ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

കണ്ടുപിടിച്ച സാധനം എന്താണെന്ന് അറിയാൻ ആയിട്ട് എല്ലാവരും ഓപ്പൺ ഡെക്കിലേക്ക് വന്നിരുന്നു ഞാൻ മാത്രമാണ് DSV ആൽവിനിൽ  ഇരുന്നത്…

 

എല്ലാവരും കൂടി ആ സ്വർണ്ണ പെട്ടി കഴുക്കി വൃത്തിയാക്കി…,,,

 

അതിനുശേഷം ക്രെയിൻ ഉപയോഗിച്ച് DSV ആൽവിനും ഓപ്പൺ ഡെക്കിൽ കയറ്റി വെച്ചു…,,,,

 

ആൽബർട്ട് ഇത്രയും പറഞ്ഞുകൊണ്ട് ഒന്ന് നിവർന്നു ഇരുന്നു…,,, പതിയെ തൻ്റെ  ദേഹത്തുള്ള പുതപ്പ് മാറ്റികൊണ്ട് വയറിൽ പൊത്തി പിടിച്ചു…,,,

 

അവിടെ ആഴത്തിൽ ഒരു മുറിവ് ഉണ്ടായിരുന്നു…,,,

 

“”പിന്നെ എന്താണ് ഉണ്ടായത് ആൽബർട്ട്…??..””… ശിവദേവ് ചോദിച്ചു…,,,

 

“”ഞാൻ പറയാം സർ…,,

പക്ഷെ നിങ്ങൾ അത് വിശ്വസിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല…,,,

ചിലപ്പോൾ നിങ്ങൾ എനിക്ക് പ്രാന്ത് ആണെന്നും പറയും…,,,

ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ് പിന്നെ ഞാൻ അവിടെ കണ്ടത്….,,””… ആൽബർട്ട് പറഞ്ഞു..,,,,

 

“”ആൽബർട്ട് താൻ ധൈര്യമായി പറഞ്ഞോളൂ…,,,

ബാക്കിയുള്ളതാണ് ഞങ്ങൾക്ക് അറിയേണ്ടത്…””…. ശിവദേവ് പറഞ്ഞു…,,,,

 

ആൽബർട്ട് ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി..,,,

 

ഓപ്പൺ ഡെക്കിലെ DSV ആൽവിൻ ഞാൻ ഇരിക്കുന്നുണ്ടായിരുന്നു…,,, അതിൻ്റെ  സിസ്റ്റം ഒന്ന് കൂൾ ആയിട്ട് ഓഫ്‌ ആകുവാൻ വേണ്ടി ഞാൻ കാത്തിരിന്നു…,,,

 

സൂര്യൻ ഉദിച്ചുകൊണ്ടിരിക്കുന്ന സമയം..,,, ഞാൻ ഇരിക്കുന്ന സ്ഥലത്തേക്ക് പ്രകാശം ഇരച്ചു കയറി..,,, ഞാൻ സമയം നോക്കിയപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു….,,,

 

പെട്ടന്നാണ് ഒരു വലിയ ശബ്ദത്തിൽ ആകാശത്തു നിന്നും ഒരു ചെറിയ തീ ഗോളം താഴേക്ക് വന്നത്…,,,

 

അത് നേരെ വന്ന് ആ സ്വർണ്ണ പെട്ടിയിലേക്ക് ഇടിച്ചു…,,,,

 

ആദ്യം ഞാൻ വിചാരിച്ചത് അത് വേല്ല  ഉൽക്കയും ആയിരിക്കുമെന്നാണ്….,,,

 

ഞങ്ങൾ എല്ലാവരും ആ സ്വർണ്ണ പെട്ടിയിലേക്ക് നോക്കി…,,, ആ തീ ഗോളം ആ പെട്ടിയുലേക്ക് അലിഞ്ഞു ചേർന്നു..,,,,

 

ഞങ്ങൾ എല്ലാവരും നോക്കി നിൽക്കെ ആ സ്വർണ്ണ പെട്ടിയിൽ നിന്നും ഒരു പച്ച നിറത്തിലുള്ള പ്രകാശം ഉദിച്ചുകൊണ്ടിരുന്നു….,,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.