ദൃഷ്ടി 19

” മിണ്ടാതിരുന്നോണം നിയ്യ്…. നീ ചെയ്യേണ്ട…. ബാലു അവൻ ചെയ്യും മകന്റെ സ്ഥാനത്തു നിന്ന്…. നീ മാറിനിൽക്ക്… ” കടുത്ത സ്വരം കൈകളിൽ നിന്ന് കൊള്ളി വാങ്ങി…..

” പറ്റില്ല ചെയ്യാൻ ഞാൻ സമ്മതിക്കില്ല….. എന്റെ അമ്മയെ ” അവനെ പിടിച്ചു മാറ്റാൻ കൈകൾ എത്തി….. അവർ ബലമായി അവനെ പിടിച്ചുകൊണ്ടുപോയി….. അവർ ആരും തന്നെ സ്വന്തം കണ്ണിലെ കണ്ണ് നീര് തീർന്നവരാകാം….. കൈകൾ അവനെ പിടിച്ചു മാറ്റാൻ ഉപയോഗിച്ചു…..

മറ്റൊരു കൈകളിൽ ചിതയെരിഞ്ഞു….. മകനെ ഓർത്തു ആ അമ്മ അനങ്ങാത്ത ശരീരം അത് സഹിക്കുന്നതാകാം….

യാത്രകൾ….. വിട പറച്ചിലുകൾ….. എല്ലാം അവൻ ഉമ്മറക്കോലായിൽ അച്ഛന്റെ കാലിന്റെ അടുത്ത് കിടക്കുമ്പോൾ കേൾക്കുന്നു കേൾക്കുന്നു കൂടി ഇല്ലായിരുന്നു….

********************************
അങ്ങാടിയിലെ ഒരു കടയുടെ മുന്നിൽ കാറിൽ വന്നവരോട് സംസാരിക്കുന്ന മധ്യവയസ്‌കൻ
” ആട്ടെ എവിടുന്നാ പെണ്ണ് ”

” പാലക്കാടുന്ന….. അങ്ങോട്ടുള്ള വഴി പറഞ്ഞു തരോ ” വന്നയാളിന്റെ ചോദ്യം…..

” വഴിയൊക്കെ പറയാം…. കുഴപ്പമില്ല എന്നാലും ആ ചെക്കന് അമ്മ പോയെ പിന്നെ മനസ്സിന് തീരെ സുഖമില്ല…. അന്ന് മരണ വീട്ടിൽ വരെ….. ഇവിടുന്ന് നേരെ പോയി വലത്തോട്ട് പോയാൽ ആദ്യം കാണുന്ന മാളിക…. നിങ്ങള് ധൈര്യായി പോയി വരൂ….. ” മധ്യവയസ്‌കൻ കൈകൾ തിരുമ്മി പറഞ്ഞു…..

വന്ന കാർ തിരിച്ചു പോയി…..

റിങ്ടോൺ ഉള്ള ഫോൺ എടുത്തു ചെവിയിൽ വെച്ചു….
” ദേവിയെ ” മധ്യവയസ്‌കൻ ഞെട്ടി പറഞ്ഞു…..

” എന്താ ചേട്ടാ കാര്യം ” അടുത്തുള്ളയാൾ തിരക്കി….

” ഏയ്‌ ഒന്നുല്ല…. ദേവിയ്ക്ക് ഒരു നിറമാല ചാർത്തണം… ഞാൻ പോയി വരാട്ടോ…. ” മധ്യവയസ്‌കൻ അവിടെ നിന്നും ഇറങ്ങി….

നടത്തം വേഗത്തിലായി….. നെഞ്ചിൽ കൈ വെച്ചു പറഞ്ഞു…
” ദേവി…. ആകെ നേർച്ച വെച്ചുണ്ടായ മോളാ അവള് ഒരു അന്യജാതിക്കാരന്റെ കൂടെ…. ചിന്തിക്കാൻ വയ്യ….. അതറിഞ്ഞാൽ നാട്ടിൽ പാട്ടക്കാൻ ഓടിനടക്കാ ഓരോ ജന്മങ്ങള്….. ഒന്നും നടക്കല്ലേ… ”

നടത്തം വേഗത്തിലായി.. അതാണ് സ്വന്തം ചോരയ്ക്ക് പ്രശ്നം വരുമ്പോൾ ഇതാണല്ലോ…..

ശുഭം

1 Comment

  1. Nannayittund suhrithe.. Especially page 2and 3…
    Nannayi ishtappettu… Unexpected aayirunnu.. Gambheeramaya twist.. Athum 4pejil.. Hats off…

Comments are closed.