ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

അത് കേട്ടതും ഒരുത്തൻ ആദിയുടെ നേർക്ക് ഓടി വന്ന് അവൻ്റെ  ഇടത്തെ കൈ ശക്തിയിൽ ആദിയുടെ മുഖത്ത് ഇടിച്ചു…,,,,

അവൻ്റെ  കൈ ആദിയുടെ മുഖത്ത് പതിച്ചതും ഒരു ഭാവ വ്യത്യാസവുമില്ലാതെ നിൽക്കുന്ന ആദിയെ കണ്ടിട്ട് എല്ലാവരും ഒരു നിമിഷം പേടിച്ചു പോയി…,,,

 

എന്നാൽ ഭയം അവരെ മൊത്തമായി വിഴുങ്ങുവാൻ അധികം സമയം വേണ്ടി വന്നില്ല…,,,

 

ആദി തൻ്റെ  മുഖത്ത് ഇടിച്ചവൻ്റെ  കഴുത്തിൽ തൻ്റെ  വലത്തെ കൈ കൊണ്ട് ശക്തിയിൽ ഇടിച്ചതും അവൻ വായയിൽ നിന്നും ചോര ഒഴുകികൊണ്ട് നിലത്തേക്ക് വീണു….,,,

 

ആ കാഴ്ച്ച കണ്ടതും എല്ലാവരും നല്ലപോലെ പേടിച്ചു പോയി…,,,,

 

ആദിയുടെ അവസാന നിയന്ത്രണവും ആ സമയം കൊണ്ട് നഷ്ട്ടപെട്ടിരുന്നു….,,,

 

ആദി അലറി കൊണ്ട് അവരുടെ നേരെ പാഞ്ഞടുത്തു….,,,,

 

ഇനി എട്ട് പേരും കൂടെ ആ മുറിയിൽ ഉണ്ടായിരുന്നു…,,,,

 

ആദി ഓടി ചെന്ന് ഒരുത്തനെ തൻ്റെ  രണ്ട് കൈകൊണ്ട് കഴുത്തിൽ പിടിച്ചു പൊക്കികൊണ്ട് അവൻ്റെ തല ഭിത്തിയിൽ കൊണ്ട് പോയി ഇടിച്ചു…,,

 

ആദിയുടെ പിന്നിൽ രണ്ട് പേർ ഉണ്ടായിരുന്നു…,, അതിലെ ഒരുത്തൻ ആദിയുടെ നേരെ കൈ വീശിയത്തും ആദി അവൻ്റെ  കൈ തടുത്തുകൊണ്ട് അവൻ്റെ  നെഞ്ചിൽ ശക്തിയിൽ ഇടിച്ചു….,,,

 

അവൻ ഇടിയുടെ ആഘാടത്തിൽ കുഞ്ഞിഞ്ഞതും ആദി അവൻ്റെ  തല നോക്കി ശക്തിയിൽ ചവുട്ടി അവൻ ചവുട്ട് കിട്ടിയതും തല തറയിൽ ഇടിച്ചുകൊണ്ട് താഴേക്ക് വീണു…,,,

 

വേറെ ഒരുത്തൻ ആദിയെ ചാടി ചവുട്ടുവാൻ നോക്കിയതും ആദി അവൻ്റെ  കാൽ തൻ്റെ  ഇരു കൈകൊണ്ട് കൂട്ടി പിടിച്ചു എന്നിട്ട് അവൻ്റെ  കാൽ തൻ്റെ  തോളിലേക്ക് നിമിഷ നേരം കൊണ്ട് കയറ്റി വച്ചു..,,,,,

 

വേഗം തന്നെ അവൻ്റെ  കാൽമുട്ടിൻ്റെ  ചിരട്ടയിൽ ശക്തിയിൽ അമർത്തി….,,, അവൻ്റെ കാൽ ഓടിച്ചു കളഞ്ഞു…,,,

 

അതെല്ലാം കണ്ട് പേടിച് അഞ്ചുപേരും കൂടെ ആ ഹാളിൽ ഉണ്ടായിരുന്നു..,,,..

 

അവർ ആദിയുടെ നേരെ ഓടി അടുത്തതും ആദി മുകളിലേക്ക് ചാടി ഉയർന്നു തൻ്റെ  ഇരു കാലുകൾ കൊണ്ടും ഓടി വന്ന രണ്ട് പേരുടെ മുഖത്ത് ശക്തിയിൽ ചവുട്ടി അവർ രണ്ട് പേരും മുഖം പൊതി പിടിച്ചു കൊണ്ട് നിലത്തേക്ക് വീണു..,,,,

 

ബാക്കി മൂന്ന് പേരെയും ആദി കഴുത്തിലും വയറിലും മുഖത്തും പഞ്ച് ചെയ്തുകൊണ്ട് കീഴ്പ്പെടുത്തി കളഞ്ഞു..,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.