിനും കാരണമുണ്ട്…

 

ഞാൻ സ്ഥിരം വഴക്ക് കേൾക്കുന്നത് കൊണ്ട് തന്നെ എന്നേയും എന്റെ കൂടെയുള്ളവരെയും വളരെ അവജ്ഞയോടെയാണ് സഞ്ജന നോക്കിയിരുന്നത്…..

 

ഓരോ ദിവസവും ക്ലാസ്സിലെ വിശേഷങ്ങളറിയാൻ ഓടിയെത്തുന്ന ഗീതൂട്ടിയെ ഞാൻ എന്നും നിരുത്സാഹപ്പെടുത്തുന്നത് പതിവായി…..

 

അവളെ കൂടുതൽ നേരം അഭിമുഖിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തത് കൊണ്ട് ഞാൻ വീട്ടിൽ നിന്നും എന്നും വൈകീട്ട് ഷാപ്പിലേക്ക് അടുത്തുള്ള അരയാലിൻ ചുവട്ടിൽ പോയിരിക്കുന്നത് പതിവാക്കി…..

 

അവിടെ നിന്ന് എന്നും പറമ്പുകളിൽ പോയി വെള്ളമൊഴിക്കുന്ന പണി അച്ഛനിൽ നിന്നും ഞാൻ ഏറ്റെടുത്തു…..

 

സന്ധ്യ ആകുമ്പോൾ മാത്രമേ ഞാൻ വീട്ടിലേക്ക് തിരിച്ച് ചെല്ലാറുള്ളു….. വീട്ടിലെത്തിയാലും ഞാൻ പരമാവധി ഗീതൂട്ടിയെ ഒഴിവാക്കി….

13 Comments

Add a Comment
  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *