ആദിത്യഹൃദയം 9 [S1 Finale] [Akhil] 1789

പെട്ടെന്ന് തന്നെ ഒരു പുകപടലം അയാളെ മറച്ചു…,,,, ആ പുക പടലം അവിടെനിന്നും മറഞ്ഞതും…,,,  ആ ഭിക്ഷാടകൻ ആദിയുടെയും ഫെബിൻ്റെയും മുൻപിൽ നിന്നും അപ്രത്യക്ഷമായി…,,,,

 

അയാൾ അപ്രത്യക്ഷമായതും ഫെബിൻ വേഗം തന്നെ ആദിയുടെ അടുത്തേക്ക് എത്തി…,,

 

അപ്പോഴേക്കും ആദിയുടെ മുറിവുകൾ എല്ലാം ഉണങ്ങിയിരുന്നു….,,,,

 

പിന്നെ അധിക സമയമൊന്നും അവർ ഇരുവരും അവിടെ നിന്നില്ല…,,, അവർ ഇരുവരും അവരുടെ വണ്ടിയിൽ തന്നെ ഫ്ലാറ്റിലേക്ക് നീങ്ങി…,,,

 

ഫ്ലാറ്റിൽ എത്തിയതും ആദി ഇതുവരെ നടന്ന എല്ലാ സംഭവങ്ങളും ഫെബിനോട് പറഞ്ഞു…,,,

 

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഫെബിൻ ആദിയുടെ കവിളിൽ ശക്തിയിൽ ഒരു അടി കൊടുത്തു…,,,

 

“”നീ എന്താ വിചാരിച്ചേ…,,,

ഞങ്ങൾ ഒക്കെ പൊട്ടന്മാർ ആണെന്നോ….???

നിനക്ക് എന്നോടെങ്കിലും സത്യം പറയായിരുന്നില്ലേ…,,,

നിന്നെ ഞാൻ എൻ്റെ  സ്വന്തം അനിയനെപോലെയല്ലേ കണ്ടിരുന്നത്…””….. ഫെബിൻ അതും പറഞ്ഞു കൊണ്ട് ഹാളിലെ സോഫയിലിരുന്നു….,,,,

 

ആദി വേഗം തന്നെ ഫെബിൻ്റെ  അടുത്തേക്ക് ചെന്നു…,,,

 

“”എന്നോട് ക്ഷെമിക്കണം ചേട്ടാ…,,,

ഞാൻ ഇതൊക്കെ ആരോട് പറയാനാണ് ..,,,

ഇതൊന്നും ഇന്നതെ കാലത്ത് ആരും വിശ്വസിക്കില്ല….,,,,.

അതുകൊണ്ടാണ് ഞാൻ പറയാതിരുന്നത്….,,,,

അല്ലാതെ ചേട്ടനെ ഞാൻ ചതിച്ചിട്ടില്ല…,,,

ഞാൻ ഇന്ന് തന്നെ ഇവിടെ നിന്നും തിരിച്ചു പൊക്കോളാം…,,,””….ആദി പതിയെ തൻ്റെ  റൂമിലേക്ക് നടന്നു…,,,

 

“”ടാ…,,,

നിൽക്കടാ അവിടെ…,,,

ഈ ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയാൽ…,,,

നിൻ്റെ  കാല് ഞാൻ തല്ലി ഒടിക്കും…..,,,.

നീ എവിടേക്കും പോക്കണ്ട…,,,

ഇവിടെ തന്നെ നിന്നാൽ മതി…,,,,

എനിക്ക് നീ എന്നോട് പറയാതിരുന്നപ്പോൾ വിഷമം ആയി….,,

അതുകൊണ്ടല്ലേ നിന്നെ തല്ലിയത്…,,,

നിന്നെ തല്ലാന്നുള്ള അവകാശം എനിക്ക് ഇല്ലേ… ആദി…,,,

നീ എന്നെ ഒരു അന്യനായിട്ടാണോ കണ്ടിട്ടുള്ളത്…,,,””….. ഫെബിൻ ഇതെല്ലാം പറഞ്ഞുകൊണ്ട് ആദിയുടെ അടുത്തേക്ക് എത്തി…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.