ആദി ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് വേഗം തന്നെ ചുമരിൻ്റെ അടുത്തേക്ക് ഓടി..,,, അടുത്തെത്തിയതും ആദി ചുമരിൽ ചവുട്ടികൊണ്ട് മുകളിലേക്ക് ചാടി ചെടി ചട്ടിയുടെ ഇടയിലുള്ള ഗ്യാപ്പിൽ കൈ കൊണ്ട് മുറകെ പിടിച്ചു…,,, വേഗത്തിൽ തന്നെ സൺ ഷെയ്ഡിലേക്ക് കയറി മലർന്നു കിടന്നു….,,,
ആദി കിടക്കുന്ന സൺ ഷെയ്ഡിൻ്റെ തൊട്ട് മുകളിലായി ഒരു ചെറിയ ബാൽക്കണിയുണ്ട്..,,,, അവിടെ ഒരു കമാൻഡോയും നിൽക്കുന്നുണ്ട്…,,, അയാൾ ഇടത്തെ ഭാഗത്തേക്ക് നീങ്ങിയാൽ മാത്രമേ ആദിക്ക് അവിടെനിന്നും എഴുന്നേറ്റ് ഒന്നാം നിലയിലെ ഓട് പതിപ്പിച്ച ഭാഗത്തേക്ക് കയറുവാൻ സാധിക്കുള്ളു….,,,
ആദി ക്ഷമയോടെ അയാൾ അവിടെ നിന്നും മാറുന്നത്തിനായി കാത്തിരുന്നു…,,, അധിക സമയമൊന്നും വേണ്ടി വന്നില്ല അയാൾ അവിടെ നിന്നും മാറുവനായി…,,,,
ആ കമാൻഡോ പതിയെ ഇടത്തെ ഭാഗത്തേക്ക് നടന്നതും..,,, ആദി വേഗം തന്നെ സൺ ഷെയ്ഡിൽ നിന്നും എഴുന്നേറ്റ് തൻ്റെ മുൻപിലുള്ള ബാൽക്കണിയിലെ മതിലിലേക്ക് കയറി…,,,
കമാൻഡോ തിരിയുന്നതിനു മുൻപ് തന്നെ ആദി ഒന്നാം നിലയിലെ ഓട് പതിപ്പിച്ച ഭാഗത്തേക്ക് കയറി കിടന്നു…,,,
ആദിക്ക് തന്നെ തൻ്റെ ശക്തിയുലും വേഗതയിലും വിശ്വസിക്കാനായില്ല….,,, ആദി കണ്ണടച്ചുകൊണ്ട് ശ്വാസം വലിച്ച് വിട്ടു…,,,അതിനുശേഷം പതിയെ അവിടെ നിന്നും എഴുന്നേറ്റ് രണ്ടാം നിലയുടെ ഓട് പതിപ്പിച്ച സ്ഥലത്തേക്ക് കയറി…,,,
ആദി രണ്ടാം നിലയിലെ ഓട് പതിപ്പിച്ച് സ്ഥലത്ത് നിന്നും എഴുന്നേറ്റ് നിന്നു..,,, പുത്തൻപുരക്കൽ ബംഗ്ലാവിൻ്റെ ഏറ്റവും മുകളിലാണ് ആദി ഇപ്പോൾ നിൽക്കുന്നത്…,,,
താഴെ നടക്കുന്ന എല്ലാ കാര്യവും ആദി നോക്കിനിന്നു…,,, അതിനുശേഷം ഇടത്തേ വശത്തേക്ക് നടന്നു ആമിയുടെ മുറി ലക്ഷ്യമാക്കി..,,,
ആദി നടന്ന് ഇടത്തെ വശത്തെ അറ്റത്ത് എത്തി..,,, ആദി മെല്ലെ ശബ്ദമുണ്ടാക്കാതെ താഴെ കിടന്നുകൊണ്ട് താഴേക്ക് നോക്കി….,,,
ഒന്നാം നിലയിലെ ബാൽക്കണിയിൽ ഒരു കമാൻഡോ നിൽക്കുന്നുണ്ട്…,,, വേറെ ആരെയും ആദി കണ്ടിരുന്നില്ല…,,,
ഫെബിൻ ചേട്ടൻ പറഞ്ഞതുകൊണ്ട് താൻ കിടക്കുന്നതിൻ്റെ താഴെ ആമിയുടെ മുറിയുടെ ബാൽക്കണി ആണെന്ന് ആദിക്ക് അറിയാമായിരുന്നു…,,
ആദി ശബ്ദമുണ്ടാകാതെ പതിയെ ആ ബാൽക്കണിയിലേക്ക് ഇറങ്ങി…,,,
ആദി തിരിഞ്ഞു നിന്ന് പിന്നിലുള്ള വാതിലിലേക്ക് നോക്കി..,,, ആ വാതിൽ പതിയെ ചാരി ഇട്ടിട്ടെ ഉള്ളു..,,,
ആദി പതിയെ വാതിലിൻ്റെ അടുത്തേക്ക് നടന്നു..,, അടുത്തെത്തിയതും മെല്ലേ ശബ്ദമുണ്ടാക്കാതെ വാതിൽ പതിയെ തുറന്നതും…,,,,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???