ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

“”മാസ്റ്റർ…,,, മാസ്റ്റർ…,,,””….. സാക്കിറിൻ്റെ  വിളിയാണ് യാസിറിനെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത്…,,,

 

“”എന്താ സക്കീർ..,,,””…. മാസ്റ്റർ കണ്ണ് തുറന്നുകൊണ്ട് ചോദിച്ചു….,,,

 

“”ഷിപ്പിൽ നിന്നും ഇൻഫർമേഷൻ വന്നിട്ടുണ്ട്…,,,

അവർ നമ്മൾ കൊടുത്ത കോർഡിനേറ്റസിൽ എത്തിയിട്ടുണ്ട്….,,,,

ബാക്കിയെല്ലാം ആ സ്വർണ്ണ പെട്ടി കിട്ടിയതിനു ശേഷം അറിയിക്കാം എന്നു പറഞ്ഞിരുന്നു…,,,

പിന്നെ സീ ബെഡ് എങ്ങനെ ആവും എന്ന് അവർക്ക് അറിയില്ല അതുകൊണ്ട് കുറച്ച് സമയം പിടിക്കും ആ പെട്ടി റിട്രിവ് ചെയ്യുവാൻ എന്നും അവർ പറഞ്ഞു…,,,””…..

 

“”സമയം എടുത്തോട്ടെ സക്കീർ…,,,

ആ സ്വർണ്ണ പെട്ടി ഭദ്രമായി ഇവിടെ എത്തിയാൽ മതി…,,,,””…. മാസ്റ്റർ പറഞ്ഞു…,,,

 

“”ഞാൻ അവർ വിളിക്കുകയാണെങ്കിൽ വിവരം അറിയിക്കാം മാസ്റ്റർ….,,,””…. അതും പറഞ്ഞുകൊണ്ട് സക്കീർ അവിടെ നിന്നും നടന്നു നീങ്ങി…,,,,

 

മാസ്റ്റർ തൻ്റെ  മുറിയിലേക്കും നടന്നു….,,,,

 

*********************************************************

 

ബിസ്മില്ലാനഗർ (ബാംഗ്ലൂർ)

 

സമയം ഏകദേശം രാത്രി പത്തര ആയിരിക്കുന്നു…,,,

 

രണ്ട് SUV കാറും അതിൻ്റെ  പിന്നാലെ ഫോർഡ് മസ്താൻഗും വേഗത്തിൽ തന്നെ ബാംഗ്ലൂരിലെ ബിസ്മില്ലാനഗറിലുള്ള ശ്രീനിവാസ് റെഡ്‌ഡിയുടെ  റൈസ് മില്ല് ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു…,,,

 

കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ റൈസ് മില്ലിൽ എത്തി..,,,

 

കൂട്ടത്തിലെ മുതിർന്ന ഒരുത്തൻ അഭിയെയും വിഷ്ണുവിനെയും കാറിൽ നിന്നും വലിച്ചിറക്കി…,,

ഇരുവരുടെയും കൈകൾ പിന്നിലേക്ക് സ്റ്റാർപ് വെച്ച് ബന്ധിച്ചിരുന്നു….,,,

 

“”നടക്കടാ….,,,””… അഭിയെയും വിഷ്ണുവിനെയും പുറത്ത് തള്ളിക്കൊണ്ട് അയാൾ പറഞ്ഞു…,,

 

പുറത്ത് തള്ളിയതും അഭിയും വിഷ്ണുവും മുന്നിലേക്ക് ഒന്ന് ആഞ്ഞുപോയി…,,, അവർ ഇരുവരും പിന്നിലേക്ക് ഒന്ന് നോക്കി. അതിനുശേഷം മുൻപിലേക്ക് നടന്നു…

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.