ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

യുസഫ് പറഞ്ഞ കാര്യം ജാവീദ് അനുവിനോട് പറഞ്ഞു..,,, അതിനുശേഷം അനുവും ജാവീദും കൂടെ റെയിൽവേ സ്റ്റേഷൻ്റെ  പിന്നിലുള്ള ബസ്സ്റ്റോപ്പിലേക്ക് അവിടെ നിന്നും നീങ്ങി…,,,

 

<<<<<<()>>>>>>

 

ബിൽഡിങ്ങിൻ്റെ  കോമ്പൗണ്ടിലേക്ക് കയറിയ ആദി വേഗം തന്നെ ആ വലിയ ബിൽഡിങ്ങിൻ്റെ  അരികിലേക്ക് നീങ്ങി നിന്നു…,,,

 

ചുറ്റും ഒന്ന് ഓടിച്ചു നോക്കി…,,, ക്യാമറ. ഒന്നും കണ്ടില്ല…,,, അതോടെ ആദിക്ക് പകുതി സമാധാനമായി…,,,,

 

“”ആരുടേയും കണ്ണിൽ പെടരുത്….,,,,

വേഗം തന്നെ മീരയെ കണ്ടുപിടിച്ചു ഇവിടെ നിന്നും തിരികെ പോകണം….,,,,””…. ആദി മനസിൽ ആലോചിച്ചുകൊണ്ട് വേഗം തന്നെ ബിൽഡിങ്ങിൻ്റെ  മുൻപിലേക്ക് നടന്നു നീങ്ങി…,,

 

മുൻപിൽ എത്തിയതും ആർപ്പുവിളികളും ആരവങ്ങളും അവിടെ മുഴങ്ങി കേട്ടുകൊണ്ടിരുന്നു….,,,

 

ആദി പതിയെ ബിൽഡിങ്ങിൻ്റെ  ഉള്ളിലേക്ക് കയറി…,,,

 

ഉള്ളിലേക്ക് കയറിയതും ഇടത്തെ വശത്തായി ബെറ്റിങ് കൌണ്ടർ ഉണ്ട്…,,, ആദി ചുറ്റും നിരീക്ഷിച്ചുകൊണ്ട് ആ ബെറ്റിങ് കൌണ്ടറിൻ്റെ  സൈഡിലൂടെ നടന്നു നീങ്ങി…,,

 

കൗണ്ടറിൻ്റെ അടുത്തായി മുകളിലേക്ക് പോകുവാൻ ഒരു ലിഫ്റ്റ് ഉണ്ട്….,,, എന്നാൽ ലിഫ്റ്റിൽ പോയാൽ ആളുകൾ പെട്ടന്ന് ശ്രദ്ധിക്കും എന്ന് മനസിലാക്കിയത് കൊണ്ട് ആദി ആ ശ്രമം ഉപേക്ഷിച്ചു….,,,,

 

ഗൗണ്ട് ഫ്ലോറിൻ്റെ  നടുവിലായി ബോക്സിങ് റിങ് ഉണ്ട്..,,, അതിൽ രണ്ട് പേർ തമ്മിൽ വലിയ യുദ്ധവും നടക്കുന്നുണ്ട്….,,,

 

ആദി പതിയെ മുകളിലേക്ക് നോക്കി..,,, അവിടെ ഒരു ചില്ല് കൊണ്ട് മറച്ച ഒരു സ്ഥലത്ത് വെളുത്ത കോട്ട് ഇട്ടുകൊണ്ട് ഒരാൾ സോഫയിൽ ഇരിക്കുന്നുണ്ട്…,,,, അയാളുടെ പിന്നിൽ ബോഡി ഗാർഡ്സ് പോലെ മൂന്നാലു പേരും നിൽക്കുന്നുണ്ട്..,,,

 

“”ഇതായിരിക്കും ലത്തീഫ് ഭായ്…””… ആദി മനസ്സിൽ വിചാരിച്ചു…,,,

 

പെട്ടന്നാണ് ആദി തൻ്റെ  എതിർവശത്തായി ഒരു ചെറിയ കോണിപടികൾ കണ്ടത്…,,

 

ആദി വേഗം തന്നെ ആ ജനക്കൂട്ടത്തിൻ്റെ  ഉള്ളിലൂടെ ആ കോണിപടിയുടെ അടുത്തേക്ക് നടന്നു…,,,,

 

അടുത്തെത്തിയതും ആദി വേഗം തന്നെ മുകളിലെ നില ലക്ഷ്യമാക്കി നീങ്ങി…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.