Second Chance [NotAWriter] 29

Views : 1131

Second Chance

Author : NotAWriter


JUST  A TRY …

ട്രെയിൻ ഇന്റെ സ്‌പീക്കറിൽ അന്നൗൺസ്‌മെന്റ് വന്നു : അടുത്ത സ്റ്റേഷൻ ഫ്രാങ്ക്ഫുർട് എയർപോർട്ട്

എന്തിനു ഞാൻ ഇതിനു സമ്മതിച്ചു എന്ന് മാത്രം എനിക്ക് അറിയില്ലാ.

അച്ഛൻ പൊതുവെ എന്നോട് ഒന്നും ചെയ്യാൻ നിര്ബന്ധിക്കാറില്ല, അത് കൊണ്ട് ആകാം ഞാൻ പുള്ളി പറഞ്ഞപ്പോ ഈ കാര്യം ഏറ്റതു.

എയർപോർട്ട് എത്തി ടെർമിനൽ 2-ഇൽ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊ 15 മിനിറ്റ് ആയി , ഫ്ലൈറ്റ് ലാൻഡ് ചെയ്തിട്ട് 30 മിൻ ആയെന്ന് കാണികുന്നിൻഡ് . ഇനിയും എത്ര നേരം നോക്കി നിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോ അതാ വരുന്നു എന്റെ തലവേദനക്ക് ഉള്ള പ്രതി.

ആളു കുറെ മാറിയിട്ടുണ്ട് , കുറ്റം പറയാനും പറ്റില്ലാ ഞാൻ പഠനവും ജോലിയും ഒക്കെ ആയിട്ട് ഇങ്ങോട് സെറ്റൽ ആയിട്ട് ഇപ്പൊ 4 കൊല്ലം ആകുന്നു അതിനു ഇടക്ക് നാട്ടിൽ തന്നെ പോയത് തന്നെ 2 തവണ .

എന്നെ ദൂരത്തു നിന്ന് കണ്ടു എന്ന തോന്നുന്നു.
ബാഗ് ഉം ലുഗ്ഗജ് ഉം ഉന്തി അടുത്തേക്ക് വന്നു.
ആ മുഖത്തു ഇപ്പോഴും പഴയ ആ ചിരി കാണാം.

ഞാനും തിരിച്ചു ഒരു ചിരി സമ്മാനിച്ചു, “യാത്ര സുഖം ആയിരുന്നോ ഐശ്വര്യ ”.
എന്റെ ഐശ്വര്യ എന്ന വിളി കേട്ടിട്ടു ആകണം ആ ചിരി ഒന്ന് മങ്ങിയത്.
“യാത്ര സുഖം ആർന്നു, കണക്ഷൻ ഫ്ലൈറ്റ് ഇനു ഒരു 4 മണിക്കൂർ പോസ്റ്റ് ആയി, സൊ നല്ല ക്ഷീണം ഉണ്ട് “.
“അന്നാ നേരെ നമുക് ഇറങ്ങാം ഫുഡ് ഞാൻ കുറച്ചു കൊണ്ട് വന്നിട്ടുണ്ട് ഫ്ലൈറ്റിൽ കാര്യം ആയി ഒന്നും കിട്ടി കാണില്ലാലോ”, ഞാൻ എളുപ്പത്തിന് മേടിച്ച ടേക്ക് ആവേ ബർഗർ അവളെ ഏല്പിച്ചു.
“നീ ആള് മൊത്തം മാറി ഹരി “
“കുറെ കാലം ആയില്ലേ കണ്ടിട്ട്, മാറ്റങ്ങൾ കാണും, നീയും ആള് ആകെ മാറി “

ഞങ്ങൾ അവിടുന്ന് ബാഗും അടുത്ത പയ്യെ അടുത്ത ഉള്ള സബ്വേ ട്രെയിൻ കേറി .
പോകുന്ന ദൂരം മൊത്തം നാട്ടു വിശേഷവും വീട് വിശേഷവും തിരക്കി നേരം പോയി. ഇതിനു ഇടയ്ക്കു ഫുഡ് അടിക്കുന്ന ഇവളുടെ സ്പീഡ് കണ്ടാൽ തോന്നും നാട്ടിന് ഇവളെ പട്ടിണിക്കു ഇട്ടിട്ടാ ഇങ്ങോട് വിട്ടത് എന്ന്.

1 മണിക്കൂർ ഉള്ളിൽ ഞങ്ങൾ എന്റെ അപാർട്മെന്റ് എത്തി. 2 റൂമും ഒരു കിച്ചൻ, ഒരു വാഷ്‌റൂം ഉള്ള ഒരു ചെറിയ അപാർട്മെന്റ്. എന്റെ ഒടുക്കത്തെ പരിശ്രമം കൊണ്ട് ആണ് ആ കിളവി ജർമൻ ഹൗസ് ഓണർ ഇത് തന്നത് തന്നെ. മൊത്തം രേന്റ്റ് ഞൻ തന്നെ അടക്കേം വേണം വേറെ ആളെ കേറ്റാൻ അഹ്‌ണെങ്കിൽ പുള്ളിക്കാരിക്ക് കൂടി പിടിക്കണം. എന്തായാലും ഫ്രാങ്ക്ഫുർട് ഇൽ ഒരു നല്ല അപാർട്മെന്റ് കിട്ടാൻ ഉള്ള കഷ്ടപ്പാട് അറിയാവുന്നത് കൊണ്ട് ഞൻ ആളെ മാനേജ് ചെയ്ത അങ്ങ് പോകുന്നു.

Recent Stories

The Author

NotAWriter

1 Comment

Add a Comment
  1. ❤❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com