ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

അയാൾ വേഗം തന്നെ ഫോൺ എടുത്ത് ലത്തീഫ് ഭായിക്ക് വിളിച്ചു…,,,, താഴെ ബോക്സിങ് കാണുന്നതിൻ്റെ  ആവേശത്തിൽ ലത്തീഫ് ഭായ് ഫോൺ റിങ് ചെയ്തത് കേട്ടില്ല…,,,,

 

“”എടാ..,, ഭായ് ഫോൺ എടുക്കുന്നില്ല…””… അവൻ വിളിച്ചു പറഞ്ഞു…,,,

 

“”അണ്ണൻ ഒന്നുടെ വിളിച്ചു നോക്ക്…,,,

പിന്നെ ചീത്ത കേട്ടാൽ എന്നെ പറയണ്ട….,,,””…. ആദി പറഞ്ഞു…,,

 

“”അത് എന്തിനാടാ ഭായ് ഞങ്ങളെ ചീത്ത പറയുന്നത്…””….. ഒരുത്തൻ ചോദിച്ചു…,,

 

“”ഇത് ലത്തീഫ് ഭായുടെ സ്ഥലം അല്ലേ…,,,

ഇവിടെ പുറത്ത് നിന്ന് ആരാ ധൈര്യമായി കേറി വരുന്നത്….,,,,,

അല്ല അങ്ങനെ കേറി വരാൻ ആർക്കാ ധൈര്യം ഉള്ളത്….??…””… ആദി ബുദ്ധിപൂർവം അവരുടെ മനസിലേക്ക് സംശയ നിഴൽ കുത്തി നിറച്ചു…,,,

 

“”ആഹ്ഹ്…,,,

ഒരു കണക്കിന് നീ പറഞ്ഞതും ശരിയാണ്….,,,

ടി……,,,,,,,,

എഴുന്നേറ്റ് വാടി ഇവിടെ….””….. ഒരുത്തൻ മീരയുടെ നേരെ അലറി…,,,

 

മീര പതിയെ കസേരയിൽ നിന്നും എഴുന്നേറ്റ് പതിയെ ആദിയുടെ അടുത്തേക്ക് നടന്നു..,,,

 

ആദിയുടെ അടുത്തേക്ക് എത്തറായതും നേരത്തെ വാതിൽ തുറന്നവൻ മീരയെ തടഞ്ഞു…,,,

 

“”അങ്ങനെ അങ്ങ് പോയാലോ…,,,

എൻ്റെ  കൈയുടെ ചൂട് അറിഞ്ഞിട്ട് ഒരു ഉമ്മയെങ്കിലും തരണ്ടേ…???..,,,,

ലത്തീഫ് ഭായിക്ക് നിന്നെ അത്യാവശ്യം ആയി പോയി…,,,

ഇല്ലെങ്കിൽ ഞങ്ങളെ എല്ലാവരും കൂടെ മോളെ സ്നേഹിച്ചിട്ടേ പറഞ്ഞു വിടുള്ളോ….,,,

എന്തായാലും ചേട്ടന് ഒരു ഫ്രഞ്ച്കിസ് തന്നിട്ട് പോയാൽ മതി…,,,,,””…. അതും പറഞ്ഞു കൊണ്ട് അവൻ മീരയുടെ കൈയിൽ പിടിക്കുവാൻ പോയതും…,,

 

അവൻ്റെ  മുഖത്ത് നിന്നും ചോര തെറിച്ചികൊണ്ട് അവൻ താഴേക്ക് വീണു അവൻ്റെ  ഇടത്തെ കൈ മാത്രം ഒന്ന് വിറക്കുന്നുണ്ട് ബാക്കി ശരീരമൊന്നും അനങ്ങുന്നില്ല…,,,,

 

എല്ലാവരും ഇവിടെ എന്താ സംഭവിച്ചത് എന്ന് മനസിലാക്കുവാൻ കുറച്ച് സമയം എടുത്തു…,,,,

 

എല്ലാവരുടെയും കണ്ണ് ആദിയുടെ ദേഹത്തേക്ക് പതിച്ചു…,,,, കണ്ണെല്ലാം ചുവന്ന് പേശികളെല്ലാം വലിഞ്ഞു മുറുകി….,,,,,സർവ നിയന്ത്രണം നഷ്ട്ടപെട്ടുകൊണ്ടായിരുന്നു ആദി അവിടെ നിന്നിരുന്നത്….,,,

 

ആദിയുടെ മുഖഭാവം കണ്ടതും മീര വേഗം തന്നെ ആദിയുടെ പിന്നിലേക്ക് നിന്നു…,,,

 

“”കൊല്ലാട അവനെ…,,,””… ഒരുത്തൻ ഉറക്കെ വിളിച്ചു പറഞ്ഞു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.