ഇല്ലിക്കൽ 7 [കഥാനായകൻ] 100

Views : 3372

 

[Previous Part]

 

“അതിനാണ് സാർ ഞാൻ സാറിനെയിപ്പോൾ കാണാൻ വന്നത് തന്നെ.

എനിക്ക് ഇല്ലിക്കൽ തറവാട്ടിൽ ഉള്ളവരെ പോയി കണ്ടു കാര്യങ്ങൾ അന്വേഷിക്കണം.

സാറിനോട് ചോദിച്ചിട്ട് പോകാമെന്ന് വിചാരിച്ചു കാരണം ഈ നാട്ടിലെ ഏറ്റവും പ്രമുഖരുടെ വീട്ടിലേക്ക് പെട്ടെന്ന് കയറി ചെല്ലാൻ സാധിക്കില്ലല്ലോ അതുപോലെ അവരെ പറ്റി കേട്ടപ്പോൾ തൊട്ടുള്ള ചെറിയ ആഗ്രഹം കൂടിയുണ്ട് എന്ന് കൂട്ടിക്കോ എനിക്ക് ആ തറവാടും അവിടുത്തെ ആൾക്കാരെയും കാണാൻ.”

അവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു പ്രതേക ഭാവം വന്നത് രഘു ശ്രദ്ധിക്കുകയും ചെയ്തു.

തുടരുന്നു.

അതിന് ശേഷം കുറച്ചു നേരം അവിടെ നിശബ്ദത പടർന്നു. അരവിന്ദൻ രഘുവിന്റെ മുഖത്തു നോക്കിയെങ്കിലും അയാൾ ചിന്തയിലായിരുന്നു. പിന്നെ അയാൾ പറഞ്ഞു തുടങ്ങി.

“എനിക്കിതിൽ നിനക്ക് പെർമിഷൻ തരാൻ സാധിക്കില്ല കാരണം എന്റെ പരിധിക്ക് മുകളിലാണ് അവരുടെ പവർ. അത് നിനക്ക് ഇപ്പോൾ മനസ്സിലാകില്ല പതിയെ മനസ്സിലായിക്കോളും. പിന്നെ ഞാൻ മേലുദ്യോഗസ്ഥരോട് ചോദിച്ചു നോക്കട്ടെ പക്ഷെ ഉറപ്പ് ഞാൻ പറയുന്നില്ല.”

രഘു അത് പറഞ്ഞതും അരവിന്ദന്റെ മുഖത്തു ചെറിയ നീരസം കാണാമായിരുന്നു പക്ഷെ അവൻ വേറെ ഒന്നും പറഞ്ഞില്ല. വേറെ കാര്യങ്ങൾ സംസാരിച്ചു അവരന്നു പിരിഞ്ഞു.

****************************************************************************

“നി ഇത് എങ്ങോട്ടാ ഈ പാതിരാത്രി അതും ഈ കാട് പിടിച്ചു കിടക്കുന്ന വീട്ടിലോട്ട്?”

രണ്ടു പേര് രാത്രി പതിയെ ചുറ്റും നോക്കി ഇല്ലത്തിന്റെ മുൻപിൽ ചെന്നു നിന്നു ചുറ്റും നോക്കി.

“എടാ കോപ്പേ ഞാൻ ചോദിച്ചത് നി കേട്ടോ? എന്തിനാണ് നമ്മൾ ഈ പാതിരാത്രി ഇങ്ങോട്ട് പോന്നത് എന്ന്?”

അതിലൊരുത്തൻ വേറെ ഒരുത്തനോട് പതിയെ ചോദിച്ചു.

“എടാ നമ്മളെ പറഞ്ഞയച്ച ആളുകൾക്ക് വേണ്ടത് ഈ ഇല്ലമാണ് അതിനുള്ള കളിയാണ്‌ ഇനി നടക്കാൻ പോകുന്നത്. അപ്പോൾ എന്താണ് ഈ ഇല്ലത്തിന്റെ പ്രതേകത എന്ന് അറിയാൻ എനിക്കൊരു ആഗ്രഹം അതുകൊണ്ട് വന്നതാ.”

അവന്റെ മറുപടി കേട്ടപ്പോൾ മറ്റെയാൾ ചുറ്റും നോക്കി കണ്ണെത്താ ദൂരം വരെ കാട് പിടിച്ചു കിടക്കുന്ന പഴയ ഇല്ലം എന്നല്ലാതെ വേറെയൊന്നും അയാൾക്ക് തോന്നിയില്ല.

“പിന്നെ അവരുടെ തലക്ക് ഓളമല്ലേ ഇത്രയും കാശിറക്കി ഈ കാടുപിടിച്ചു കിടക്കുന്ന ഈ പഴയ വീട് മേടിക്കാൻ. നിന്റെ തലക്കാണ് ഓളം വെറുതെ രാത്രി സ്വസ്ഥമായി രണ്ടെണ്ണം അടിച്ചു കിടന്നുറങ്ങേണ്ട സമയത്ത് ഈ കാട്ടിൽ തിരയാൻ വന്നേക്കുന്നു.”

എന്നിട്ടും അവൻ വേറെയെന്തോ ചിന്തിച്ചു നിൽക്കുന്നത് കണ്ടതും മറ്റേയാൾക്ക് ദേഷ്യം വന്നു.

“എടാ പൊട്ടാ നി ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. നി ചോദിച്ചില്ലേ എന്തുകൊണ്ട് ഈ കാട് പിടിച്ചു കിടക്കുന്ന ഈ പഴയ ഇല്ലം തന്നെ അവർ ഇത്രയും കാശ് കൊടുത്തു മേടിക്കാൻ ശ്രമിക്കണമെന്ന്. എന്നാ കേട്ടോ ഇത് നി വിചാരിക്കുന്ന കളി അല്ല. ഈ നാട്ടിൽ തന്നെ ഇത്രയും പരന്ന് കിടക്കുന്ന സ്ഥലം വേറെയില്ല. ആ ജംഗ്ഷനിൽ നിന്നും അങ്ങകലെ ആ പുഴയിൽ അവസാനിക്കുന്ന ഭൂമിയിൽ ആണ് നമ്മൾ നിൽക്കുന്നത് തന്നെ. ഈ നാട്ടിൽ ഇപ്പോൾ വരാൻ പോകുന്ന പ്രൊജക്ടുകൾ വച്ചു നോക്കിയാൽ ഈ ഇല്ലം നിൽക്കുന്ന സ്ഥലമുള്ള ആൾക്ക് എത്ര ലാഭമാണ് എന്ന് നിനക്കറിയോ? അതാണ് അവർ ഈ ഇല്ലത്തിനു വേണ്ടി ഇറങ്ങി തിരിച്ചത്.”

അവൻ പറഞ്ഞപ്പോഴാണ് മറ്റവൻ ശരിക്കും ആ സ്ഥലത്തെ പറ്റി ശ്രദ്ധിക്കാൻ തുടങ്ങിയത്. അതെ അവർ കുറെയായി നടക്കുന്നു പക്ഷെ ഇപ്പോഴും പാതി പോലും ആ സ്ഥലത്തിന്റെ എത്തിയിട്ടില്ല. എന്നാലും എന്തോ ഒരു സംശയം അവന്റെ മനസ്സിൽ കിടന്നിരുന്നു.

“നി പറഞ്ഞത് ശരിയായിരിക്കാം പക്ഷെ എന്തിനാ ഈ രാത്രി വന്നു നോക്കുന്നത് രാവിലെ പോരെ?”

“അത് എളുപ്പം സാധ്യമല്ല കാരണം ഈ സ്ഥലം ഇപ്പോൾ കയ്യിലുള്ളത് ഇവിടുത്തെ വലിയ ആളുകളാണ്. അപ്പോൾ നമ്മൾ ഇവിടെ കയറി എന്ന് അറിഞ്ഞാൽ നമ്മുടെ പരിപാടികൾ എല്ലാം തകരും. അതുമല്ല ഇന്ന് രാവിലെ മുതൽ ഈ പറമ്പിന്റെ വടക്കേ അറ്റത്തുള്ള കുളത്തിൽ മുഴുവൻ ആളുകളും പോലീസുമായിരുന്നു. ”

അവർ നടന്നു സംസാരിച്ചു കൊണ്ട് ഇല്ലത്തിന്റെ മുൻപിലെത്തി.

“അതെന്താ പോലീസും ആളുകളും വന്നത്?”

അവൻ അത്ഭുതത്തോടെ മറ്റവനോട് ചോദിച്ചു.

“ഏതോ ഒരുത്തൻ ആത്മഹത്യ എന്തോ ചെയ്തതാ എന്നാ ആരോ പറഞ്ഞു കേട്ടത്.”

അവർ അവിടെ എത്തിയതും പ്രകൃതിയിൽ ചെറിയ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഇല്ലത്തിന്റെ ഉള്ളിലെ ആ നിലവിളക്കിലെ തീ നാളം ആളി കത്താൻ തുടങ്ങി

പെട്ടെന്ന് അവരുടെ രണ്ടു പേരുടെയും ഫോൺ ബെല്ലടിച്ചു. രണ്ടു പേരും ഞെട്ടിയെങ്കിലും സാവധാനം ഫോൺ എടുക്കാൻ തുണിഞ്ഞതും അത് കട്ടായി. അതുപോലെ തന്നെ ഫോൺ ഓട്ടോമാറ്റിക്കായി ഓഫ്‌ ആവുകയും ചെയ്തു.

“ഇത് എന്ത് കോപ്പ് ടാ നിന്റെ ഫോൺ തന്നെ എന്റെ ഫോൺ ഓഫായി.”

“എടാ #%&# എന്റെ ഫോണും ഇപ്പോൾ ഓഫായി.”

“അളിയാ നമ്മുക്ക് തിരിച്ചു പോയാലോ?”

“എന്തിന് ഒന്ന് പോടാ ഞാൻ ആ കുളത്തിന്റെ അവിടേയും വരെ പോയിട്ടെ തിരിച്ചുള്ളൂ.”

അവരിൽ ഒരാൾ ആ ഫോൺ നോക്കി അവിടെ നിന്നപ്പോൾ മറ്റെയാൾ കുറച്ചു ദൂരെ നിന്നും ഒരു വെളിച്ചം കണ്ടപ്പോൾ അങ്ങോട്ടേക്ക് പോയി.

എങ്ങനെ നോക്കിയിട്ടും ഫോൺ ഓൺ ആവുന്നുണ്ടായില്ല. നല്ല പോലെ ചാർജ് ഉള്ളതാണെന്ന് അവന് ഓർമയുണ്ട് പക്ഷെ ഇത് എങ്ങനെ? എന്തായാലും നാളെ കാലത്ത് കടയിൽ കാണിക്കാമെന്ന് വിചാരിച്ചു അവൻ മറ്റവനെ നോക്കിയപ്പോൾ ആരെയും കാണുന്നില്ല.

“ഏഹ് ഇവൻ എവിടെ പോയി?”

എന്ന് പറഞ്ഞു കൊണ്ട് അവൻ മറ്റവനെ മുഴുവൻ അന്വേഷിക്കാൻ വേണ്ടി അവൻ പറഞ്ഞ കുളത്തിന്റെ എടുത്തേക്ക് നടന്നു.

“ഈ #₹%@ പറഞ്ഞിട്ട് പൊയ്ക്കൂടേ?”

എന്നും പിറുപിറുത്ത് കൊണ്ട് നടന്നതും പിന്നിലാരോ ഉള്ള പോലെയൊരു തോന്നൽ. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല. തന്റെ തോന്നലായിരിക്കും എന്ന് വിചാരിച്ചു വീണ്ടും നടന്നപ്പോൾ. ആരുടെയോ ഞെരുക്കം പോലെയുള്ള ശബ്ദം കേട്ടു. അപ്പോൾ തന്നെയവൻ ആ ശബ്ദം കേട്ട ദിക്കിൽ പോയപ്പോൾ ആരെയും കണ്ടില്ല. അവന്റെ മനസ്സിൽ ചെറിയ പേടി ഉണ്ടായി തുടങ്ങിയിരുന്നു.

പെട്ടെന്ന് ദൂരെ ആരോ ആ കുളകരയിൽ ഇരിക്കുന്ന പോലെ തോന്നി അവൻ അങ്ങോട്ട് പോയി. പക്ഷെ ആരാണെന്ന് അവന് മനസ്സിലായില്ല.

“ഹലോ.”

****************************************************************************

ഇതേ സമയം അവരെയൊക്കെ വീട്ടിലാക്കി തിരിച്ചുവരായിരുന്നു സൈദു. വീട്ടിൽ സീനയും മകനും മാത്രമുളത് കൊണ്ടാണ് ഇത്രയും നേരമായിട്ടും അവൻ വീട്ടിലേക്ക് തിരിച്ചു പോയത്.

പാതിരാത്രിയായതുകൊണ്ട് റോഡിൽ ഒരു മനുഷ്യകുഞ്ഞു പോലുമുണ്ടായില്ല അതുകൊണ്ട് നല്ല സ്പീഡിൽ ആയിരുന്നു അവൻ കാറോഡിച്ചിരുന്നത്.

കുറച്ചു കഴിഞ്ഞപ്പോൾ ആരോ വഴിയിൽ ലിഫ്റ്റ് ചോദിക്കുന്നത് കണ്ടു. വല്ല പണി ആവുമോ എന്ന് മനസ്സിൽ വിചാരിച്ചു ആളുടെ എടുത്തു വണ്ടി എത്തിയപ്പോഴാണ്. ലിഫ്റ്റ് ചോദിച്ചു നിൽക്കുന്ന ആളുടെ മുഖം വണ്ടിയുടെ ലൈറ്റിൽ തെളിഞ്ഞു കണ്ടത്.
ആളുടെ മുഖം കണ്ടതും അവന്റെ മുഖത്തു ചെറിയ ചിരി വന്നു. അപ്പോൾ തന്നെ കാർ അയാളുടെ മുൻപിൽ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി.

ലിഫ്റ്റ് ചോദിച്ചതാണെങ്കിലും പെട്ടെന്നൊരു വണ്ടി അങ്ങനെ കൊണ്ട് നിർത്തിയപ്പോൾ അയാളൊന്നു ഞെട്ടാതെ ഇരുന്നില്ല. പെട്ടെന്ന് കോ ഡ്രൈവിംഗ് സീറ്റിന്റെ വാതിലും തുറന്നപ്പോൾ അയാൾക്ക് ഭയമായി പക്ഷെ ഉള്ളിൽ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നയാളെ കണ്ടപ്പോൾ ഒരു ദീർഘനിശ്വാസമെടുത്തു പോയി.

“ടാ കോള കോഴി നി എന്താ പാതിരാത്രിയിവിടെ വല്ല പെണ്പിള്ളേരുടെ വീട്ടിലേക്ക് പോകാനാണോ?”

“അതെ അളിയാ ഞാനൊരു സീനയുടെ വീട്ടിലേക്കിറങ്ങിയതാ. അവളുടെ കെട്ടിയോനാണെങ്കിൽ എപ്പോഴും വണ്ടി ഓടിച്ചു നടക്കുവല്ലേ.”

സൈദു ചോദിച്ചതിന് തിരിച്ചു അതെ നാണയത്തിൽ തിരിച്ചടിച്ച ചിരിയുമായി അവൻ വണ്ടിയിൽ കയറി സീറ്റ്‌ ബെൽറ്റിട്ടു.

“അല്ലടാ മുർഷി ഈ സീനായെന്ന് പറയുന്നത് നിന്റെ ഇത്തയല്ലേ?”

അവന്റെ സംസാരം കേട്ടു തിരിച്ചു ചിരിച്ചുകൊണ്ട് സൈദു ചോദിച്ചു.

“ആഹ് എന്താ ചെയ്യാ ഇത്ത ഒരുത്തനെ കെട്ടി അതിനു ശേഷമാണ് ഇങ്ങനെയായത്.”

അവന്റെ മറുപടിക്ക് ചിരിച്ചു കൊണ്ട് സൈദു വണ്ടിയൊടിച്ചുകൊണ്ടിരുന്നു.

“അല്ലടാ നി എന്താ പാതിരാത്രി തന്നെ വീട്ടിലോട്ട്? അതും ആ ബസ്സ്റ്റോപ്പിൽ?”

“ഒന്നും പറയണ്ടയിക്ക എന്റെ മൊയലാളിയില്ലേ നിങ്ങളുടെ ചങ്ക്. അങ്ങേര് വിളിച്ചു പുതിയ പണി തന്നിട്ടുണ്ട് അപ്പോൾ നാളെ നിങ്ങളുടെ കൂടെ വന്നു എന്റെ പുതിയ പ്രോജെക്ടിന്റെ ഹെഡിനെ കാണാമെന്ന് വിചാരിച്ചു. ”

അവൻ സൈദുവിനോട് മുഴുവൻ കാര്യങ്ങൾ വിശദികരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഒരു കാർ വട്ടം വച്ചു നിന്നു. സൈദു പെട്ടെന്ന് എങ്ങനെയോ വണ്ടി ചവിട്ടി നിർത്തി.

പെട്ടെന്ന് സൈദുവിനും മുർഷിക്കും സംഭവം പിടികിട്ടിയില്ല പക്ഷെ വണ്ടിയിൽ നിന്നും അഞ്ചാളുകൾ വടിയുമായി ഇറങ്ങിയപ്പോൾ തന്നെ ഏകദേശ കാര്യം അവർക്ക് പിടികിട്ടി.

“അല്ല അളിയാ ഇന്ന് വീട്ടിൽ സുഖമായി കിടന്നുറങ്ങാമെന്നു വിചാരിച്ചപ്പോൾ സമ്മതിക്കില്ലായെന്നു തോന്നുന്നല്ലോ?”

“വാ ടാ നമ്മുക്ക് അവർക്ക് വേണ്ടത് വേഗം കൊടുത്തിട്ട് പറ്റിയാൽ സ്പോൺസറുടെ ഡീറ്റൈൽസും വാങ്ങി വീട് പിടിക്കാം.”

അതും പറഞ്ഞു രണ്ടു പേരും വണ്ടിയുടെ പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും മറ്റവരും അവരുടെ എടുത്തേക്ക് നടന്നടത്തു. അവരിൽ അവരുടെ നേതാവ് എന്ന് തോന്നിക്കുന്നവൻ ബാക്കി ഉള്ളവർക്ക് ആംഗ്യം കാണിച്ചതും രണ്ടു പേര് വടിയും കൊണ്ട് മുർഷിക്ക് നേരെ വന്നു.

തന്റെ നേർക്ക് ആളെ പ്രതീക്ഷിച്ച സൈദുവിന് അവന്റെ നേർക്ക് ആളുകൾ വന്നപ്പോൾ ചെറുതായിയൊന്ന് ഞെട്ടി പക്ഷെ പെട്ടെന്ന് തന്നെ സൈദു പ്രതികരിച്ചു. മുൻപിൽ വടിയുമായി വന്നവന്റെ വടി പിടിച്ചു വലിച്ചു ചവിട്ടിയ മുർഷിയെ അടിക്കാൻ വടി പൊക്കിയ മറ്റവനെ ഒരു സൈഡ് കിക്ക് കൊടുത്തു.

പക്ഷെ സൈഡ് കിക്ക് കിട്ടിയവൻ സൈദുവിന്റെ കാല് കണ്ടെങ്കിലും ഒഴിഞ്ഞു മാറാൻ പറ്റിയില്ല അവൻ തെറിച്ചു സൈഡിലെ മതിലിൽ പോയി ഇടിച്ചു. അത് കണ്ടതും ബാക്കി മൂന്ന് പേര് കൂടി അവരെ വളഞ്ഞു.

രണ്ടു പേരും അവരുടെ അടിയിൽ നിന്നും ഒഴിഞ്ഞു മാറി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും വലിയ കാര്യമായി മറ്റവർക്ക് പരിക്ക് പറ്റിയില്ല. പെട്ടെന്ന് സൈദുവിനെ നേരത്തെ മതിലിൽ ഇടിച്ചു വീണവൻ പിന്നിൽ നിന്നും പിടിച്ചു ലോക്ക് ഇട്ടതും ബാക്കി ഉള്ളവർ അവരെ ആക്രമിക്കാൻ തയ്യാറായി.

“ടാ അവനെ അടിച്ചു ആ മൂലക്ക് തള്ളിയെക്ക് ഇവനെ നമ്മുക്ക് കൊണ്ട് പോകാനാ ഉത്തരവ്.”

സൈദുവിനെ നോക്കി പറഞ്ഞു അവസാനം അവരുടെ നോട്ടം പക്ഷെ മുൻപിൽ പെട്ടു നിൽക്കുന്ന മുർഷിക്ക് നേരെയായി. പക്ഷെ വളരെ പെട്ടെന്നായിരുന്നു ആ പറഞ്ഞവന്റെ പിന്നിൽ ഒരു ബൈക്ക് വന്നു നിന്നതും പറഞ്ഞവൻ താഴെ വീഴുന്നതും.

പിന്നെ ഒരു അഞ്ചു മിനിറ്റ് കൊണ്ട് ആ അഞ്ച് പേരും റോഡിൽ വേദന കൊണ്ട് കിടക്കുന്നതാ കണ്ടത്. അവരെ തല്ലിയവന്റെ മുഖം അവർ കണ്ടതും സൈദുവിന്റെയും മുർഷിയുടെയും മുഖത്തു ചെറിയ ചിരി വന്നു. പക്ഷെ സൈദു വേഗം അവരുടെ നേതാവ് എന്ന് തോന്നിച്ചവന്റെ എടുത്തു പോയി അവന്റെ കയ്യിൽ അമർത്തി ചവിട്ടി.

“പറയടാ നായെ ആര് പറഞ്ഞിട്ട ഞങ്ങൾക്ക് നേരെ വന്നത്?”

അവൻ പറയാതെ വന്നപ്പോൾ അവരെ ഇടിച്ചിട്ടവൻ വന്നു അവന്റെ വയറ്റിൽ ഒരു ചവിട്ടി. അപ്പോൾ ആയാൾ വേദന കൊണ്ട് കരഞ്ഞു.

“പറയടാ പുല്ലേ.”

വീണ്ടും സൈദു അവന്റെ കോളറിൽ പിടിച്ചു പൊന്തിച്ചു ചോദിച്ചതും അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

“അറിയില്ല സാറേ ഞങ്ങൾക്ക് മൊബൈലിൽ മെസ്സേജ് അയച്ചു തന്ന കോട്ടെഷനാണ് അവനെ തല്ലി കൂട്ടി കയ്യും കാലും കെട്ടി കൊണ്ട് ആ പഴയ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ എടുത്തുള്ള ബിൽഡിംഗ്‌ കൊണ്ട് വരാനാ പറഞ്ഞത്.”

അവൻ വേദന കൊണ്ട് സത്യം മുഴുവൻ പറഞ്ഞു അപ്പോൾ തന്നെ സൈദു അവന്റെ ഫോൺ എടുത്തു ആ നമ്പർ നോട്ട് ചെയ്തു.
അയാളെ വിട്ടു അവർ തിരിച്ചു വണ്ടിയുടെ എടുത്തു പോയപ്പോൾ മറ്റവൻ പെട്ടെന്ന് തന്നെ വണ്ടി എടുത്തു പോയി.

“ഇവനെന്താ ഇങ്ങനെ അളിയാ വരാ തല്ലാ പോവാ.”

പോയവനെ നോക്കി മുർഷി സൈദുവിനോട് ചോദിച്ചപ്പോൾ അവന്റെ മുഖത്തു ചിരി മാത്രം ഉണ്ടായുള്ളൂ.

“അവനെ ഞാൻ കാണുമ്പോൾ മുതൽ അങ്ങനെയാണ്.”

അതും പറഞ്ഞു സൈദു കാറിന്റെ ഉള്ളിൽ കയറി മുർഷി പതിയെ അവൻ പോയ വഴിയിൽ തിരിഞ്ഞു നോക്കി നടന്നു വണ്ടിയിൽ കയറി.

 

വണ്ടിയിൽ പോകുമ്പോഴും അവരുടെ ചിന്ത ആരായിരിക്കും അവരെ ആക്രമിക്കാൻ ശ്രമിച്ചത് എന്നായിരുന്നു.

“എടാ സത്യം പറ നി പിന്നാലെ നടന്ന വല്ല പെണ്പിള്ളേരുടെ കോട്ടെഷനായിരുന്നോ ഇത്?”

“ദേ അളിയായെന്ന് വിളിച്ച നാവ് കൊണ്ട് വേറെ വിളിപ്പിക്കരുത്.”

സൈദു ചോദിച്ചതും മുർഷി ദേഷ്യത്തോടെ തിരിച്ചു പറഞ്ഞു.

“എന്തായാലും നാളെ അനുവിനോട് പറയാം അവനാണെങ്കിൽ അവന്റെ ഹോൾഡ് വച്ചു കണ്ടുപിടിച്ചോളും.”

“അത് വേണോ അളിയാ ഇനി ഇതിന്റെ പേരിൽ ആയിരിക്കും അങ്ങേര് എന്നെ കുരിശിൽ കയറ്റാൻ പോകുന്നത്.”

അവൻ പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് തിരിച്ചു സൈദു പറഞ്ഞു.

“എന്തായാലും അവനോട് പറയണം കാരണം വന്നത് ലോക്കൽ ടീമല്ല അത്യാവശ്യം നല്ല ടീമാണ് അപ്പോൾ നമ്മുക്ക് വെറുതെ തള്ളി കളയാൻ സാധിക്കില്ല.”

പറഞ്ഞു കഴിഞ്ഞപ്പോൾ അവന്റെ ചിരി മാഞ്ഞു ഗൗരവമായി.

*******************************************************************************

അതിരാവിലെ നടക്കാൻ പോയ ശേഷം പത്രം വായിക്കുകയായിരുന്നു റോബിൻ. ഇന്നലെ രാത്രി തന്നെ റെജിയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് മാറ്റിയിരുന്നു. പെട്ടെന്ന് അവന്റെ ഫോൺ വീടിന്റെ ഉള്ളിൽ അടിക്കുന്ന ശബ്ദം കേട്ടു അവൻ എഴുനേറ്റു വന്നപ്പോഴേക്കും ലിസി അവന്റെ മൊബൈൽ കൊണ്ട് വന്നു.

“ആരാടി?”

“ഏതോ നമ്പറാണ്”

അവൾ അവനുള്ള മറുപടിയും കൊടുത്തു തിരിച്ചു നടന്നു അവൻ പെട്ടെന്ന് സ്‌ക്രീനിൽ നോക്കി പരിചയമില്ലാത്ത നമ്പറാണെങ്കിലും ഫോൺ എടുത്തു.

“ഹലോ”

“റോബിൻ സാർ എന്നെ പരിചയം കാണില്ല പക്ഷെ ഇന്നാൾ എന്റെയോരാൾ ഒരു കാര്യം സംസാരിക്കാൻ വന്നിരുന്നു പക്ഷെ നിങ്ങൾ അയാൾ പറഞ്ഞ ഓഫർ തിരസ്കരിച്ചു.”

അത് പറഞ്ഞപ്പോൾ റോബിൻ പതിയെ വീടിന്റെ മുറ്റത്തേക്ക് നടന്നുകൊണ്ട് മറുപടി കൊടുത്തു.

“സീ മിസ്റ്റർ എനിക്ക് നിങ്ങളുടെ ആളെന്ന് പറഞ്ഞ വ്യക്തി പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ താല്പര്യമില്ലയെന്ന് വ്യക്തമായ രീതിയിൽ അയാളോട് പറഞ്ഞതാണ് ഇനി അതിൽ എനിക്കൊരു തീരുമാനം പറയാനില്ല.”

“ഓഹോ അത് എന്ത് പറ്റി സാർ, സാറിന്റെ കുടുംബ ശത്രുക്കളോടുള്ള പക മറന്നു പോയോ അതോ അവരോട് എതിരിടാൻ ഭയമാണോ.”

“എടോ തന്നോട് ഞാൻ മര്യാദ രീതിയിൽ പറഞ്ഞു താൻ പറഞ്ഞ കാര്യങ്ങൾക്ക് എനിക്ക് താല്പരമില്ലായെന്നു പിന്നെ വീണ്ടും ഇതും പറഞ്ഞു വിളിച്ചാൽ ഈ റോബിനാരാണെന്ന് താനറിയും പിന്നെ എന്റെ വ്യക്തിപരമായ കാര്യങ്ങൾ തന്നോട് സംസാരിക്കാൻ എനിക്ക് തീരെ താല്പര്യമില്ല.”

അവസാനം കടുപ്പിച്ചു പറഞ്ഞുകൊണ്ട് റോബിൻ ഫോൺ കട്ട് ചെയ്തു. എന്നിട്ട് കുറച്ചു നേരം ആലോചിച്ചുകൊണ്ട് പെട്ടെന്ന് ഫോൺ എടുത്തു ഒരു നമ്പറിൽ വിളിച്ചു.

“എടാ അച്ചു ഇത് ഞാനാ റോബിൻ.”

Recent Stories

The Author

കഥാനായകൻ

2 Comments

Add a Comment
    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com