കൂട് 17

Views : 2626

അച്ചനും അമ്മയും ഉണ്ണുയും ചേർന്ന് സ്ക്രബ്ബറും,ചുള്ളുക്കമ്പും ഒക്ക കൊണ്ട്‌ ആ പഴയ കൂടി ഒന്ന് റെഡിയാക്കി. അമ്മമൈന സുഘം ആയെങ്കിലും പറക്കാനുള്ള ആവതുണ്ടായിട്ടില്ല. അമ്മ എന്നും അവർക്ക്‌ നട്ട്‌സും ഫ്രൂട്ട്സും കൊടുത്തു. ഉണ്ണി അവന്റെ കൈയ്യിൽ തീറ്റ നിറച്ച്‌ മൈനയ്ക്ക്‌ നേരെ നീട്ടും അവൾ അത്‌ അവ്ന്റെ കയ്യീന്ന് കൊത്തി തിന്നും. ദിവസങ്ങൾ കടന്നു.കുഞ്ഞുങ്ങൾ വലുതായി തുടങ്ങി. ചിറകുകൾ വിരിച്ചു തുടങ്ങി. അമ്മമൈന പറന്നും തുടങ്ങി. കുഞ്ഞു മൈനകളെ കൂട്ടിൽ നിന്നും തള്ളി പറത്താൻ പഠിപ്പിക്കാനും തുടങ്ങി. ഒരുനാൾ ഉണ്ണി സ്കൂൾ വിട്ട്‌ വന്ന് കൂടിലേക്ക്‌ നോക്കുമ്പോൾ കൂട്‌ കാലിയാണ്‌. സന്ധ്യയാകുമ്പോൾ എത്തും എന്ന് അവൻ വിചാരിച്ചു. പക്ഷേ അവർ വന്നില്ല.
“ചിലത്‌ നമ്മുടെ ജീവിതത്തിലുണ്ട്‌, നമ്മൾ എത്ര നന്നായി നോക്കിയാലും സ്നേഹം കാട്ടിയാലും.. അവർ മറ്റൊരു കൂടും സ്ഥലവും തേടി പോകും.. അത്‌ അവരുടെ കുഴപ്പമല്ല.. അവർ അങ്ങനെയാണ്‌. പക്ഷേ അവർ അങ്ങനെയാണ്‌ എന്ന് അറിഞ്ഞിട്ടും നമ്മൾ എങ്ങനെയായിരുന്നോ അതുപോലെ നമ്മൾക്ക്‌ വീണ്ടും തുടരാൻ പറ്റണം.. ഡോണ്ട്‌ ഡിപന്റ്‌ ഓൺ എനിവൺ.. നമ്മൾ നമ്മളാണ്‌.. നമ്മടെ സന്തോഷം മറ്റൊരാളുടെ കൂട്ടിലല്ല” അവരെ കാണാതെ വിഷമിച്ചിരുന്ന ഉണ്ണിയുടെ അടുത്ത്‌ വന്നിരുന്ന് അവന്റെ ആശ്വസിപിച്ചുകൊണ്ട്‌ അമ്മ പറഞ്ഞു.

ഒരു രണ്ടാം ശനിയാഴ്ച്ച്‌, “ആൽക്കെമിസ്റ്റ്‌” വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ജനിലിന്‌ പുറത്താശബ്ദം കേൾക്കുന്നത്‌. അവൻ തോന്നലാണോ യാഥ്യാർത്ഥ്യമാണോ എന്ന് സംശയത്തിൽ നോക്കി. തോന്നലല്ല. കാലിലെ മുറിവും മുഖത്തെ പോറലും. അതെ ഇത്‌ അവൾ തന്നെ. അവൾ തനിച്ചാണ്‌. തല ഇടത്തും വലത്തേക്കും ചെരിച്ച്‌. ഉണ്ണിയെ നോക്കുകയാണ്‌. ഉണ്ണി അവന്റെ കൈ വിടർത്തി മുൻപിലേക്ക്‌ നീട്ടി, അവൾ തലകുനിച്ച്‌ അതിലേക്ക്‌ നോക്കി. അവളുടെ മഞ്ഞ ചുണ്ടുകൊണ്ട്‌ ഉണ്ണിയുടെ ഉള്ളം കയ്യിലേക്ക്‌ ഒന്ന് കൊത്തി. അവന്റെ നേരെ നോക്കി കണ്ണുകൾ അടച്ച്‌ ജനലരികിൽ നിന്നും പറന്നകന്നു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com