❤️From your Valentine❤️ 2 [Akku✨️] 15

❤️From your Valentine❤️

By Akku ? | Previous Parts


 

പക്ഷെ അവളറിയാതെ, അവളെ ഉറ്റുന്നോക്കികൊണ്ട് ഒരുവൻ ബാൽക്കണിയിൽ ചാരിനിന്നു.. അവന്റെ മുഖത്ത് വശ്യത നിറഞ്ഞു, ഒപ്പം ചുണ്ടിലൊരു പുച്ഛചിരിയും….

 

തുടർന്നു വായിക്കുക…

 

” പാടുന്നു പ്രിയരാഗങ്ങൾ

ചിരി മായാതെ നഗരം… ??”

 

ഹെഡ്ഫോണിൽ നിന്നൊഴുകുന്ന അവളുടെ പ്രിയപ്പെട്ട പാട്ട് കേൾക്കുകയാണ് ലില്ലി.. ഇടയ്ക്ക് തന്റെ ചുവടുകളും പാട്ടിനനുസരിച്ചു ചലിക്കുന്നുണ്ട് താനും.ഇപ്പൊ വക്കീലിന്റെ വീട്ടിലേക്ക് പോവുന്ന വഴിയാണല്ലൊ, അതല്ലേ കൊച്ചിനിത്ര സന്തോഷം.പൊതുറോഡിൽ ആളുകൾക്ക് നടപ്പാതയൊരുക്കുന്ന വഴിയിലൂടെയാണ് നടത്തം, അതുകൊണ്ട് വണ്ടി വരുമെന്ന പേടി വേണ്ട..ഈ സമയമത്രയും ലില്ലിയുടെ മനസ്സിൽ കഴിഞ്ഞ ദിവസത്തെ കാര്യങ്ങളാണ് ഓടുന്നത്… അവൾ വക്കീലിനോട് ഇഷ്ടം പറഞ്ഞതും, താൻ പ്രണയിക്കുന്ന വ്യക്തി തന്നെയും പ്രണയിക്കുന്നുണ്ടെന്നുള്ള തിരിച്ചറിവ്,മൃദുവുമായി തന്റെ സന്തോഷം പങ്കുവെച്ചതും രണ്ടുപ്പേരും കൂടി കറങ്ങാൻ പോയതും, എല്ലാം സുഖകരമായ ഓർമ്മകൾ.. അതോർക്കുംതോറും അവൾക്ക് സന്തോഷം തോന്നി.

 

“ഇന്നെന്താണാവൊ ലീവ് ഒക്കെ തന്നത് ഈശോയെ. അല്ലേൽ ലീവെന്ന് പറഞ്ഞു ചെന്നാൽ ഇംഗ്ലീഷിൽ ഭരണിപ്പാട്ട് പാടുന്നതാ…. ലില്ലി തലേന്ന് അനയ് ഫോൺ വിളിച്ചു പറഞ്ഞതോർത്ത് സ്വയം ആത്മഗമിച്ചു. ?അവൾ ഓരോന്ന് ആലോചിച്ചു കൂട്ടുമ്പോഴേക്കും അവളുടെ ഫോൺ റിങ് ചെയ്തിരുന്നു.

അവൾ ഇയർഫോൺ ബാഗിലിട്ട് കാൾ അറ്റൻഡ് ചെയ്തു….

 

“എന്നാടി പരട്ട മൃദു.??

 

“വോ.. ഒന്നുവില്ലേയ്.. ഭവതി വീട്ടിൽ നിന്നിറങ്ങിയോന്നറിയാൻ വിളിച്ചതാ”?…അപ്പുറത്ത് നിന്ന് മൃദു പുച്ഛിച്ചുകൊണ്ട് അവൾക്ക് മറുപടി കൊടുത്തു.

 

“ആഹ്…എന്തുപറ്റി എന്റെ മൃദുക്കൊച്ചിനു… ശബ്ദത്തിനൊക്കെ ഭയങ്കര ഘനം. ?..”

 

പിന്നെ ഞാനെന്ത് പറയണം … പോടീ നീ പോ… ആകെക്കൂടി ആറ്റുനോറ്റാ നിനക്ക് നിന്റെ എപ്പരാച്ചി മൂരാച്ചി കണവൻ ലീവ് തരുന്നെ.. അതും പതിവില്ലാണ്ട് ഇങ്ങോട്ടേക്ക് വിളിച്ചു പറയുന്നു… എന്നാ പിന്നെ ഞാനുംകൂടി ലീവാക്കി ഇന്ന് അടിച്ചുപൊളിക്കാമെന്ന് വിചാരിച്ചപ്പൊ അവൾടെയൊരു ഉഗാണ്ടേലെ കേക്കും കൊണ്ട് പോയിരിക്കുന്നു.? എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.?…

 

ഹിഹിഹി.. എന്നാടി എന്റെ മൃദു?. അടിച്ചു പൊളിക്കാനൊക്കെ നമ്മുക്ക് ഇനിയും സമയം ഇങ്ങനെ നീണ്ടു കിടക്കുവല്ലേ?? ?ഇപ്പൊ ആദ്യം പോയി എന്റെ കണവനെ ഒരുക്കരയ്ക്കടുപ്പിക്കട്ടെ.. എന്നിട്ട് വേണം ഞാൻ സ്വപ്നം കണ്ട കിനാശ്ശേരിയിലൂടെ കയ്യും പിടിച്ചു നടക്കാൻ. ?

 

ആഹ് ബെസ്റ്റ്.. അങ്ങേരേം കൊണ്ട് നടക്കാൻ പറ്റിയ സ്ഥലം കിനാശ്ശേരിയല്ലെടി, വല്ല ലൈബ്രറിയിലേക്കൊ സുവിശേഷ സഭയിലേക്കൊ കൊണ്ടുപ്പോയിട്ട് വാടി. ??

 

മൃദു ഫോണിലൂടെ ട്രോള്ളുന്നത് കേട്ട് ലില്ലി പല്ല് കടിച്ചുപൊട്ടിച്ചു ഫോണിലേക്ക് നോക്കി…

 

നീയീ കാര്യം പറയാനാണോടി ഇത്രേം കഷ്ടപ്പെട്ട് ഫോൺ വിളിച്ചത്?? ??

 

ഉയ്യോ… സോറി മാഡം, ഞാൻ വിളിച്ച കാര്യം പറയാൻ വിട്ടുപ്പോയി. അതായത് അമ്മച്ചി ?….

 

പ്ഫാ..ആരാടി നിന്റെ അമ്മച്ചി?? ??.. മൃദു പറഞ്ഞുപ്പൂർത്തിയാക്കും മുമ്പ് ലില്ലി അവളെ ആട്ടിവിട്ടു.

 

സോറി സോറി. ??…

 

മ്മ്മ്.. ഇനി നീ എന്നാത്തിനാ വിളിച്ചേന്ന് പറയെടി ????

 

എടി… അതായത് ഞാൻ വരുന്ന വഴിയിൽ വെച്ച് നമ്മുടെ പോസ്റ്റ്‌മാൻ ചേട്ടൻ ഗോപാലേട്ടനെ കണ്ടിരുന്നു.. പുള്ളി പറഞ്ഞു നിനക്കൊരു കത്തുണ്ടെന്ന്, പോസ്റ്റ്‌ ഓഫീസിൽ പോയിഅത് വാങ്ങാൻ പറഞ്ഞിട്ടുണ്ട്.. നീയെന്തായാലും പോവുന്ന വഴിയല്ലേ.?അതുകൂടി വാങ്ങിക്കൊണ്ട് പോ. ?എന്തായാലും ഞാൻ വെയ്ക്കുവാണെ ഇവിടെ ബാങ്കിലിന്ന് തിരക്ക് കൂടുതലാ.?

 

ഇത്രയും പറഞ്ഞു മൃദു കാൾ കട്ട്‌ ചെയ്തു… നമ്മുടെ ലില്ലിക്കൊച്ച് തനിക്കാരാ കത്തൊക്കെ എഴുതാനെന്നാലോചിച്ചു പോസ്റ്റ്‌ ഓഫീസിലേക്ക് നടക്കാൻ തുടങ്ങി… എന്തോ മഴപെയത് തോർന്ന വഴിയോരങ്ങൾ നമ്മിലൊരു പുതുവികരമാണ് സൃഷ്ടിക്കുന്നത്. ഉന്മേഷവും, കുളിരും, സന്തോഷവും എല്ലാം ഇടകലർന്ന ഭാവം..ഇതെല്ലാം ആസ്വദിച്ചു വഴിയിലൂടെ നടന്നുപ്പോകുമ്പോളാണ് ഒരു ബൈക്ക് നമ്മുടെ ലില്ലിയുടെ മുന്നിൽ ബ്രേക്ക്‌ പിടിച്ചു നിന്നത്…പെട്ടന്നായതുകൊണ്ട് ലില്ലി നല്ലപോലെ ഞെട്ടി, അതിന്റെ ദേഷ്യം അവളുടെ മുഖത്ത് കാണാനും ഉണ്ട്…

 

“ടൊ ടൊ… താൻ എവിടെ നോക്കിയാടൊ വണ്ടിയോടിക്കുന്നെ??? തനിക്കൊന്നും കണ്ണില്ലേ.. ??ചീങ്കണ്ണി.. ???… ലില്ലി  ഇത്രേം വിളിച്ചുപറഞ്ഞുകൊണ്ട് പല്ലുക്കടിച്ചു..

 

പക്ഷെ അവൾ പറഞ്ഞതൊക്കെ കേട്ട് ശരിക്കും അന്തംവിട്ടു ഇരിക്കുകയാണ് ബൈക്കിൽ വന്ന ചേട്ടൻ.. എന്തോ താൻ പറയേണ്ട ഡയലോഗ് ഒക്കെ വേറൊരാൾ വിളിച്ചു പറയുമ്പൊ ആരുടെയായാലും കിളി പറക്കില്ലേ?? അല്ല ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാവും അല്ലെ ഈ നടപ്പാതയിലൂടെ നടക്കുന്ന ഇവളുടെ മുന്നിൽ എങ്ങനെ ബൈക്ക് വന്നു നിന്നെന്ന്.. ?ഇതാണ് എന്നെപ്പോലെ വിവരമുള്ളവർ പറയുന്നത് റോഡിലൂടെ പോവുമ്പോൾ ഫോൺ സംഭാഷണങ്ങൾ ഒഴിവാക്കണമെന്ന്… എന്റെ വിവരമില്ലാത്ത നായിക സംസാരിച്ചു സംസാരിച്ചു നടുറോഡിൽ എത്തിയതൊന്നും അവൾ അറിഞ്ഞട്ടേയില്ല കേട്ടൊ?. ഇപ്പൊ തന്റെ ഭാഗത്താണ് മുഴുവൻ തെറ്റെന്നുപ്പോലും ചിന്തിനാക്കാനുള്ള വകതിരിവു അവൾക്കില്ല.. ?

 

സോറി… പക്ഷെ ഞാൻ വാഹനങ്ങൾക്ക് പോകാൻ വേണ്ടി സർക്കാർ പണിതിട്ട റോഡിലൂടെയാണ് മാഡം വണ്ടിയൊടിച്ചുപ്പോയത്?.. അല്ലാതെ കൊച്ചു ധാനം തന്ന വഴിറോടല്ലിത്.?…

 

അപ്പോഴാണ് ലില്ലി തന്റെ ചുറ്റുപാടും ശ്രദ്ദിച്ചത് തന്നെ.. ശരിയാണ് താൻ നടുറോഡിലാണ് നിൽക്കുന്നത്.. എന്റീശോയേ സംസാരിച്ചു സംസാരിച്ചു ഞാൻ നടുറോടെത്തിയല്ലോ.. ??എല്ലാത്തിനും കാരണം ആഹ് പരട്ട മൃദുവാ?. ബ്ലഡി ഗ്രാമവാസി ചങ്കത്തി.. ലില്ലിയുടെ മനസ്സിലെ പ്രാക്ക് കാരണം അങ്ങ് ബാങ്കിലിരിക്കുന്ന മൃദു അത്യാവശ്യം നല്ലരീതിയിൽ തുമ്മി. ?ആഹ് തുമ്മലിൽ അവളുടെ കയ്യിലുള്ള ചായ മുന്നിലിരിക്കുന്ന ആളുടെ മുഖത്തേക്കും തെറിച്ചുവീണു.. അയാൾ അവളെ ദഹിപ്പിച്ചുനോക്കികൊണ്ട് എഴുന്നേറ്റുപ്പോയി.

 

ഇല്ല ലില്ലി തളരരുത്.?ഇവന്റെ മുന്നിൽ തോൽക്കരുത്.. Come on you can..?അവൾ സ്വയം മനസ്സിൽ മോട്ടിവേറ്റ് ചെയ്തു…

 

ടൊ…എന്താ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നെ തനിക്കൊന്നും പറയാനില്ലെ???… പെട്ടന്ന് കേട്ട ഒച്ചയിൽ ലില്ലി തന്റെ ബോധമണ്ഡലത്തിലേക്ക് തിരിച്ചുവന്നുകൊണ്ട് മുന്നിലേക്ക് നോക്കി.. ഒരു പ്രാവശ്യം ഒരൊറ്റ വട്ടമേ മുന്നിലേക്ക് നോക്കിയൊള്ളു അവൾ.. ഒരൊറ്റ നോട്ടം മതി ജീവിതം മാറിമറിയാൻ.. ?ഇതാ ഇത്രയും നേരം തന്റെ മുന്നിൽ ഹെൽമെറ്റ്‌ വെച്ച് സംസാരിച്ചുകൊണ്ടിരുന്ന യുവാവ് ഹെൽമെറ്റ്‌ മാറ്റിയിരിക്കുന്നു…”കുഞ്ഞിക്കണ്ണ് എന്നാളാണെങ്കിലൊ ഇരുന്നിറം.. ചെറുതായി വീശുന്ന കാറ്റിൽ അവന്റെ നീണ്ടൻ കോലന്മുടികൾ പാറികളിക്കുന്നുണ്ട്.. കാണാനും നല്ല രസം.. ”

 

 

 

“ഒരുനിമിഷം ലില്ലി അവനെ നോക്കി നിന്നു… എന്തോ ഇതുവരെ അറിയാത്ത പേരറിയാത്ത വികാരം അവളുടെ കണ്ണുകളിൽ നിറഞ്ഞുതൂവുന്നപ്പോലെ.. എന്നാൽ അവളുടെ നോട്ടത്തിൽ തന്റെ മനസ്സിലുദിക്കുന്ന ഭാവങ്ങൾക്ക് എന്ത് പേരാണ് നൽകേണ്ടതെന്നറിയാതെ ഉഴറുകയാണ് അവന്റെ മനസ്സെന്നും അവളെറിയുന്നില്ല..രണ്ടുപേരുടെയും കണ്ണുകൾ കോർത്തു, ഒരുമാത്ര മാത്രം അടുത്ത നിമിഷം രണ്ടുപ്പേരും സംയമനം പാലിച്ചുകൊണ്ട് കണ്ണുകൾ പിടച്ചുമാറ്റി..

 

“അല്ലെങ്കിലും റോഡിൽ കൂടി നടക്കുമ്പോൾ കണ്ണും ബോധവും വേണം, അതൊന്നും ഇല്ലെങ്കിൽ ഇതുപോലെ ഏതെങ്കിലും വണ്ടിയുടെ അടിയിൽ പോവും.. ?അവൻ അവളെന്നോക്കി കണ്ണുരുട്ടി…

 

“അയിന് ?…

 

“നമ്മൾ കഷ്ടപ്പെട്ട് സിക്സെർ അടിച്ചു സ്കോർ ചെയ്യുമ്പോൾ അപ്പുറത്തുള്ളവൻ” അയിന് ” പറയുന്നത് എന്തൊരു ദ്രാവിടമാണല്ലേ?? ?ഇത് തന്നെയാണ് അവനും തോന്നിയത്.. അവൻ കലിയിളകി ബൈക്കിൽ നിന്നിറങ്ങാൻ പോയതും അവന്റെ പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്തു.. അവൻ അപ്പൊ തന്നെ അതെടുത്ത് ചെയ്വിയിലേക്കും വെച്ചു…

 

ആഹ് പറ ദാസപ്പേട്ടാ..?ആഹ് ഞാൻ വന്നുകൊണ്ടിരിക്കാ ഇപ്പോയെത്തും.. ശരിയെന്നാ.. അവൻ വേഗം ഫോൺ കട്ട്‌ ചെയ്തു ബൈക്കെടുത്തു പോയി…അവളാണെങ്കിൽ അവൻ പോവുന്നതൊന്ന് തിരിഞ്ഞു നോക്കി മുന്നിലേക്ക് നടന്നു… പക്ഷെ രണ്ടടി വെച്ചപ്പോഴാണ് അവൾക്ക് താഴേയ്ക്ക് നോക്കിയത്…

 

“താഴെയൊരു കുഞ്ഞുപോക്കറ്റ് ഡയറി വീണുക്കിടപ്പുണ്ട്… അവൾ അത് കയ്യിലെക്കെടുത്തു…

 

 

“ഒരു കുഞ്ഞുപൂട്ടും അതിന്റെ അടുത്തായി കുഞ്ഞിത്താക്കോലും അവൾ അതൊന്ന് തലോടി ആഹ് ഡയറി തുറന്നു ആദ്യത്തെ പേജ് മറിച്ചുനോക്കി…ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ.. വെറും ഫോട്ടോയല്ല തന്നെയിപ്പൊ ചീത്തവിളിച്ചുപ്പോയ ബൈക്ക് റൈഡറിന്റെ ഫോട്ടോ അതും ക്ലീൻ ഷേവ്.. ?നമ്മുടെ ലില്ലിക്കുട്ടിയ്ക്ക് ചെറുതായി ചിരിയൊക്കെ വന്നു.. അതേ ചിരിയോടെയവൾ അടുത്ത പേജ് മറിച്ചുനോക്കി.. ആഹ് പേജിന്റെ വടക്കുകിഴക്കേമൂലയിൽ അതിമനോഹരമായ കയ്യക്ഷരത്തിൽ ഒരു പേര് കുറിച്ചിരുന്നു..

 

“അലോക്….. അലോക്നാഥ്…

 

തുടരും…. ?

 

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

 

മൃദുല

 

 

ലില്ലി

 

 

 

1 Comment

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *