Author: Tintu Mon

പകർന്നാട്ടം – 8 31

Pakarnnattam Part 8 by Akhilesh Parameswar Previous Parts എസ്.ഐ കൈ ചൂണ്ടിയിടത്തേക്ക് ജീവൻ തല തിരിച്ചു.ജീവന്റെ കണ്ണുകളിൽ ഒരു മിന്നലുണ്ടായി. വണ്ടിയുടെ നമ്പർ പ്ലേറ്റ് ഇളകി മാറിയിരിക്കുന്നു.മഞ്ഞ നിറത്തിലുള്ള ടാക്സി നമ്പർ പ്ലേറ്റിന്റെ അടിയിൽ മറ്റൊരു വെള്ള നമ്പർ പ്ലേറ്റ്. ജോൺ വർഗ്ഗീസ്‌ വ്യാജ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി.അടിയിലെ ഒർജിനൽ നമ്പർ എഴുതി എടുത്ത ശേഷം RT ഓഫീസിൽ വിളിച്ച് details ആവശ്യപ്പെട്ടു. തിരികെ ഓഫീസിലേക്ക് കയറുമ്പോൾ ജീവന്റെ ഫോൺ റിംഗ് ചെയ്തു […]

ഒരു വേശ്യയുടെ കഥ – 37 3944

Oru Veshyayude Kadha Part 37 by Chathoth Pradeep Vengara Kannur Previous Parts “മായമ്മ ഇവിടെയിരുന്നോളൂ…… പത്തുമിനിറ്റിനുള്ളിൽ ഞാൻ തിരിച്ചുവരും…… നേരത്തെ ഹോസ്പിറ്റലിൽ നിന്നും നടന്നതുപോലെ നിലവിളിച്ചു നടക്കാനൊന്നും പാടില്ല കെട്ടോ പറഞ്ഞേക്കാം ……” പിൻസീറ്റിൽ നിന്നും ലാപ്ടോപിപ്പിന്റെ ബാഗ് വലിച്ചെടുക്കുന്നതിനിടയിൽ ചിരിയോടെയുള്ള അയാളുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ ചിന്തയിൽ നിന്നുണർന്നത് . “വേണ്ട ……. ഞാനിവിടെ ഒറ്റയ്ക്കൊന്നും ഇരിക്കില്ല….. എനിക്ക് പേടിയാകും …….” തന്റെ പിറകേതന്നെ ഇറങ്ങുന്നതിനുവേണ്ടി കാറിന്റെ വാതിൽ തുറക്കുവാൻ ശ്രമിച്ചുകൊണ്ടു […]

ഒരു വേശ്യയുടെ കഥ – 36 3940

Oru Veshyayude Kadha Part 36 by Chathoth Pradeep Vengara Kannur Previous Parts “മായമ്മേ…… ദേ ഇങ്ങോട്ട് നോക്കിയേ …… ഈ അവസാനനിമിഷത്തിൽ എന്നെ വെറുതെ വിഷമിപ്പിക്കല്ലേ ……. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല…. ഞാനങ്ങനെ പറയുമെന്നു മായമ്മയ്ക്ക് തോന്നിപ്പോയോ…… മായ അങ്ങനെയാണെന്ന് സ്വയം സമ്മതിച്ചപ്പോൾ പോലും അല്ലെന്നാണല്ലോ. ഞാൻ പറഞ്ഞത്….. ഇപ്പോൾ ഞാൻ വെറുതെയൊരു പൊട്ട തമാശ പറഞ്ഞപ്പോൾ ഇങ്ങനെ കരയല്ലേ മായമ്മേ…….” നടുറോഡിലാണ് വണ്ടി നിർത്തിയതെന്നുപോലും ഓർക്കാതെ വശങ്ങളിലെ ചില്ലിനോടു മുഖം […]

പകർന്നാട്ടം – 7 38

Pakarnnattam Part 7 by Akhilesh Parameswar Previous Parts കമോൺ മാൻ,റിവോൾവർ അരയിൽ തിരുകിക്കൊണ്ട് ജീവൻ ഡോർ തുറന്ന് പുറത്തേക്ക് കുതിച്ചു. എത്ര ആയി ചേട്ടോ?ചുണ്ട് തുടച്ചു കൊണ്ട് സൂരജ് കടക്കാരനെ നോക്കി. പന്ത്രണ്ട് രൂപ.ചില്ലറ ഇല്ല നൂറാ.. സൂരജ് ഒരു നൂറ് രൂപാ നോട്ടെടുത്ത് കടക്കാരന് നൽകി. ബാക്കി മേടിച്ച് തിരിഞ്ഞതും അവന്റെ നെഞ്ചിൽ വെള്ളിടി വെട്ടി.തൊട്ട് പിന്നിൽ ചെറു ചിരിയോടെ സി.ഐ ജീവൻ. ഒരു നിമിഷം പകച്ച് നിന്ന സൂരജിന്റെ കണ്ണുകൾ ഇടം […]

The Shadows – 12 45

The Shadows Part 12 by Vinu Vineesh Previous Parts രഞ്ജൻ വേഗം കാർപാർക്കിങ് ഏരിയയിലേക്ക് ചെന്നുനോക്കി. ഗെയ്റ്റ് കടന്ന് ലൂക്കയുടെ ബിഎംഡബ്ല്യു കാർ കടന്നുപോകുന്നതുകണ്ട രഞ്ജൻ തന്റെ കാറിൽകയറി അയാളെ പിന്തുടർന്നു. പനമ്പള്ളിനഗറിൽ നിന്നും വൈറ്റിലയിലേക്ക് പോകുന്ന ലൂക്കയുടെ ഡ്രൈവിഗിനെ ഇരുട്ടുകുത്തിയ രാത്രിയിലെ വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചം സാരമായി ബാധിക്കുന്നുണ്ടായിരുന്നു. കാറിനുള്ളിൽ ഇരുന്ന് ലൂക്കയുടെ ഡ്രൈവിംഗ്കണ്ട രഞ്ജൻ ഒന്നു പുഞ്ചിരിച്ചു. ശേഷം അക്‌സലറേറ്ററിൽ കാൽ അമർത്തി ചവിട്ടിയപ്പോൾ 100 കിലോമീറ്റർ സ്പീഡിൽ പോകുകയായിരുന്ന കാർ […]

ഒരു വേശ്യയുടെ കഥ – 35 3942

Oru Veshyayude Kadha Part 35 by Chathoth Pradeep Vengara Kannur Previous Parts തലയും താഴ്ത്തിപ്പിടിച്ചുകൊണ്ടു അയാളുടെ പിറകെ മുറിയിൽ നിന്നും പുറത്തേക്കു നടക്കുമ്പോൾ തന്നെക്കുറിച്ചുതന്നെയാണ് അവൾ ആലോചിച്ചുകൊണ്ടിരുന്നത്. അയാൾക്കും തനിക്കുമിടയിൽ കഴിഞ്ഞ മൂന്നുദിവസമായി താൻ പാടുപെട്ടു പാടുത്തുയർത്തിയിരുന്ന അദൃശ്യമായ മതിൽ എത്രവേഗത്തിലാണ് തകർന്നുവീഴാറായത്…..! ഉരുക്കിന്റേതാണെന്നു താൻ അഹങ്കരിച്ചിരുന്ന മതിൽ ഒരു മഞ്ഞുകട്ടപോലെ അലിഞ്ഞലിഞ്ഞു ഇല്ലാതാക്കുവാൻ അത്രയും ദുർബ്ബലമായിരുന്നോ…..! അല്ലെങ്കിൽ മനസിൽ അടക്കിനിർത്തിയിരുന്ന ഇഷ്ടത്തിന്റെ ഊഷ്മാവിൽ അയാളൊന്നു തൊട്ടപ്പോൾ സ്വയം ഉരുകിയമർന്നു പോകുവാൻ ത്രസിച്ചുപോയതാണോ…..! […]

The Shadows – 11 47

The Shadows Part 11 by Vinu Vineesh Previous Parts ഏത് ബോസ് ?..” ആകാംഷയോടെ രഞ്ജൻ ചോദിച്ചു. “ക്രിസ്റ്റീഫർ.” സുധി ആ പേരുപറഞ്ഞപ്പോൾ രഞ്ജനും അനസും മുഖത്തോടുമുഖം നോക്കി. “എന്നിട്ട്..” “രണ്ടുദിവസം ഞാനവളെ ഫോളോ ചെയ്തു. ഒന്നുപരിചയപ്പെടാൻ കുറെ അവസരങ്ങൾ നോക്കി പക്ഷെ നടന്നില്ല. ഒടുവിൽ കാക്കനാട് ജംഗ്ഷനിൽനിന്നും ആലിഞ്ചുവട്ടിലേക്ക് പോകുകയായിരുന്ന അവൾക്ക് ഞാനൊരു കെണിവച്ചു.” “ഈ ക്രിസ്റ്റീഫർ എവിടത്തുകാരനാണ്.?” ഇടയിൽ കയറി ശ്രീജിത്ത് ചോദിച്ചു. “അറിയില്ല സർ, ഞാൻ അയാളെ കണ്ടിട്ടില്ല. ഫോണിലൂടെയുള്ള […]

The Shadows – 10 47

The Shadows Part 10 by Vinu Vineesh Previous Parts “അതല്ല സർ, ആ ട്രാവല്ലറിൽ ഞാൻ അയാളെ കണ്ടു.” “ആരെ?” രഞ്ജൻ ചോദിച്ചു.” “സുധീഷ് കൃഷ്ണ.” സ്വരം അല്പം താഴ്ത്തി അർജ്ജുൻ പറഞ്ഞു. “ആഹാ, കറക്റ്റ് സമയത്തുതന്നെ ആളെകിട്ടി. അർജ്ജുൻ യു പ്ലീസ് വെയ്റ്റ് ദയർ. അയാം കമിങ്.” അത്രയും പറഞ്ഞിട്ട് രഞ്ജൻ ഫോൺ കട്ട് ചെയ്തു. “അനസേ, തേടിയ വളളി കാലിൽ ചുറ്റി” “എന്താ സർ ?..” സംശയത്തോടെ അനസ് ചോദിച്ചു. “സുധീഷ് […]

പകർന്നാട്ടം – 6 35

Pakarnnattam Part 6 by Akhilesh Parameswar Previous Parts ടിവി ഓഫ് ചെയ്ത് ജീവൻ സെറ്റിയിലേക്ക് ചാരി കണ്ണടച്ചു. പെട്ടന്നാണ് കോളിംഗ് ബെൽ ചിലച്ചത്. ജീവൻ കണ്ണ് തിരുമ്മി എഴുന്നേറ്റ് ഡോറിന് നേരെ നടന്നു. അരണ്ട വെളിച്ചത്തിൽ പുറത്ത് നിന്ന ആളെ ജീവന് മനസ്സിലായില്ല. ആരാ,മനസ്സിലായില്ല.ആഗതൻ അല്പം കൂടി മുൻപോട്ട് വന്നു.ഞാൻ അല്പം കിഴക്ക്ന്നാ.അയാൾ ജീവന്റെ മുഖത്തേക്ക് നോക്കി നിന്നു. ജീവൻ അയാളെ അടിമുടിയൊന്ന് നോക്കി.നിറം മങ്ങിയ ഒരു വെള്ളമുണ്ടും പഴക്കം ചെന്ന ഷർട്ടും വേഷം.കുഴിഞ്ഞ […]

The Shadows – 9 41

The Shadows Part 9 by Vinu Vineesh Previous Parts രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്ക് താഴ്ത്തി മുന്നോട്ടെടുത്തു. അനസ് അയച്ചുകൊടുത്ത ലൊക്കേഷൻ ലക്ഷ്യമാക്കി രഞ്ജൻ വളരെ വേഗത്തിൽ കാറോടിച്ചു. ഫോർട്ട് കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ ശ്രീനിവാസൻ ഇരുപതുവർഷമായി ഗവണ്മെന്റ് സർവീസിലായിരുന്നു. അയാളുടെ വളർച്ചകണ്ട പലർക്കും തോന്നിയിട്ടുണ്ട് നിയമവിരുദ്ധമായി എന്തൊക്കെയോ ബിസ്നസുകൾ ചെയ്യുന്നുണ്ടെന്ന്. പക്ഷെ സമൂഹത്തിൽ വളരെ മാന്യനും ധനസഹായിയും ആയിരുന്നു ഡോക്ടർ. നാല്പത്തഞ്ചു മിനിറ്റെടുത്തു രഞ്ജൻ അനസ് അയച്ചുകൊടുത്ത ലൊക്കേഷനിലെത്താൻ. ആഢംഭരത്തോടെ […]

The Shadows – 8 37

The Shadows Part 8 by Vinu Vineesh Previous Parts പെട്ടന്ന് വളവുതിരിഞ്ഞുവന്ന ഒരു ചുവന്ന ബെലേനോ കാർ അർജ്ജുവിന്റെയും ആര്യയുടെയും പിന്നിൽ പതിയെ വന്നുനിന്നു. വയനാട്ടിൽനിന്നും മടങ്ങിവരികയായിരുന്ന ഡിവൈഎസ്പി രഞ്ജൻഫിലിപ്പിന്റെ കാറിന് മുൻപിൽ നിന്നുകൊണ്ട് ആര്യ അർജ്ജുവിന്റെ പിന്നിലേക്ക് ഒതുങ്ങിനിന്നു. കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ഒരാൾ തോക്കുപിടിച്ചുനിൽക്കുന്നതു കണ്ട അനസ് രഞ്ജന്റെ മുഖത്തേക്ക് നോക്കി. മുന്നിലെ ഡോർ തുറന്ന് രഞ്ജൻ പുറത്തേക്കിറങ്ങി. ഹാൻഡ്ബ്രേക്ക് വലിച്ച് അനസും ബാക്ക് ഡോർ തുറന്ന് ശ്രീജിത്തും പിന്നാലെ ഇറങ്ങി. […]

പകർന്നാട്ടം – 5 38

Pakarnnattam Part 5 by Akhilesh Parameswar Previous Parts ഹൈവേയിലൂടെ കാർ പായിക്കുമ്പോൾ ജീവൻ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു. അല്ല സർ,ഒരു സംശയം.ജോൺ വർഗ്ഗീസ് മൗനം വെടിഞ്ഞുകൊണ്ട് ജീവന് നേരെ നോക്കി. പറയെടോ,അല്ലെങ്കിൽ വേണ്ട ഞാൻ പറയാം..നരിയെ വിട്ടിട്ട് ഈ എലിയുടെ പിന്നാലെ പോകുന്നത് എന്തിന് എന്നാണ് താൻ ചോദിക്കാൻ വരുന്നത്. നരിയെ വിട്ടിട്ടൊന്നും ഇല്ലെടോ, നമുക്കൊരു വിരുന്നൊരുക്കിയവനെ ആദ്യം ഒന്ന് കാണാം എന്നിട്ട് നരി വേട്ട. ജോൺ വർഗ്ഗീസ് പിന്നെയൊന്നും ചോദിക്കാതെ […]

The Shadows – 7 43

The Shadows Part 7 by Vinu Vineesh Previous Parts പറഞ്ഞു മുഴുവനാക്കാതെ അർജ്ജുൻ അവളെ കഴുത്തിലേക്ക് കൈകളിട്ട് തന്നിലേക്ക് ചേർത്തിരുത്തി. കണ്ണുകൾ പരസ്പരം ഇമവെട്ടാതെ ഉടക്കിനിന്നു. അധരങ്ങൾ ചുടു ചുംബനത്തിനായി വെമ്പൽകൊണ്ടു. അർജ്ജുൻ പതിയെ അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. വിറയൽകൊള്ളുന്ന ചുണ്ടുകളെ അമർത്തി ചുംബിക്കുമ്പോഴായിരുന്നു കട്ടിലിൽ കിടന്ന അവന്റെ മൊബൈൽഫോൺ ശബ്ദിക്കാൻ തുടങ്ങിയത്. “ഓഹ്, നശിച്ച ഫോൺ.” കലിതുള്ളി അർജ്ജുൻ ഫോണെടുത്തതും മറുവശത്തുനിന്ന് ആര്യ പറഞ്ഞു. “എടാ, നീ പെട്ടന്ന് സ്റ്റുഡിയോയിലേക്കുവാ ഒരു ന്യൂസ് […]

The Shadows – 6 33

The Shadows Part 6 by Vinu Vineesh Previous Parts “സർ, ഇന്നലെ തന്ന നമ്പർ ട്രാക്ക് ചെയ്‌തിരുന്നു. ആകെ 4 ഫോൺകോളാണ് വന്നത്. അതിൽ ഒന്ന് ആ കുട്ടിയുടെ ‘അമ്മ. രണ്ടെണ്ണം കൂട്ടുകാർ. ലാസ്റ്റ് 12 മിനിറ്റുള്ള ഒരു കോളാണ് കേസിന് ആസ്പതമായിട്ടുള്ളത്. അതു ഞാൻ ഡോക്യുമെന്റായി വാട്സാപ്പ് ചെയ്തിട്ടുണ്ട്.” “താങ്ക് യൂ, ഉണ്ണി.” അനസ് നന്ദി രേഖപ്പെടുത്തി. ശേഷം ഫോൺ കട്ട് ചെയ്ത് വാട്സാപ്പിൽ വന്ന ശബ്ദരേഖ ഡൗൺലോഡ് ചെയ്ത് അയാൾ കേൾക്കാൻ […]

ഒരു പെണ്ണിന്റെ കഥ 22

Oru Penninte Kadha by Mini Saji Augustine ഹോട്ടലിന്റെ മുറ്റത്ത് കാർ പാർക്ക് ചെയ്തു ഞാൻ ഇറങ്ങി നേരെ റിസ്പ്ഷനിൽ ചെന്നു പേരെഴുതി ഒപ്പിട്ട് അഡ്വാൻസ് എണ്ണി കൊടുക്കുമ്പോൾ റിസപ്ഷണിസ്റ്റ് ശങ്കരേട്ടാ ആ കീ ഒന്ന് എടുത്തേ എന്ന് പറയുന്നത് കേട്ടു. ഓഫ്സീസണായതുകൊണ്ട് റൂം കിട്ടാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല. ശങ്കരേട്ടൻ എന്ന മനുഷ്യന് ഒരു അറുപത് അറുപത്തഞ്ച് വയസ് തോന്നും. കഷണ്ടി കയറിയ തല. മീശ ഡൈ ചെയ്തിരിക്കുന്നു. വൃത്തിയുള്ള വേഷം. അപ്സ്റ്റെയറിലാണ് […]

The Shadows – 5 49

The Shadows Part 5 by Vinu Vineesh Previous Parts കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന ആറിഞ്ച് നീളമുള്ള നെട്ടുബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് കുത്തിയെടുത്തപ്പോൾ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി. “സാർ.. ” അനസ് നീട്ടിവിളിച്ചു. വാർഡനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന രഞ്ജൻ പെട്ടന്നുതിരിഞ്ഞ് അനസിനെനോക്കി. “യെസ്.” “സർ, ദേ ഇവിടെ.” അനസിന്റെ മുഖത്തുണ്ടായ ഭാവമാറ്റം രഞ്ജന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. അയാൾ പതിയെ അനസിന്റെ അടുത്തേക്കുചെന്നു. ചെറിയ ഒരു പേപ്പറിൽപൊതിഞ്ഞനിലയിൽ […]

The Shadows – 4 33

The Shadows Part 4 by Vinu Vineesh Previous Parts “എനിവേ, ലറ്റ്സ് സ്റ്റാർട്ട് എ ന്യൂ ഗെയിം. എ ന്യൂ ഗെയിം ഫൈൻഡ് ദ ഹിഡൻ ഫേസ് ഓഫ് ദ ട്രൂ.” രഞ്ജൻഫിലിപ്പ് പതിയെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് പരന്നുകിടക്കുന്ന സാഗരത്തെനോക്കി ദീർഘശ്വാസമെടുത്തു. ××××××××××××× “ആര്യാ, നീനയുടെ ആത്മഹത്യയിൽ നേരത്തെ ഒരു ദുരൂഹതയുണ്ടെന്നു പറഞ്ഞില്ലേ, ആ കേസിൽ ഞാനെന്റെതായരീതിയിൽ ഒരന്വേഷണം നടത്തി.?” ഇടപ്പള്ളിയിലേക്ക് പോകുന്നവഴിക്ക് തന്റെ ബൈക്കിന്റെ പിന്നിലിരിക്കുന്ന ആര്യയോട് അർജ്ജുൻ പറഞ്ഞു. “എങ്ങനെ?” “വൈഗ […]

The Shadows – 3 34

The Shadows Part 3 by Vinu Vineesh Previous Parts “ആ.. എന്താ അയാളുടെ പേരുപറഞ്ഞത്.?” നെറ്റി ചുളിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “സർ, രഞ്ജൻ, രഞ്ജൻ ഫിലിപ്പ്.” “ഹാ നസ്രാണിയാണല്ലേ.” പുഞ്ചിരിപൊഴിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “നസ്രാണിതന്നെയാണ് പക്ഷെ കെട്ടിയത് നായരുകുട്ടിയെയാണെന്ന് മാത്രം.” ഐജിയുടെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു. “താനെന്തായാലും അയാളെ ഒന്നുകോണ്ടക്റ്റ് ചെയ്യാൻ പറ്റുമോയെന്നു നോക്ക്.” “ഓക്കെ സർ.” ഐജി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ശേഷം ഡിജിപിക്ക് സല്യൂട്ടലിടിച്ച് മുറിയിൽനിന്നും ഇറങ്ങി തന്റെ ഓഫീസിലേക്ക് പോയി. […]

ഒരു വേശ്യയുടെ കഥ – 34 3954

Oru Veshyayude Kadha Part 34 by Chathoth Pradeep Vengara Kannur Previous Parts താൻ കാരണം പാവം അനിലേട്ടനു നേരിടേണ്ടിവന്ന അപമാനത്തെയും തനിക്കുവേണ്ടി വഴക്കുണ്ടാക്കേണ്ടി വന്നതിനെയും കുറിച്ചോർത്തപ്പോൾ അവൾക്കു കുറ്റബോധത്തോടൊപ്പം സങ്കടവും തോന്നി……! ഇവിടെപ്പോലും ഇങ്ങനെയാണ് അവസ്ഥയെങ്കിൽ ഇക്കാര്യങ്ങൾ നാട്ടിലറിഞ്ഞാലുള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കുവാൻ പോലും വയ്യ…… ഇപ്പോൾത്തന്നെ പലരും ഒരവസരത്തിനുവേണ്ടി കാത്തിരിക്കുകയാണ്…. വഴിയിലും ഉത്സവപറമ്പുകളിലും കല്യാണവീടുകളിലും മറ്റും കാണുമ്പോൾ അക്കാര്യം ഒളിഞ്ഞും തെളിഞ്ഞും പലരും വ്യക്തമാക്കുകയും ചെയ്യാറുണ്ട്…….! ഇതിനിടെ ഒരു വിവാഹവീട്ടിൽ നിന്നും […]

കാഴ്ചക്കപ്പുറം 42

Kazhchakkappuram by Abdul Rahoof എന്നും വൈകിട്ട് തന്റെ മകനെയും കൂട്ടി ഒരു അറബി തന്റെ ലാൻഡ് ക്രൂയിസർ വണ്ടിയിൽ കടയുടെ മുന്നിൽ വന്നു ഹോൺഅടിക്കുമ്പോൾ ഇറങ്ങി ചെല്ലുന്നത് ഞാനായിരിക്കും. എന്നെ കണ്ടാൽ രണ്ട്‌ വിരലുകൾ പൊക്കി വിജയചിഹ്നം കാണിക്കും അയാൾ.. ഞാൻ കടയിലേക്ക് കയറി രണ്ടുചായയുമായി അയാളുടെ വണ്ടിക്കരികിലേക്ക് ചെല്ലും… വണ്ടിയുടെ സൈഡഗ്ലാസ്സ് തുറന്നു ഒരു ചായ എടുത്തു അയാൾ മകന് കൊടുക്കും.. കണ്ടാൽ ഒരു എട്ട് വയസുള്ള കുട്ടി.. ബുദ്ധിവൈകല്യമുള്ളതാണ് അവന്. ചിലദിവസങ്ങളിൽ ചൂട് […]

ഗുരു 63

Guru by Rajesh Attiri “അച്ഛൻ വരുമ്പോൾ എനിക്ക് ബലൂൺ വാങ്ങിക്കൊണ്ടു വരണേ …” വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവനോടായി കുഞ്ഞിക്കുട്ടൻ പറഞ്ഞു . “ബൈബൈ മോനെ , വാങ്ങിവരാം കേട്ടോ .”അവൻ കൈവീശി ബൈക്ക് സ്റ്റാർട്ട് ചെയ്തു . “എൻ്റെ അച്ഛൻ എനിക്ക് ബലൂൺ കൊണ്ടുവരുമല്ലോ !”തുള്ളിച്ചാടി കുഞ്ഞിക്കുട്ടൻ വീട്ടിനകത്തേക്ക് പോയി . അവൻ ബാലകൃഷ്ണൻ . സ്കൂൾ മാസ്റ്റർ ആണ് . പതിവുപോലെ ഹാജർ എടുക്കാൻ രെജിസ്റ്ററുമായി അവൻ ക്ലാസിലെത്തി .കുട്ടികൾ ബെഞ്ചിനും ഡെസ്‌കിനും […]

The Shadows – 2 36

The Shadows Part 2 by Vinu Vineesh Previous Parts “സാർ,” ഇടയിൽകയറി രവി വിളിച്ചു. “എന്താടോ..” “മിനിസ്റ്റർ പോളച്ചൻ വന്നിട്ടുണ്ട്. കാണണമെന്നു പറയുന്നു.” “മ്, ശരി, ജോർജെ, താൻ എല്ലാവരുടെയും മൊഴിരേഖപ്പെടുത്തി പോസ്റ്റ്മോർട്ടത്തിനുള്ള നടപടിക്രമങ്ങൾ എന്താണെന്നുവച്ചാൽ ചെയ്യ്..” ഹോസ്റ്റൽവാർഡന്റെ മൊഴി രേഖപ്പെടുത്തുന്ന ജോർജിനെ നോക്കിക്കൊണ്ട് ജയശങ്കർ പറഞ്ഞു. “ശരി സർ..” ശേഷം ജയശങ്കർ റെവന്യൂമന്ത്രി പോളച്ചനെ കാണാൻ പോയി. വിസിറ്റിംഗ് റൂമിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം മന്ത്രി പോളച്ചൻ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്ത് മരണപ്പെട്ട നീനയുടെ അമ്മയെന്നുതോന്നിക്കുന്ന […]

ദൃഷ്ടി 19

Drishti by ജിതേഷ് ” നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ അവിടെങ്ങാനും പോയിരിക്ക്….. ആരോടെങ്കിലും പറഞ്ഞാൽ പോരെ… നീ വെറുതെ…. ” കക്ഷത്തിൽ കക്ഷത്തിൽ ഒരു ബാഗും വെച്ചു മെമ്പർ രമേഷേട്ടനാണ്…. നെറ്റിയിലെ വിയർപ്പിന്റെ തുള്ളികൾ തുടച്ചു സുധി മൺവെട്ടി കൊണ്ടു വീണ്ടും ആ മണ്ണിൽ കുഴി എടുത്തു…. രമേഷേട്ടന്റെ വാക്കുകൾ കേട്ടില്ല എന്നതുകൊണ്ട് മുഖത്തു ഒരു പുച്ഛം വരുത്തി അയാൾ തിരിഞ്ഞു നടന്നു…. നടക്കുമ്പോൾ അയാൾ ആ പറമ്പും വീടും ഒക്കെ ശെരിക്കുമൊന്നു നോക്കി…. എന്നിട്ട് […]

കൂട് 18

Koodu by Amal Sujatha Satheesan വീടിന്റെ താഴേ നിലയിലാണ്‌ ഉണ്ണിയുടെ മുറി. രാത്രിയിലാണെങ്കിലും പകലിലാണെങ്കിലും അവൻ വീട്ടിലുള്ള സമയങ്ങളിൽ മുറിയുടെ വലതുവശത്തെ ജനലരികിൽ വന്ന് താടയിൽ കൈകുത്തി പുറത്തേക്ക്‌ നോക്കിയിരിക്കും. വീട്‌ നിലത്ത്‌ നിന്ന് ഉയർത്തിയാണ്‌ പണിതിരിക്കുന്നെ. താഴേ തട്ടിലാണ്‌ മരങ്ങൽ . മഴക്കാലമാണ്‌ ഉണ്ണിക്ക്‌ ഏറ്റവും പ്രിയം.അവൻ ജനൽപാളികൾ തുറന്നിടും. മഴയുടെ സംഗീതം അവന്റെ മുറിയിൽ നിറയ്ക്കാൻ. കാറ്റിൽ പാറി അകത്തേക്ക്‌ വീശുന്ന മഴത്തുള്ളികളിലേക്ക്‌ മുഖം വെക്കുവാൻ അവന്‌ ഭയങ്കര ഇഷ്ടമാണ്‌. ശക്തമായ മഴയാണെങ്കിലും […]