ആദിത്യഹൃദയം 9 [S1 Finale] [Akhil] 1790

“”ഞാൻ പറയാം മാഡം…,,,

ഞാൻ പറയാം….””…. മാനസിയുടെ മുടിയിൽ തലോടി കൊണ്ട് ഭൂവൻ പറഞ്ഞു….,,,

 

“”ഭൂവൻ…,,

നിങ്ങളുടെ കുടുംബത്തിന് ഒരു പ്രശ്നവും വരാതെ ഞങ്ങൾ നോക്കിക്കോളാം ..,,

ധൈര്യമായി പറഞ്ഞോളൂ…,,,””….നിത്യ പറഞ്ഞു…,,

 

എല്ലാവരും ഭൂവനിൻ്റെ  മുഖത്തേക്ക് നോക്കി…,,, അയാൾ യാതൊരു ഭാവ വിത്യാസമില്ലാതെ പറഞ്ഞു തുടങ്ങി…,,,

 

“”””””””””””അഞ്ചു വർഷങ്ങൾക്ക് മുൻപ്…..,,,,

ഞാൻ ഒരു സാധാരണ കൂലി പണിക്കാരൻ ആയിരുന്നു…,,,

എന്നും കോൺട്രാക്ടർമാരുടെ ഒപ്പം പണിക്ക് പോകും….,,,,

ആ സമയത്ത് ഞാൻ വിദേശത്തേക്ക് പണിക്ക് പോകുവാൻ നോക്കുന്നുണ്ടായിരുന്നു….,,,

ആ സമയത്താണ് എനിക്ക് സോമാലിയയിൽ മാസം ഒരുലക്ഷം രൂപക്ക് ജോലി കിട്ടിയത്…,,,

ദൈവം എൻ്റെ  പ്രാർത്ഥന കേട്ടു എന്ന് എനിക്ക് തോന്നി…,,,

സക്കീർ എന്ന ഒരാൾ ആയിരുന്നു എൻ്റെ  സ്പോൺസർ….,,,

ഒരു സാധു മനുഷ്യൻ….,,,,

ഒരു മാസത്തിനുള്ളിൽ തന്നെ ഞങ്ങൾ അവിടേക്ക് പുറപ്പെട്ടു…,,,

എന്നെപോലെ തന്നെ അമ്പത്തോളം പണിക്കാർ ഉണ്ടായിരുന്നു…,,,

പുരവസ്തു ഗവേഷത്തിന് വേണ്ടി കുഴി കുത്തുന്നതും മണ്ണ് വാരുന്നതും ഒക്കെ ആയിരുന്നു ഞങ്ങളുടെ പണി…,,

ഇനി ഞാൻ പറയുവാൻ പോകുന്നത് നിങ്ങൾ വിശ്വസിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല…,,,

എന്നാൽ ഞാൻ പറയുവാൻ പോകുന്നത് സത്യമാണ്….,,,,

എൻ്റെ  ജീവിതത്തിൽ ഞാൻ ഒരിക്കലും ഓർക്കുവാൻ ആഗ്രഹിക്കാത്ത സംഭവങ്ങൾ…,,,

 

ഏകദേശം ഒരുമാസത്തിനു ശേഷം..,,,,

ഞങ്ങൾ അവർ പറഞ്ഞ സ്ഥലം  കുഴിച്ചുകൊണ്ടിരിക്കുമ്പോൾ…,,,,

ഞാൻ കുഴിച്ചുകൊണ്ടിരിക്കുന്ന കുഴിയിൽ നിന്നും ഒരു വലിയ മരത്തിൻ്റെ  പെട്ടി കിട്ടി…,,,

ആ പെട്ടി എന്നെ അതിലേക്ക്  ആകർഷിച്ചുകൊണ്ടിരുന്നു….,,,

അതിൻ്റെ  കാരണം എന്താണെന്ന് എനിക്ക് അറിയില്ല….,,,

അന്ന് രാത്രി ഞാൻ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആരോ എന്നെ വന്നു വിളിച്ചെഴുനേൽപ്പിച്ചു …,,,,

ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ അവിടെയൊന്നും ആരും ഇല്ലാ…,,,

ഞാൻ പതിയെ ഞങ്ങളുടെ ടെന്റിൽ നിന്നും പുറത്തേക്കിറങ്ങി….,,,

ലക്ഷ്യമൊന്നുമില്ലാതെ നടന്നു നീങ്ങി….,,,

അവസാനം ഞാൻ എത്തി നിന്നത് സ്റ്റോർ റൂമിൽ ആയിരുന്നു…,,,

എൻ്റെ  മുൻപിൽ ആ പെട്ടിയും….,,,

ആരോ എന്നെ അവിടേക്ക് എത്തിച്ചത് പോലെ…,,,

ആരോ എന്നോട് ആ പെട്ടി തുറക്കുവാൻ പറഞ്ഞത് പോലെ എനിക്ക് അനുഭവപ്പെട്ടു….,,,

ഞാൻ പതിയെ ആ പെട്ടി തുറന്നു….,,,

ആ പെട്ടിയുടെ ഉള്ളിലേക്ക് ഞാൻ നോക്കി…,,,

അതിൽ ഒരു പൂവും പിന്നെ ഒരു സ്വർണ്ണ പാത്രമാണ് ഉണ്ടായിരുന്നത്..,,

ആ പൂവ് കരിഞ്ഞു വാടിയിരുന്നു….,,,

ഞാൻ സ്വർണ്ണ പാത്രം ആ പെട്ടിയിൽ നിന്നും പുറത്തെടുത്തു….,,,

പെട്ടന്നാണ് ആ പാത്രത്തിൽ നിന്നും ഒരു മഴവില്ലിൻ്റെ  കളറിൽ ഒരു പ്രകാശം മുകളിലേക്ക് ഉയർന്നത്…,,,

ഞാൻ ശരിക്കും പേടിച്ചുപോയിരുന്നു…,,,

പെട്ടന്നുള്ള വെപ്രാളത്തിൽ ആ പാത്രം എൻ്റെ  കൈയിൽ നിന്നും താഴേക്ക് വീണു….,,,

ഞാൻ വേഗം തന്നെ ആ പാത്രം ആ പെട്ടിയിൽ വെച്ചിട്ട് പിന്നിലേക്ക് തിരിഞ്ഞതും സ്റ്റോർ റൂമിൻ്റെ  വാതിലിൻ്റെ  അടുത്ത് തന്നെ എന്നെ നോക്കികൊണ്ട് സക്കീറും പിന്നെ അയാളുടെ ഒപ്പം വേറെ ഒരാളും ഉണ്ടായിരുന്നു…,,,

552 Comments

  1. Manikuttide chettayi....

    Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????

  2. ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല്‍ tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ

  3. ??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ

    1. സ്നേഹം മാത്രം… ???

Comments are closed.