ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

ആൽബർട്ട് വീണ്ടും പറഞ്ഞു തുടങ്ങി….,,,,

 

ആരിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാതായപ്പോൾ അയാൾ ദേഷ്യത്തോടെ ഞങ്ങളുടെ ക്യാപ്റ്റൻ്റെ  അടുത്തേക്ക് പാഞ്ഞടുത്തു…,,,,

 

പെട്ടന്ന് തന്നെ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന മെർസനറിസ് രണ്ട് പേരും അവരുടെ കൈയിൽ ഇരിക്കുന്ന അസ്സൾട്ട് റൈഫൽ കൊണ്ട് അയാളെ ഷൂട്ട് ചെയ്തു…,,,, ബുള്ളറ്റ് തീരും വരെ ഷൂട്ട് ചെയ്തു….,,,,

 

ഇത്രയും ബുള്ളറ്റ് ദേഹത്ത് കയറിയതും അയാൾ മരിച്ചു കൊണ്ട് പിന്നിലേക്ക് വീണു…,,,

 

“”അപ്പോ പിന്നെ അവിടെ നടന്നത് എന്താണ്…??…””…. ഡെയ്സി ചോദിച്ചു…,,,

 

“”പറയാം മാഡം….,,,””…. ആൽബർട്ട് പറഞ്ഞു…,,,

 

അയാൾ മരിച്ചു വീണതും ഞങ്ങളുടെ ക്യാപ്റ്റനും ആറ് ഓഫീസർസും കൂടെ വീൽ ഹൗസിലേക്ക് നടന്നു…,,,,

 

ഞാൻ പതിയെ മരിച്ചു കിടക്കുന്ന ആളെ നോക്കി…,,,

 

ഞാൻ കണ്ട കാഴ്ച്ച എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല…,,,, എന്നാൽ കണ്ണിൽ കാണുന്നത് സത്യം തന്നെ അല്ലേ…,,, അതേപോലെ ഒരു സത്യമാണ് ഞാൻ അവിടെ കണ്ടത്…,,,

 

മരിച്ചു കിടക്കുന്ന അയാളുടെ ദേഹത്തുനിന്നും ബുള്ളറ്റുകൾ പുറത്തേക്ക് വരുന്നു…,,, അയാളുടെ ദേഹത്തെ മുറിവുകൾ ഉണങ്ങികൊണ്ടിരിക്കുന്നു….,,,

 

ഞാൻ ഉറക്കെ മെർസനറിസിനെ വിളിച്ചതും..,,, അവർ എന്നെ നോക്കി….,,, ഞാൻ വേഗം തന്നെ അവർക്ക് അയാളെ ചൂണ്ടി കാണിച്ചു കൊടുത്തു…,,,

 

ഞങ്ങൾ എല്ലാവരും നോക്കി നിൽക്കെ മരിച്ചു കിടന്നിരുന്ന ആ വ്യക്തി…,,, ഒന്നും സംഭവിക്കാത്ത മട്ടിൽ പതിയെ വീണു കിടന്നിരുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റ് നിന്നും….,,,

 

ഞാൻ മാത്രമല്ല..,,, ആ ഷിപ്പിൽ ഉണ്ടായിരുന്ന എല്ലാവരും ആ കാഴ്ച്ച കണ്ടു പേടിച്ചു പോയിരുന്നു…,,,

 

പെട്ടന്നാണ് അയാൾ അലറി കൊണ്ട് അയാളുടെ മുൻപിൽ നിൽക്കുന്നുണ്ടായിരുന്ന രണ്ട് മെർസനറിസിൻ്റെ  അടുത്തേക്ക് ഓടി അടുത്തത്…,,,

 

അവർ ഒന്ന് ചലിക്കുന്നതിനു മുൻപേ അയാൾ അവരുടെ അടുത്ത് എത്തിയിരുന്നു…,,, അയാൾ തൻ്റെ  രണ്ട് കൈകൊണ്ടും അവരുടെ ഹൃദയത്തിലേക്ക് ഇടിച്ചതും…,,,,

 

അവരുടെ നെഞ്ച് തുളച്ചുകൊണ്ട് അയാളുടെ കൈകൾ അവരുടെ നെഞ്ചിലൂടെ കയറി പിന്നിലൂടെ പുറത്തേക്ക് വന്നു…,,,

 

ആ കാഴ്ച്ച കണ്ടതും എല്ലാവരും അവിടെ നിന്നും നിലവിളിച്ചുകൊണ്ട് ഷിപ്പിൻ്റെ  ഉള്ളിലേക്ക് ഓടി..,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.