സുൽത്വാൻ 8 [ജിബ്രീൽ] 312

 

“സാറാ ……” തിരിഞ്ഞു നടന്നവളെ അവൻ വെപ്രാളപെട്ട് വിളിച്ചു

അവളുടെ പുറത്ത് മുൾവേലി കൊണ്ട് കീറിയ മുറിവിൽ നിന്നും രക്തം കിനിയുന്നുണ്ടായി രുന്നു,

അവന്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയ അവളെയവൻ തിരിച്ചു നിർത്തി അവളുടെ മുറിവ് പരിശോദിച്ചു,

“നടക്ക് മരുന്നു വെക്കണം ……… ” അവന്റെ വാക്കുകളിൽ അവളോടുള്ള കരുതൽ വ്യക്തമായിരുന്നു.

അത് തിരിച്ചറിഞ്ഞ അവൾ ചുണ്ടിൽ പുഞ്ചിരിയുമായി അവന്റൊപ്പം വീട്ടിലേക്ക് നടന്നു.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

മഹാദേവൻ അവന്റെ വീടിന്റെ പുറത്ത് ഗാർഡെനേരിയയിലിരുന്ന് മദ്യം സിപ് സിപ്പായി കുടിച്ചു തീർത്തു കൊണ്ടിരിക്കുകയാണ്.

ജിത്തുവിനെ കൊല്ലാനുള്ള അവന്റെ പദ്ധതി ഇന്നലെയും പാളി പോയത് അവന്റെ കോപം വർദ്ധിപ്പിച്ചു, ഗ്ലാസ് മാറ്റിവെച്ചവൻ കുപ്പി യോടെ എടുത്ത് കുടിക്കാൻ തുടങ്ങി, ഒറ്റവലിക്ക് പകുതി കുപ്പി അകത്താക്കിയ അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്ന് പൂർണമായി ബോധം നശിച്ചു

 

മഹാദേവന്റെ വീടിന്റെ വലിയ ഗേറ്റിന് കാവലിനായി നിന്നിരുന്ന രണ്ടു സെക്യൂരിറ്റികൾ മതിലിൽ നിന്ന് ആരോ ചാടിയ ശബ്ദം കേട്ടവർ ആ ഭാഗത്തേക്ക് മതിലിന്റെ ഭാഗത്തു നിന്നും ഒരു ശബ്ദം കേട്ട് അങ്ങോട്ടേക്ക് ചെന്നു, പക്ഷേ അവർക്കവിടെ ആരെയും കാണാൻ സാധിച്ചില്ല

തിരിച്ചു നടക്കാൻ തിരിഞവരുടെ വായും മൂക്കും കരുത്തുറ്റ കൈകളാൽ മൂടപെട്ടു അവർക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് തന്നെ അവരുടെ തല ഒരു സൈഡിലേക്ക് തിരിച്ച് പിടിച്ചവർ ബോധം കെടുത്തിയിരുന്നു.

ബോധം കെട്ടു കിടക്കുന്നവരെ മറികടന്ന് ജിത്തുവും ഷാനുവും ഗാർഡെൻ ഏരിയയിലേക്ക് നടന്നു, ബോധം കെട്ട് കിടക്കുന്ന മഹാദേവനെ ഷാനു നേരെ ഇരുത്തി ശേഷം അവന്റെ തല ഒരു വശത്തേക്ക് ചരിച്ചു വെച്ചു. ജിത്തു അപ്പോഴേക്ക് അവന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ച്ചില്ലുകുപ്പി എടുത്തിരുന്നു, അതിലെ ദ്രാവകം അവൻ സിറിഞ്ചിൽ നിറച്ച ശേഷം മഹാദേവന്റെ കഴുത്തിൽ താഴ്ത്തി.

_________________________

മുന്നടിയോളം നീളമുളള ഒരു ലോക്കറിന്റെ മുമ്പിലാണവർ നിൽക്കുന്നത്. കുറച്ചു ദിവസം മുമ്പ് തന്നെ ജിത്തു ഈ വീട്ടിൽ കയറി ലോക്കറിന്റെ ചിത്രങ്ങൾ എടുത്തിരുന്നു, അതുകൊണ്ട് തന്നെ അതെങ്ങെനെ തുറക്കണെമന്നവർക്കറിയാം.

ലോക്ക് തുറന്നാൽ അടിക്കുന്ന അലാറത്തിന്റെ വയർ അവരാദ്യം തന്നെ ഊരി മാറ്റി എന്നിട്ട് പാസ്വേർഡ് ടൈപ് ചെയ്യുന്ന കീപാടിൽ ഒരു ചെറിയ പെട്ടി ഘടിപ്പിച്ചു, ചുവന്ന് പ്രകാശിച്ചിരുന്ന ലോക്കറിന്റെ പൂട്ട് പച്ച കത്തി. ഷാനു ലോക്കറിന്റെ ഹാന്റിലിൽ പിടിച്ചു തുറന്നു.

അതിനകത്ത് ഒരു ചെറിയ ബോക്സും ഒരു പാട് ഫയലുകളുമായിരുന്നു ഉണ്ടായിരുന്നത്,

പെട്ടന്ന് ഷാനു ചെവി വട്ടം പിടിക്കുന്നത് കണ്ട ജിത്തുവും ചെവി കൂർപ്പിച്ചു.

അരോ ഒരാൾ വീടിന്റെ മുകളിലേക്ക് വരുന്നതിന്റെ ശബ്ദമാണ്, വരുന്നയാൾ വളരെ ശ്രദ്ധയോടെയാണ് അകത്തേക്ക് വരുന്നതെങ്കിലും ജിത്തുവിനും ഷാനുവിനും അത് കേൾക്കാൻ കഴിയുമായിരുന്നു. ജിത്തു ഉടനടി വാതിലിന്റെ സൈഡിലേക്കു മറഞ്ഞു.

കാലൊച്ച പതിയെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു, അകത്തേക്കു കയറിയ കാലടി ശബ്ദം പുറകിലെ അപകടം മനസ്സിലാക്കുന്നതിനു മുമ്പു തന്നെ ജിത്തു പുറകിലൂടെ കയ്യിട്ട് തലയും കൂട്ടി പൂട്ട് ഇട്ട് കഴിഞ്ഞിരുന്നു, അവൻ പൂട്ടിട്ട് കഴിഞ്ഞപ്പോ ഴാണ് അതൊരു പെണ്ണാണെന്നവന് മനസ്സിലായത്, അവൾ കുതറുന്നുണ്ടായിരുന്നെ ങ്കിലും ജിത്തുവിന്റെ കരുത്തിനു മുമ്പിൽ അത് ഫലവത്തായില്ല.

ഷാനു അവളുടെ കയ്യിൽ നിന്നും വീണ് പോയ തോക്കെടുത്ത് അടുത്തേക്ക് ചെന്നു മുറിയിൽ ആകെ ഒരു ചെറിയ സീറോ ബൾബിൽ നിന്നും വരുന്ന വെളിച്ചം മാത്രമൊളളു,

മുമ്പിലേക്കു വന്ന ഷാനുവിന്റെ മുഖം കണ്ട് നീല മാസ്ക്ക് ധരിച്ചിരുന്ന അവളുടെ കണ്ണുകൾ വിടർന്നു. ഷാനു അവളുടെ മുഖത്തെ നീല മാസ്കെടുത്തു

*സാറ ………” അവന്റെ മുഖത്താശ്ചര്യം

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *