എന്റെ ഗീതൂട്ടി ?? 5 [John Wick] 81

വെളുത്തു തുടുത്ത അവളുടെ മുഖത്ത് ആ രണ്ട് വെള്ളാരം കണ്ണുകൾ രണ്ട് നക്ഷത്രകുഞ്ഞുങ്ങളെ പോലെ പ്രതിഫലിച്ചിരുന്നു…….

 

രണ്ട് ചുവന്നു തുടുത്ത ചുണ്ടുകൾ….ജന്മനാ ഉള്ളതോ അതോ ഈ വെയിൽ തട്ടി ചുവന്നതോ ആയ കവിളിണകൾ അവളുടെ വട്ടമുഖത്തിന് ശോഭയേറെ കാണിച്ചിരുന്നു…..

 

ആകെ കൂടെയൊരു വെണ്ണക്കൽ പ്രതിമ….അവൾ പതിയെ മുന്നിലെ ബെഞ്ചിൽ തന്നെ സ്ഥാനമുറപ്പിച്ചു…..

 

ഒരു നിമിഷം ഞങ്ങളുടെ ക്ലാസ്സ്‌റൂം ഒന്നടങ്കം വന്നതാരെന്ന് അറിയുവനായി കൊതിച്ചു…..കൂടെ ഞാനും….

 

“അമ്പോ….എന്താടാ ഇത്….ഒരുമാതിരി ഐശ്വര്യ റായ് പോലെ ഉണ്ടല്ലോ…..”എന്റെ അടുത്തിരുന്ന അഖിൽ എന്നോട് അടക്കം പറഞ്ഞു….

 

“ഏതേലും വല്യ വീട്ടിലെ കുട്ടിയാവും….”അഖിലിന്റെ അപ്പുറത്തിരുന്നവൻ അവന്റെ ഒരു നിഗമനം പറഞ്ഞു….

 

ഞാൻ ഒന്നും മിണ്ടാതെ ആ വെണ്ണക്കല്ലിൽ തീർത്ത ശില്പത്തെ തന്നെ നോക്കിയിരുന്നതേയുള്ളു……

 

“അപ്പൊ കുട്ടികളെ… ഞാൻ ആണ് ഈ വർഷത്തെ നിങ്ങളുടെ പുതിയ ക്ലാസ്സ്‌ ടീച്ചർ….എന്റെ പേര് അനിത….. ഞാൻ പഠിപ്പിക്കുന്നത് സോഷ്യലാണ്..”കുറച്ച് നേരത്തിനു ശേഷം ഞങ്ങളുടെ പുതിയ ക്ലാസ്സ്‌ ടീച്ചർ സ്വയം പരിചയപ്പെടുത്തി….

 

“ഇനി നിങ്ങൾ ഓരോരുത്തരായി സ്വയം പരിചയപെടുത്തു….ആദ്യം കുട്ടി തന്നെ തുടങ്ങിക്കോളൂ….”അനിത ടീച്ചർ ആ വെണ്ണക്കൽ ശില്പത്തിനോട് പറഞ്ഞു….

 

അവൾ അവൾ പതിയെ അവളുടെ ബാഗ് ബെഞ്ചിൽ വെച്ച് എഴുനേറ്റ് ക്ലാസ്സിനെ അഭിമുഖീകരിക്കും വിധം വന്നു നിന്നു……

13 Comments

Add a Comment
  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *