ആദിത്യഹൃദയം 9 [S1 Finale] [Akhil] 1788

Views : 689096

“”സജീവേ….,,,,””…. ചന്ദ്രശേഖരൻ്റെ  വിളിയാണ് സജീവിനെ ചിന്തയിൽ നിന്നും ഉണർത്തിയത്…,,

 

“”ആഹ്ഹ്…,,,

ചന്ദ്രേട്ടനോ….,,,,

എന്താ ചന്ദ്രേട്ടാ….,,,””…. കിടക്കയിൽ നിന്നും എഴുന്നേറ്റുകൊണ്ട് സജീവ് ചോദിച്ചു….,,,

 

“”പോകണ്ടേ നമുക്ക്…,,,

ഇന്നല്ലേ ആ പന്ന കഴുവേറി മോനുമായുള്ള സൗഹൃദ. സംഭാഷണം….””…. ചെറിയ ദേഷ്യത്തോടുകൂടി ചന്ദ്രശേഖരൻ പറഞ്ഞു…,,,

 

“”ഞാൻ വരണോ…??…””… സജീവ് സംശയത്തോടെ ചോദിച്ചു…,,,

 

“”അത് എന്ത് ചോദ്യമാണ്….,,,

നീ വേഗം റെഡി ആയി വന്നേ….,,,,

നിയുള്ളതാണ് എൻ്റെ  ധൈര്യം….,,,””… ചന്ദ്രശേഖരൻ അതും പറഞ്ഞു കൊണ്ട് സജീവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു…,,,

 

സജീവിൻ്റെ  മനസ്സ് അസ്വസ്ഥതമായിരുന്നു…,,, ആദിത്യൻ്റെ  കാര്യങ്ങൾ ആലോചിക്കൊണ്ട്…,,,

 

മനസില്ലാമനസോടെയാണെങ്കിലും സജീവ് വേഗം തന്നെ റെഡിയായി ചന്ദ്രശേഖരൻ്റെ  ഒപ്പം താഴെക്കിറങ്ങി….,,,

 

പുറത്ത് ഫെബിനും, കാർലോസും, വിഷ്ണുവും, അഭിയും, പോകുവാൻ തെയ്യാറായി നിൽക്കുന്നുണ്ടായിരുന്നു….,,,

 

സജീവും, ചന്ദ്രശേഖരനും പുറത്തേക്ക് വന്നതും അവർ വേഗം തന്നെ യാത്ര ആരംഭിച്ചു…..,,,,

 

ലക്ഷ്യം കമ്മിഷണർ ഓഫീസ്….,,,,

 

<<<<<<()>>>>>>

 

സമയം ആറുമണി കഴിഞ്ഞിരിക്കുന്നു….,,,,

 

ആമി അവളുടെ മുറിയിലെ ബെഡിൽ കിടന്നുകൊണ്ട് ഇന്ന് നടന്ന സംഭവങ്ങളെ പറ്റി ആലോചിച്ചുകൊണ്ടിരുന്നു…,,,

 

“””””എന്നാലും….,,,

ആദി എന്ത് പണിയാണ് കാണിച്ചത്….,,,

ഒരു സോറി പറയാൻ വിളിച്ചപ്പോൾ….,,,,

എന്നെ കണ്ട ഭാവം പോലും കാണിച്ചില്ല…,,,

എത്ര തവണ ഞാൻ ശ്രമിച്ചു….,,,

ഇനി എൻ്റെ  മുൻപിൽ വന്നുപെടട്ടെ…,,,

ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്….,,,”””””””

അഭി തനിക്ക് വാങ്ങി തന്ന ടെഡ്‌ഡി ബീയറിൽ ഇടിച്ചു കൊണ്ട് ആമി പറഞ്ഞു…,,, അതിനുശേഷം അതിനെ കെട്ടിപിടിച്ചുകൊണ്ട് ബെഡിലേക്ക് മറിഞ്ഞു….,,,

Recent Stories

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤😘😘😘😘

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… 💚💚💚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com