സുൽത്വാൻ 8 [ജിബ്രീൽ] 312

സഹദേവൻ കേരളത്തിലേക്ക് പോന്ന ആ കാട്ടുവഴി അവർ പരിശോദിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. സഹദേവൻ സഞ്ചരിച്ചിരുന്ന ജീപ്പ് ഒരു ചെറിയ കൊക്കയിൽ നിന്നും കിട്ടിയിരുന്നു പക്ഷേ അതിൽ സ്വർണമോ സഹദേവനോ ഉണ്ടായിരുന്നില്ല.

മഹാദേവനു വല്ലാത്ത പേടി തോന്നാൻ തുടങ്ങി

തന്നെ താങ്ങി നിർത്തുന്ന തൂണുകളെല്ലാം ആരോ തകർക്കുന്ന പോലെ . പക്ഷേ അത് തകർക്കുന്ന കരങ്ങൾ അക്ഞാതമാണ് താനും.

അവനൊരു തീരുമാനെമെടുത്തിരുന്നു സത്യത്തിൽ അതു മാത്രമാണവന്റെ മുമ്പിലെ ഏക വഴി, ഹുദൈഫെന്ന ജിത്തുവിന്റെ മരണം. ജിത്തു കൊല്ലപെട്ടാൽ ചോലക്കാട്ടു ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് വരാൻ പോകുന്നത് സഫീറായിരിക്കും. അങ്ങനെയാണെങ്കിൽ ചോലകാട് ഗ്രൂപ്പിന്റ മുഴുവൻ നിയന്ത്രണവും മഹാദേവന്റെ കയ്യിൽ വന്നു ചേരും…

മഹാദേവൻ തന്റെ ഫോൺ കയ്യിലെടുത്ത് സേവ് ചെയ്ത് വെച്ചിരുന്ന ഒരു നമ്പറിലേക്ക് ഡയൽ ചെയ്ത് ചെവിയിൽ വെച്ചു

 

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

 

ചുവന്ന സൂര്യൻ ഉദിച്ചു നിൽക്കുന്ന ഒരു നദീ തീരം. ആ തീരത്തിൽ ഒരുപാട് ശവശരീരങ്ങൾ ചിതറി കിടക്കുന്നുണ്ട്. അ തീരത്തിന്റെ വശത്ത് ചുവന്ന പ്രകാശം കടക്കാത്ത മരങ്ങൾ നിറഞ്ഞ ഒരു കാടാണ്. ആ തീരത്തെ മണൽ തരികൾ രക്തംവും ചുവന്ന വെളിച്ചവും കാരണം കടും ചുവപ്പു നിറത്തിലായിട്ടുണ്ട്.

അവിടെ നിലത്തുറക്കാത്ത കാലുകളുമായി നിൽക്കുന്ന ഒരാളെ അഞ്ച് സൈനികർ വളഞ്ഞിട്ടുണ്ട് അയാളുടെ വലത്തേ കയ്യിലെ വാൾ രക്തത്തിൽ സ്നാനം ചെയ്തെടുത്ത പോലെ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു ഇടത്തേ കയിലെ വാളവൻ നേരെ നിൽക്കാൻ വേണ്ടി നിലത്തു കുത്തിയിട്ടുണ്ട്. അവന്റെ ദേഹത്തിലെ മുറിവുകളിൽ നിന്നും ചോര പുറത്തേക്ക് കുതിക്കുന്നുണ്ട്.

അവനെ വളഞ്ഞ അഞ്ചു പേരും ഒരേ സമയം അവന്റെ നേരെ കുതിച്ചു. അവൻ അനങ്ങിയില്ല , അവർ അടുത്തെത്തിയതും ഇടതു കയ്യിലെ വാളിൽ കുത്തി തന്റെ ബാക്കിയുള്ള മുഴുവൻ ശക്തിയും ഉപയോഗിച്ച വൻ ഉയർന്നു ചാടി വലത്തേ കയ്യിലെ വാൾ വട്ടത്തിൽ വീശി.

അങ്ങനൊരു നീക്കം അവർ പ്രധീക്ഷിക്കാത്തതു കൊണ്ട് തന്നെ നാലു പേരുടെ തലകൾ ആ വീശലിൽ കഴുത്തിൽ നിന്നു വേർപെട്ടിരുന്നു, ബാക്കിയുളള ഒരുത്തന്റെ നെഞ്ചിൽ തന്റെ നാലു കൂട്ടുകാരുടേയും തലകൾ നിലത്തു വീണതിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പ് അയാൾ അവന്റെ വാൾ കുത്തിയിറക്കി.

അവൻ പതിയെ വേച്ചു വേച്ച് കാലടികൾ എടുത്തു വെച്ച് നിലത്തു വീണു കിടന്നിരുന്ന ഒരാളുടെ അടുത്ത് മുട്ട് കുത്തിയിരുന്നു.

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *