ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

“”ശിവദേവ് സർ വിളിച്ചു പറഞ്ഞിരുന്നു…,,,

മാഡം വരൂ..,,,,,””…,,,, ഓഫീസർ അവരോട് പറഞ്ഞതും അവർ മൂന്ന് പേരും കൂടെ ഷിപ്പിൻ്റെ  വലത്തെ വശത്തേക്ക് നടന്നു….,,,

 

അവിടെ ഒരു വലിയ കോണി വെച്ചിട്ടുണ്ട് ഷിപ്പിൻ്റെ  അകത്തേക്ക് കയറുവാൻ…,,,

 

അവർ മൂന്ന് പേരും കൂടെ ആ കോണിയിലൂടെ ആ ഷിപ്പിലേക്ക് കയറി…,,,

 

“”മാഡം ഞാൻ ഇവിടെ ഉണ്ടാവും…,,,

നിങ്ങൾക്ക് എന്താണ് ഇവിടെ ചെയ്യുവാൻ ഉള്ളത് എന്ന് എനിക്ക് അറിയില്ല…,,,

എന്തെങ്കിലും ഹെല്പ് വേണെമെങ്കിൽ ചോദിച്ചാൽ മതി….,,,

ഞാൻ ശരിയാക്കി തരാം…””….,,, അതും പറഞ്ഞുകൊണ്ട് ആ IPS ഓഫീസർ അവിടെ നിന്നും നടന്നു നീങ്ങി…,,,

 

ഡെയ്സിയും നിത്യയും കൂടെ ചുറ്റും നിരീക്ഷിച്ചുകൊണ്ടിരുന്നു…,,,

 

ഓപ്പൺ ഡെക്കിൽ ഒരു വലിയ സ്വർണ്ണ പെട്ടി കിടക്കുന്നുണ്ട്…,,,, അതിൻ്റെ  ചുറ്റും എന്തോ ഒരു കറുത്ത ദ്രാവകം തളം കെട്ടി കിടക്കുന്നു…,,,

 

ചുറ്റും ബുള്ളറ്റ് ക്യാപ് ചിതറി കിടക്കുന്നു…,,,

 

ശവശരീരങ്ങൾ വീണു കിടന്നിരുന്ന സ്ഥലം വെള്ള കളറിൽ മാർക്ക്‌ ചെയ്തിട്ടുണ്ട്…,,,

 

ഷിപ്പിൻ്റെ  ഏറ്റവും ഉയരം കൂടിയ സ്ഥലത്തുള്ള വീൽ ഹൗസിൻ്റെ  ചില്ലുകൾ എല്ലാം പൊട്ടി കിടക്കുന്നുണ്ട്…,,,

 

നിത്യയും ഡെയ്സിയും കൂടെ ആ ഷിപ്പ് മുഴുവൻ നടന്നു നോക്കി…,,,

 

എങ്ങും ചോരയുടെ മണം മാത്രം…,,, ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അവർക്ക് ഒന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല….,,,

 

അവർ ഇരുവരും പതിയെ കോണിയിലൂടെ ഷിപ്പിൽ നിന്നും പുറത്തേക്കിറങ്ങി….,,,അവരെയും കാത്തുകൊണ്ട് ആ IPS ഓഫീസർ താഴെ നിൽക്കുന്നുണ്ടായിരുന്നു….,,,

 

“”ഹലോ…,,,സർ..,,

നേരത്തെ പേര് ചോദിക്കാൻ മറന്നുപോയി…,,,

വാട്ട്‌ ഈസ്‌ യുവർ നെയിം…,,,””… നിത്യ ചോദിച്ചു ..,,,

 

“”മൈ നെയിം ഈസ്‌ ഹാരീഷ്….,,,””…

 

“”സർ..,,,

ഇവിടെ എന്താണ് സംഭവിച്ചത്..??…””… ഡെയ്സി ചോദിച്ചു…,,,

 

“”നോ ഐഡിയ…,,,

ഈ ഷിപ് റഷ്യൻ ഓഷ്യാനോഗ്രഫി ഡിപ്പാർട്ട്മെന്റിൻ്റെയാണ്…,,,,

ഇതിൽ മൊത്തം പതിനേഴു വർക്കേഴ്സ് ഉണ്ടായിരുന്നു….,,,

അതിലെ ഒരാൾ മാത്രമാണ് ജീവനോടെ ഉള്ളത്…,,,

അയാളെ ഇവിടുത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്…,,,,””…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.