ദൃഷ്ടി 19

സുധി കുഴിയെടുംകുമ്പോൾ സുഹൃത്ത് അടുത്തെത്തി പറഞ്ഞു….
” ഡാ വാടാ… അല്ലെങ്കിൽ നീ മാറു ഞാൻ ചെയ്യാം…. ”

” പോരാ ” മുഖത്തു നോക്കാതെ സുധി പറഞ്ഞു…

” ഇത് മതിയെടാ…. നീ കേറി വാ അമ്മ അന്വേഷിക്കുന്നെടാ…. ”

മുഖം അപ്പൊ ഒന്നുയർന്നു….. അവൻ മൺവെട്ടി മാറ്റി വെച്ചു ആ കുഴിയിൽ നിന്നും കയറി…. അടുത്ത് കുറെ വാഴത്തൈകൾ കൂട്ടി വെച്ചിരിക്കുന്നു….

അവൻ തോർത്തുകൊണ്ട് മുഖം തുടച്ചു ….. സുഹൃത്തിന്റെ കൂടെ നടന്നു….

വഴിയിൽ ഒരുപാടുപേരു നിൽക്കുന്നു…. അവനെ കണ്ടു അവരൊക്കെ വഴിമാറി…..

പൂമുഖത്തു കാലുകൾ രണ്ടും കൂട്ടിക്കെട്ടി കിടത്തിയിരിക്കുന്ന ഒരു ശരീരം….അവന്റെ അമ്മയാണ്…. എരിയുന്ന വിളക്ക്…. പുകയുന്ന ചന്ദനത്തിരി…. അടുത്ത് കസേരയിൽ ഇരുന്നു കണ്ണുനീർ വാർക്കുന്ന അരയ്ക്ക് കീഴ്പോട്ട് തളർന്ന അച്ഛൻ ….

സുധി നടന്നു അമ്മയുടെ അടുത്ത് ചെന്നു ഇരുന്നു…
” എന്താ അമ്മേ വിളിച്ചേ…. ഞാൻ അവിടെ അമ്മയ്ക്ക് കിടക്കാൻ ഒരുക്കായിരുന്നു…. അമ്മേ….. ”

മുറ്റത്തു നിൽക്കുന്നവരിൽ ഒരാൾ മറ്റൊരാളോട് ” പാവം എന്ത് നല്ല ചെക്കനായിരുന്നു…. മനസ്സ് കൈവിട്ടു പോയി എന്നാ തോന്നുന്നേ…. മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ…. ”

” ഡാ നീ കുളിച്ചു വാ ചടങ്ങ് നടത്തണം….. ” സുഹൃത് അവന്റെ തോളിൽ തട്ടി പറഞ്ഞു….

കണ്ണുനീര് തുടച്ചു അവൻ വേഗം എണീറ്റു നടന്നു….. പുറത്തു നിന്ന് കുളിക്കുമ്പോൾ അവൻ ഒന്ന് കരഞ്ഞു…. എല്ലാം ഒഴുകിപോകട്ടെ….

” മോനെ നന്നായി തല തോർത്ത്‌ ” അമ്മയുടെ സ്വരം….. അവൻ തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല….

നടക്കുമ്പോൾ അവൻ വീഴാൻ ആഞ്ഞു….. പക്ഷെ ചുവരിൽ കൈ പിടിച്ചു അവൻ നേരെ നിന്നു…..

” എവിടെ നിന്നെങ്കിലും നീ ഒന്നിനെ കൂട്ടികൊണ്ടുവാ…. അമ്മയ്ക്ക് ഇവിടെ ഒരാളാകില്ലെ…. ” അവൻ അമ്മയുടെ വാക്കുകൾ സ്വയം ചിന്തിച്ചു…..

1 Comment

  1. Nannayittund suhrithe.. Especially page 2and 3…
    Nannayi ishtappettu… Unexpected aayirunnu.. Gambheeramaya twist.. Athum 4pejil.. Hats off…

Comments are closed.