ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

വിഷ്ണു നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ചുറ്റും നീരീക്ഷിച്ചുകൊണ്ടിരുന്നു….,,,,

 

വലിയ മില്ല് ..,,, അതിൻ്റെ  ഉള്ളിലേക്ക് കയറുവാനായി ഒരു വലിയ ഷട്ടർ ഉണ്ട്….,,,

 

ഷട്ടറിലൂടെ ഉള്ളിലേക്ക് കയറിയതും ആ വലിയ മില്ല് മൂന്ന് ഭഗങ്ങളായി തിരിച്ചിരിക്കുന്ന…,,,,

 

നടുവിൽ ഭാഗം മുഴുവൻ മെഷീൻസ് ആണ്..,,, വലത്തെ വശത്ത് അരി ചാക്കുകൾ കൂട്ടിയിട്ട് ഒരു വലിയ മതിൽ പോലെ വെച്ചിരിക്കുന്നു..,,,

 

ഇടത്തെ വശത്ത് പണി സാധങ്ങളും ആളുകൾക്ക് ഡ്രസ്സ്‌ മാറാനും കുളിക്കാനും ഉള്ള സൗകര്യങ്ങൾ ചെയ്തു വെച്ചിരിക്കുന്നു…,,,

 

അഭിയെയും വിഷ്ണുവിനെയും അവർ വലത്തെ വശത്തേക്ക് കൊണ്ടിലുപോയി…,,, അവിടെ മൂന്ന് ഭാഗത്തും അരി ചാക്കുകൾ കൊണ്ട് വലിയ മതിൽ ആണ്…,,,അതിൻ്റെ  നടക്കുയിട്ട് ഒരു മേശയും കുറച്ച് കസേരയും ഉണ്ട്…,,,

 

അവിടെ ഇവരുടെ വരവും പ്രതീക്ഷിച്ചു കൊണ്ട് ശ്രീനിവാസ് റെഡ്‌ഡിയും, അയാളുടെ അനിയൻ വിഘ്‌നേഷ് റെഡ്‌ഡിയു അവിടെയുള്ള കസേരയിൽ ഇരിക്കുന്നു…,,,

 

അഭിയെയും വിഷ്ണുവിനെയും കണ്ടതും ശ്രീനിവാസ് റെഡ്‌ഡി പതിയെ കസേരയിൽ നിന്നുമെഴുന്നേറ്റു…,,,,

 

“”വരണം വരണം….,,,,

യാത്ര ഒക്കെ സുഖമായിരുന്നില്ലേ…??..””… ശ്രീനിവാസ് റെഡ്‌ഡി ഇളിച്ചു കൊണ്ട് ചോദിച്ചു…,,,

 

“”അത് എന്ത് ചോദ്യമാണ് ചേട്ടാ…,,,

നമ്മള് പറഞ്ഞത് പോലെ സുഖമായിട്ടല്ലേ ഇവരെ നമ്മടെ പിള്ളേർ ഇവിടെ എത്തിച്ചത്….””… വിഘ്‌നേഷ് റെഡ്‌ഡി അതും പറഞ്ഞുകൊണ്ട് ഉറക്കെ ചിരിച്ചു…,,,

 

“”മര്യാദക്ക് ഞങ്ങളെ ഇവിടെ നിന്നും വിട്ടോ….,,

അതാ തനിക്ക് നല്ലത്…””…. അഭി ഉറക്കെ വിളിച്ചു പറഞ്ഞു…,,,

 

അഭി പറഞ്ഞു തീർന്നതും പിന്നിൽ നിന്നും ഒരുത്തൻ അഭിയെ ആഞ്ഞു ചവുട്ടി..,,, ചവുട്ട് കിട്ടിയതും അഭി മുൻപിലേക്ക് തെറിച്ചു വീണു…,,, കൈ പിന്നിൽ ലോക്ക് ചെയ്തത് കൊണ്ട് തല ഇടിച്ചാണ് വീണത്…,,,

 

അഭി വീണത് കണ്ടതും വിഷ്ണു അവൻ്റെ  അടുത്തേക്ക് പോകുവാൻ ശ്രമിച്ചു…,,, പെട്ടന്ന് തന്നെ വേറെ ഒരുത്തൻ വിഷ്ണുവിൻ്റെ  മുഖം നോക്കി അടിച്ചു….,,,

 

അടി കിട്ടിയതും വിഷ്ണു തൻ്റെ  പിന്നിൽ നിൽക്കുന്നവൻ്റെ  ദേഹത്തേക്ക് വീണു..,,, വിഷ്ണുവിൻ്റെ  ഒപ്പം അയാളും താഴേക്ക് വീണു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.